ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 17, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജയരാജന്‍ വന്നാലും പരിയാരം ഗോവിന്ദ !

പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണം സിപിഎം നിലനിര്‍ത്തിയെന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയല്ല. ടികെ ഗോവിന്ദന്‍ മാസ്റ്ററെന്ന സിപിഎം നേതാവിനെ കാലാവധിക്കു മുമ്പേ ഇറക്കി പകരം എം വി ജയരാജനെ പ്രതിഷ്ഠിച്ചു, അത്രമാത്രം. സി പി എം പരിയാരം മെഡിക്കല്‍ കോളേജിനെ കൈവശപ്പെടുത്തിയതിന്റെ കഥയൊക്കെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എക്കാലത്തും കറുത്ത ഏടായി പതിഞ്ഞു കിടപ്പുണ്ട്. കൃത്രിമ ഭൂരിപക്ഷം സൃഷ്ടിച്ച് പരിയാരത്തിന്റെ ഭരണം പിടിച്ചെടുത്തതിന്റെ കഥയൊന്നും ആരും മറന്നിട്ടില്ല. ഇത്തവണയും നടന്നത് അതിന്റെ ആവര്‍ത്തനം തന്നെ. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു പോലും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിച്ചില്ല. നൂറു കണക്കിന് സി പി എമ്മുകാര്‍ അതിരാവിലെ തന്നെ സംഘടിച്ച് എത്തി ക്യൂവില്‍ നില്‍ക്കാന്‍ ചെന്ന യഥാര്‍ത്ഥ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പ്രാദേശികമായി വിവിധ സ്ഥലങ്ങളില്‍  തങ്ങള്‍ക്ക് ഉറപ്പില്ലാത്ത വോട്ടര്‍മാരെ തടഞ്ഞ് കൃത്യമായി അജണ്ട നടപ്പിലാക്കി. ഉദ്യോഗസ്ഥന്മാരും പൊലീസുമെല്ലാം ഈ അട്ടിമറിക്ക് കൂട്ടുനിന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ എം നാരായണന്‍കുട്ടി, സി എ അജീര്‍, കെ സി കടമ്പൂരാന്‍, സുമാ