ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന് ലോകമെങ്ങും വാഴ്ത്തിപാടുന്ന ഭാരതം,ആറോ ഏഴോ ആളുകള്‍ക്ക് മുന്പില്‍ പലപ്പോഴും വിറങ്ങലിച്ചു നിന്നിട്ടുണ്ട്. ലോകമാകെ തീവ്രവാദത്തെ അടിച്ചമര്‍ത്തി മുന്നേറുമ്പോള്‍ തീവ്രവാദത്തിന്റെ വിളനിലമായി ഭാരതം മാറിയതില്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക് പൂര്‍ണമായി ജനങ്ങളില്‍ സ്വാധീനം ചെലുത്താനു കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു .
പുറത്ത് നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കാള്‍ ഉപരി ഭാരതം ഇന്ന് അത്യധികം ഭയപ്പാടോടു കൂടി നോക്കി കാണേണ്ടതു ആഭ്യന്തര തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അതിനു ചുക്കാന്‍ പിടിക്കുന്ന ജനാധിപത്യത്തിന്റെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരുപക്ഷെ കുത്തകയാക്കി വച്ചിരിക്കുന്ന ചെറുതെങ്കിലും ഇന്ത്യയുടെ മതേതര മൂല്യങ്ങളെയും ഐക്യത്തെയും തര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കരെയാണ്.ഇവര്‍ക്ക് അറിയാതെയാണെങ്കിലും നാം നല്‍കുന്ന പിന്തുണ ജനങ്ങളില്‍ നിന്നുള്ള ധാര്‍മിക പിന്തുണയായി ഇവര്‍ കാണുന്നു,അതുമല്ലെങ്കില്‍ വ്യഖ്യാനിക്കപെടുന്നു.
ഒരേ സമയം സ്വാതന്ത്രത്തിന്റെ മധുരം നനഞ്ഞ രണ്ടു രാജ്യങ്ങള്‍ ആണ് ഇന്ത്യയും പാകിസ്ഥാനും. ഇന്നും ആഭ്യന്തര കലാപങ്ങള്‍ മൂലം അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും സുസ്ഥിരമായ ഭരണ സംവിധാനങ്ങളോ സ്വൈര്യ ജീവിതമോ അന്യം നില്‍ക്കുന്ന പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ അയല്‍രാജ്യം എന്ന നിലക്ക് നാം സുരക്ഷിതരാണ്,നമ്മുടെ രാജ്യം സുരക്ഷിതമാണ് എന്നൊന്നും കരുതുക വയ്യ.എന്നാല്‍ നമ്മുടെ രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തങ്ങള്‍ നേരിടേണ്ടത് നമ്മുടെ കടമയാണ്.
ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതില്‍ ഇന്ത്യ അടക്കമുള്ള ജനാധിപത്യ രാഷ്ട്രങ്ങള്‍ പ്രകടിപ്പിക്കുന്ന ഭീരുത്വമാണ് കുറ്റകരമായ ഈ താത്പര്യകുറവാണ് നാമിന്നു കാണുന്ന വിധത്തില്‍ വിവിധ പ്രദേശങ്ങള്‍ കീഴടക്കാന്‍ ഫാസിസ്റ്റുകളെ പ്രാപ്തമാക്കിയത്.ഇത് തന്നെയാണ് ലോകമാകെ കീഴടക്കാനുള്ള തങ്ങളുടെ ഹീന പദ്ധതികള്‍ താമസിയാതെ തന്നെ പൂര്‍ണമായി വിജയിക്കുമെന്ന് വിശ്വസിക്കാന്‍ ഫാസിസ്റ്റുകളെ പ്രേരിപ്പിക്കുന്നതും. ഫാസിസം ചരിത്രത്തിന്റെ ഒരു പിഴവ് മാത്രമാണ്.ചരിത്രത്തെ മാറ്റിമറിക്കാനോ സാമൂഹ്യ വൈരുദ്ധ്യങ്ങളെ മറികടക്കാനോ ഫാസിസത്തിന്റെ കൈവശം യാതൊരു ഒറ്റമൂലിയും ഇല്ല.ദേശാതിര്ത്തികളിലെ പോരാട്ടമല്ല,ഓരോ മനുഷ്യനും തന്റെ അതിജീവനത്തിനായി നടത്തുന്ന പോരാട്ടമാണ് സ്ഥായിയായിട്ടുള്ളത്.ഇത് പക്ഷെ ഇത് ഫാസിസമോ ഇന്ന് നമ്മെ ആക്രമിക്കുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ പ്രത്യയശാസ്ത്രം ആയ മതരാഷ്ട്രവാദമോ അല്ല,മറിച്ച് കാലങ്ങളായി നാം ഉയര്ത്തികൊണ്ടിരിക്കുന്ന സോഷ്യലിസം എന്ന മനുഷ്യന്റെ ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങികിടക്കുന്ന വികരമാണിത്. ലോകമാകെ തങ്ങളുടെ കയ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ ഇല്ലാതാക്കാനുള്ള പോരാട്ടം നാം ഏറ്റെടുക്കണം.
രാഷ്ട്രീയത്തെ അരാഷ്ട്രീയം കൊണ്ട്
തത്വചിന്തയെ പരസ്യം കൊണ്ട്
പ്രബുദ്ധതയെ ഉപഭോഗക്രമം കൊണ്ട്
സംഘടനാ ബോധ്യങ്ങളെ
വ്യക്തിസങ്കീര്‍ത്തനങ്ങള്‍ കൊണ്ട്
തിരിച്ചറിവുകളെ തരികിടകള്‍ കൊണ്ട്
സംവാദങ്ങളെ വിവാദങ്ങള്‍ കൊണ്ട്
സമരോത്സുകമായ ശുഭാപ്തിയെ
അശുഭാപ്തി വിശ്വാസം കൊണ്ട്
യുക്തിയെ അയുക്തികത കൊണ്ട്
മതനിരപേക്ഷതയെ മതാന്ധത കൊണ്ട്
അന്വേഷണങ്ങള്‍ക്കെതിരെ അപവാദങ്ങള്‍ കൊണ്ട്
അട്ടിമറിക്കുന്നവര്‍ക്കെതിരെ
വീക്ഷണങ്ങളെ അക്രമം കൊണ്ട്
നേരിടുന്നവര്‍ക്കെതിരെ
നമുക്ക് കരുതിയിരിക്കാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ