ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 6, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വര്‍ഗ്ഗസമരം പോയി വര്‍ഗ്ഗീയസമരം വന്നു

സിപി.എം സ്വത്ത്വരാഷ്ട്രീയം പ്രയോഗത്തില്‍ കൊണ്ടുവരികയാണ്. വര്‍ഗ്ഗസമരം അസാധ്യമാണെന്ന അനുഭവത്തില്‍ നിന്നാകാം വര്‍ഗ്ഗീയത രാഷ്ട്രീയ ആയുധമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ദളിതുകളെ ഏകോപിപ്പിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമസമിതി രൂപീകരിച്ചുകൊണ്ടാണ് സി.പി.എം ഏറെക്കാലമായി പറഞ്ഞുവരുന്ന സ്വത്ത്വരാഷ്ട്രീയത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. ദളിത് ഏകോപനസമിതിയുടെ പ്രസിഡന്റായി മുന്‍ നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ നിയോഗിച്ചിട്ടുണ്ട്. ഓരോ ജാതിമത വിഭാഗങ്ങള്‍ക്കും ഇതുപോലെ പ്രത്യേകം പ്രത്യേകം ക്ഷേമസമിതികളും സേവനസമിതികളും ഉണ്ടാക്കി വര്‍ഗ്ഗസമരം വര്‍ഗ്ഗീയ സമരമാക്കാന്‍ സി.പി.എം ശ്രമിക്കും.   കാള്‍മാര്‍ക്‌സും ഏംഗല്‍സും ഇന്ത്യയിലെ ജാതിമത വിഭാഗങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നുമാത്രമല്ല ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെക്കുറിച്ച് കമ്യൂണിസ്റ്റ് സിദ്ധാന്തത്തില്‍ ഒരുതരത്തിലുമുള്ള പര്യാലോചനകളില്ല. അതിന്റെ ആവശ്യമുണ്ടെന്ന് ജര്‍മ്മന്‍ മാമുനിമാര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല. പടിഞ്ഞാറന്‍ വ്യവസായവല്‍കൃത സമൂഹത്തില്‍ തൊഴിലാളിവര്‍ഗ്ഗം അനുഭവിക്കുന്ന ചൂഷണത്തെപ്പറ്റിയാണ് മാര്‍ക്‌സും ഏംഗല്‍സും വ്യാകുലപ്പെട്ടത്. ഭൂമുഖത്