ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇ.എം.എസിന്റെ കുടുംബസ്വത്ത്‌പാര്‍ട്ടിക്ക്‌ കൊടുത്തോ ?പി വി ഹരി


                         ഇ.എം.എസും അനുയായികളും നിരന്തരം പറയുന്ന ഒരുകാര്യമുണ്ട്‌; ലഭിച്ച കുടുംബസ്വത്ത്‌ അത്രയും പാര്‍ട്ടിക്കുവേണ്ടി ദാനം ചെയ്ത്‌ തികച്ചും നിസ്വനായി കഴിയുന്ന ഒരു വ്യക്തിയാണ്‌ ഇ.എം.എസ്‌! അത്‌ ശരിയാണോ? നമുക്ക്‌ ഇ.എം.എസിന്റെ തന്നെ വാക്കുകളെ ആശ്രയിക്കാം.1976 ല്‍ അടിയന്തരാവസ്ഥക്കാലത്ത്‌, കേന്ദ്രസര്‍ക്കാര്‍ സൗജന്യനിരക്കില്‍ കൊടുത്ത കടലാസില്‍ ഇ.എം.എസിന്റെ ആത്മകഥ ഇംഗ്ലീഷില്‍ അടിച്ചിറക്കിയിട്ടുണ്ട്‌. "ഞാനെങ്ങിനെ ഒരു കമ്യൂണിസ്റ്റുകാരനായി?" എന്നാണ്‌ ഗ്രന്ഥനാമം. ആ ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു:
"ഇക്കാലത്ത്‌ ഞാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി സജീവമായി ബന്ധപ്പെടുകയും അതിന്റെ ഫലമായി എന്റെ സ്വത്ത്‌കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള ഗവണ്‍മെന്റ്‌ നടപടികളുണ്ടാകുമെന്നു ഞാന്‍ ഭയപ്പെടുകയും ചെയ്തു. ഇതില്‍നിന്നുള്ള ഒരു രക്ഷാമാര്‍ഗ്ഗം എന്ന നിലയില്‍ എന്റെ സ്വത്തുമുഴുവനും (അമ്മ വഴിയായി ലഭിച്ചതുള്‍പ്പെടെ) എന്റെ ഭാര്യയുടെ പേര്‍ക്ക്‌ കൈമാറ്റം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. (പേജ്‌ 197)എന്നാല്‍ ഇതുകൊണ്ടു പ്രയോജനമൊന്നും ഉണ്ടായില്ലെന്നും 1939-40 കാലത്ത്‌ താന്‍ ഒളിവിലായിരുന്ന കാലത്ത്‌ മലബാര്‍ പ്രദേശം ഭരിച്ചിരുന്ന ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ സ്വത്തുമുഴുവന്‍ കണ്ടുകെട്ടിയെന്നും അന്തര്‍ജ്ജനത്തിന്‌ അവിടം വിട്ടുപോകേണ്ടിവന്നുവെന്നും അദ്ദേഹം തുടര്‍ന്ന്‌ എഴുതിയിരിക്കുന്നു.
 
അദ്ദേഹം ഇങ്ങനെ തുടരുന്നു:
"എന്റെ ഒളിവു ജീവിതം അവസാനിച്ചപ്പോള്‍ മുഴുവന്‍ സ്വത്തും ഞങ്ങള്‍ക്കു സ്വാഭാവികമായും തിരിച്ചുകിട്ടി. സ്വത്ത്‌ സൂക്ഷിക്കുന്നത്‌ ശരിയല്ലെന്ന്‌ അപ്പോള്‍ ഞാന്‍ നിശ്ചയിച്ചു. എന്റെയും എന്റെ കുടുംബത്തിന്റെയും ജീവിതം പാര്‍ട്ടിയുടെ വളര്‍ച്ചയുമായി അത്രമാത്രം ബന്ധപ്പെട്ടിരുന്നതുകൊണ്ട്‌ സ്വത്ത്‌ പാര്‍ട്ടിക്കു സംഭാവന നല്‍കി. സ്വത്തുവിറ്റപ്പോള്‍ ലഭിച്ച ഏതാണ്ട്‌ 70,000 രൂപയില്‍ നിന്നും നിലവിലുണ്ടായിരുന്ന ചില കടങ്ങള്‍ വീട്ടിയശേഷം ബാക്കിയുണ്ടായിരുന്ന തുക 1942 ല്‍ ദേശാഭിമാനി പ്രിന്റിംഗ്‌ പ്രസ്സ്‌ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചെലവിനായി പാര്‍ട്ടിക്ക്‌ നല്‍കി." (പേജ്‌ 197)
ഇ.എം.എസ്‌ അന്തരിച്ചു പിറ്റേയാഴ്ചത്തെ 'മാതൃഭൂമി' വാരിക ഇ.എം.എസ്‌. സ്പെഷ്യല്‍ ആയിരുന്നു. അതില്‍ ഇ.എം.എസിന്റെ ചില ഓര്‍മ്മക്കുറിപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്‌. സ്വത്തു വിറ്റകാര്യത്തെപ്പറ്റി അതില്‍ ഇങ്ങനെ പറയുന്നു:
"ഭാഗം കിട്ടിയപ്പോള്‍ ഞാന്‍ വിവാഹിതനല്ല. ഭാഗം കിട്ടിയത്‌ എനിക്കു സ്വന്തമായിട്ടാണ്‌. അത്‌ ഞാന്‍ അവരുടെ പേരില്‍ എഴുതിവച്ചു. അതുകൊണ്ട്‌ പട്ടിണി കിടക്കാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടുണ്ട്‌ എന്ന്‌ ബോധ്യമുണ്ടായിരുന്നു."
അറസ്റ്റോ സ്വത്തുകണ്ടുകെട്ടലോ ഉണ്ടായാല്‍ സര്‍ക്കാരിനെ കബളിപ്പിക്കാനാണോ അങ്ങനെ ചെയ്തത്‌ എന്ന ചോദ്യത്തിന്‌ "ധാരണ ഉണ്ടായിരുന്നില്ല എന്നു പറഞ്ഞുകൂടാ" എന്നു മറുപടി പറഞ്ഞതായും കാണുന്നു (മാതൃഭൂമി വാരിക 29.3.98).
                                   
                          ദേശാഭിമാനി വാരികയുടെ 1977 സെപ്റ്റംബര്‍ 11-ാ‍ം തീയതിയിലെ ലക്കത്തില്‍ തായാട്ടു ശങ്കരനു മറുപടി പറഞ്ഞുകൊണ്ടെഴുതിയ ലേഖനപരമ്പരയില്‍ ഇ.എം.എസ്‌ എഴുതുന്നു:"ഭാഗം കഴിഞ്ഞതില്‍ പിന്നീടാകട്ടെ എന്റേതടക്കം മൂന്നു തായ്‌വഴികളുടെ സ്വത്ത്‌ നോക്കി നടത്തുന്ന ചുമതല എന്റെ തലയില്‍ വീണു. കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അംഗത്വം നേടിയപ്പോഴും ഇതു തുടര്‍ന്നിരുന്നു. പക്ഷെ ആറുകൊല്ലത്തിനുള്ളില്‍ അതാകെ മാറി. കുടുംബസ്വത്ത്‌ മുഴുവന്‍ വിറ്റ്‌ പണം പാര്‍ട്ടിക്കുകൊടുത്ത്‌ ജന്മിത്തവുമായി അതേവരെ എനിക്കുണ്ടായിരുന്ന ബന്ധം മുഴുവന്‍ 1942 ല്‍ ഞാന്‍ മുറിച്ചു കളഞ്ഞു."ഇ.എം.എസ്‌ ജീവിച്ചിരുന്നപ്പോള്‍ പ്രസിദ്ധീകരിച്ച അവസാനത്തെ ഗ്രന്ഥം "തിരിഞ്ഞു നോക്കുമ്പോള്‍" എന്ന ഓര്‍മ്മക്കുറിപ്പുകളാണ്‌ (1998 ജനുവരി).
                                                                 
                                                      അതിന്റെ പത്താം പേജിലും സ്വത്തെല്ലാം പാര്‍ട്ടിക്കു കൊടുത്ത കഥ ആവര്‍ത്തിച്ചിട്ടുള്ളത്‌ നോക്കുക:
"എന്റെ പേരില്‍ ഭൂസ്വത്തു തുടരുന്നത്‌ സുരക്ഷിതമല്ലെന്ന്‌ എനിക്കു തോന്നി. കൂടാതെ ഒളിവു ജീവിതമവസാനിച്ച്‌ പാര്‍ട്ടിയുടെ പരസ്യപ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കേരളത്തിലൊരു പാര്‍ട്ടി പത്രം (ദേശാഭിമാനി വാരിക) തുടങ്ങുന്നതിനു പണം ആവശ്യമായി വന്നു. ആ നിലയ്ക്ക്‌ എന്റെ പേരിലുള്ള ഭൂസ്വത്തു മുഴുവന്‍ വിറ്റ്‌ അതിനു കിട്ടിയ പണം ദേശാഭിമാനി വാരിക തുടങ്ങുന്നതിനായി ഉപയോഗിച്ചു."
"അന്നുമുതല്‍ക്കിന്നു വരെ ഭൂമിയായോ മറ്റേതെങ്കിലും തരത്തിലോ സ്വത്തില്ലാത്ത ഒരു മുഴുവന്‍ സമയരാഷ്ട്രീയപ്രവര്‍ത്തകനായി ഞാന്‍ തുടരുന്നു. എന്റെ കുടുംബച്ചെലവിനാവശ്യമായത്‌ പാര്‍ട്ടിയില്‍ നിന്നെടുക്കുകയോ അത്യാവശ്യം ചിലപ്പോള്‍ സുഹൃത്തുക്കളില്‍ നിന്നു വാങ്ങുകയോ ചെയ്യുക എന്ന രീതി വന്നു. ഇന്നെനിക്ക്‌ സ്വന്തമായി ഒരു സ്വത്തുമില്ല."ഇതിനു തൊട്ടുതാഴെ എഴുതിയിരിക്കുന്നതുകൂടി വായിക്കുക:    "പിന്നീട്‌ തിരുവനന്തപുരത്ത്‌ ഹൗസിംഗ്‌ ബോര്‍ഡു വഴി ഒരു വീടു വച്ചുവെങ്കിലും (അത്‌ പാര്‍ട്ടിയുടെ പേരിലായിരുന്നോ, സ്വന്തം പേരിലായിരുന്നോ?) മക്കളോരോരുത്തരും സ്വന്തം കുടുംബമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു പൊതുവെയുള്ള വീട്‌ വിറ്റ്‌ കിട്ടിയ പണം അവര്‍ക്കോരോരുത്തര്‍ക്കും കൊടുത്തു."പാരമ്പര്യം വഴി കിട്ടിയത്‌ 1937 ല്‍ ഭാര്യയ്ക്കു കൊടുത്തു; സ്വന്തമായുണ്ടാക്കിയത്‌ ജീവിതസായാഹ്നത്തില്‍ മക്കള്‍ക്കു വീതിച്ചു കൊടുത്തു. ഇതു തന്നെയല്ലേ ഏതു ഗൃഹനാഥനും ചെയ്യുന്നത്‌?ഇനി 75-ാ‍ം പേജ്‌ മറിച്ചുനോക്കുക. അവിടെ ഇങ്ങനെ കാണുന്നു:"കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ നിലവില്‍ വരുന്നതുവരെ (അത്‌ 1957 ഏപ്രില്‍ അഞ്ചിനായിരുന്നു) സ്വയം പാട്ടം പിരിച്ചു ജീവിക്കുകയോ പാട്ടം പിരിച്ചുജീവിക്കുന്ന പ്രക്രിയയില്‍ പങ്കെടുക്കുകയോ ചെയ്ത ഒരാളായിരുന്നു ഞാന്‍. ഇത്‌ എന്റെ പൊതുജീവിതവും വ്യക്തിജീവിതവും തമ്മില്‍ സംഘര്‍ഷം ഉളവാക്കി.
                         
                                       പാട്ടബാക്കിക്കുവേണ്ടി കോടതിയില്‍ കേസുകൊടുക്കലടക്കമുള്ള നടപടികള്‍ വ്യക്തിജീവിതത്തില്‍ നടത്തുമ്പോള്‍ തന്നെ ജന്മിസമ്പ്രദായം അവസാനിപ്പിക്കാനുള്ള പ്രസ്ഥാനത്തിനു നേതൃത്വം കൊടുക്കലായിരുന്നു എന്റെ പൊതുജീവിതത്തിന്റെ സത്ത്‌."
1942ല്‍ മുഴുവന്‍ സ്വത്തു. വിറ്റ്‌ പണം പാര്‍ട്ടിക്കു കൊടുത്തയാള്‍ 1958 ല്‍ ഭൂപരിഷ്കരണനിയമം നടപ്പിലായി ജന്മിത്തം അവസാനിക്കുന്നതുവരെ പാട്ടം പിരിച്ചു ജീവിച്ചതെങ്ങിനെയാണ്‌? എവിടെ നിന്ന്‌, ആരോടാണ്‌ പാട്ടം പിരിച്ചത്‌? ആരുടെ പേര്‍ക്കാണ്‌ പാട്ടബാക്കിക്ക്‌ കേസുകൊടുത്തത്‌? പാട്ടത്തിനു കൊടുക്കാന്‍ ഭൂമിയെവിടെ?1976 ലെ ഇംഗ്ലീഷ്‌ ആത്മകഥയില്‍ കമ്യൂണിസ്റ്റായ കാലത്ത്‌ സ്വന്തം സ്വത്തും അമ്മവഴി ലഭിച്ചതും സര്‍ക്കാര്‍ കണ്ടുകെട്ടാതിരിക്കട്ടെ എന്നു കരുതി ഭാര്യയുടെ പേര്‍ക്ക്‌ എഴുതിവെച്ചെന്നും, എങ്കിലും ഗവണ്‍മെന്റ്‌ അതു മുഴുവന്‍ കണ്ടുകെട്ടിയെന്നും ഇ.എം.എസ്‌ എഴുതി വച്ചിട്ടുണ്ടല്ലോ. ഈ കണ്ടുകെട്ടലിന്റെയും തിരിച്ചു കിട്ടിയതിന്റെയും സാഹചര്യം "തിരിഞ്ഞു നോക്കുമ്പോള്‍" എന്ന ഗ്രന്ഥത്തിന്റെ പത്താം പുറത്ത്‌ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
"ഇതിനിടയ്ക്ക്‌ എന്നെ കിട്ടാത്തതിന്‌ എന്റെ പേരിലുണ്ടായിരുന്ന ഭൂസ്വത്ത്‌ (പേരിലുണ്ടായിരുന്നതു മുഴുവന്‍ ഭാര്യയ്ക്ക്‌ നേരത്തെ എഴുതിക്കൊടുത്തില്ലേ?) ഗവണ്‍മെന്റ്‌ ജപ്തി ചെയ്തു. അതു സംബന്ധിച്ച്‌ അന്നെനിക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഒളിവു ജീവിതമവസാനിച്ചു പുറത്തുവന്നപ്പോള്‍ മാത്രമാണ്‌ ജപ്തിയ്ക്കു വിധേയമായ ഭൂസ്വത്തു തിരിച്ചു കിട്ടിയത്‌."
ഇ.എം.എസിനെ പിടികിട്ടാത്തതിന്റെ പേരിലല്ല, സ്വത്തെല്ലാം ഭാര്യയുടെ പേര്‍ക്ക്‌ എഴുതിക്കൊടുത്തപ്പോള്‍ തീരെ തുച്ഛമായ വില കാണിച്ച്‌ സര്‍ക്കാരിനെ പത്രവിലയുടെ കാര്യത്തിലും രജിസ്ട്രേഷന്‍ ഫീസ്‌ ഇനത്തിലും കബളിപ്പിച്ചതിന്റെ പേരിലാണ്‌ അന്നത്തെ മലബാര്‍ കളക്ടര്‍ ഈ ഇടപാടു റദ്ദാക്കുകയും സ്വത്തു പിടിച്ചെടുക്കുകയും ചെയ്തതെന്ന്‌ അക്കാലത്ത്‌ 'മാതൃഭൂമി' 12.6.1942 ന്‌ റിപ്പോര്‍ട്ടു ചെയ്തിരുന്നു. "അമ്പതിനായിരം ക.വിലയുള്ള സ്വത്തുക്കളുടെ വില ഒമ്പതിനായിരം ക.യായി കാണിച്ചത്‌ ഗവണ്‍മെന്റിനെ തോല്‍പ്പിക്കാനാണ്‌ എന്നായിരുന്നു ബ്രിട്ടീഷുകാരുടെ നീതിപീഠം വ്യാഖ്യാനിച്ചത്‌. ഈ റിപ്പോര്‍ട്ട്‌ നിഷേധിക്കപ്പെട്ടതായി കാണുന്നില്ല. ഇതു ശരിയാണെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ സുപ്രധാനമായ ഒന്നാമത്തെ ബിനാമി സ്വത്തിടപാടായി കണക്കാക്കാം." (എം.ജിഎസ്്‌. നാരായണന്‍, മാതൃഭൂമി വാരിക, 15-2-1998)തിരിച്ചു കിട്ടിയതിനെപ്പറ്റി എഴുതിയിട്ടുള്ളതും വാസ്തവമല്ല. "ഒളിവു ജീവിതമവസാനിപ്പിച്ചു പുറത്തുവന്നപ്പോള്‍ ജപ്തിക്കു വിധേയമായ ഭൂമി തിരിച്ചുകിട്ടി" എന്നു പറയുന്നത്‌ വസ്തുത വളച്ചൊടിക്കലാണ്‌. ഇ.എം.എസ്‌ ഒളിവിലായിരുന്നപ്പോള്‍ വസ്തു നോക്കിനടത്താനും വേലികെട്ടിക്കാനും തേങ്ങാ ഇടുവിക്കാനും ആരും ഇല്ലല്ലോ എന്ന സഹതാപത്തില്‍ സര്‍ക്കാര്‍ സ്വയം ആ ചുമതല അങ്ങു ഏറ്റെടുക്കുകയായിരുന്നെങ്കിലല്ലേ പുറത്തു വരുമ്പോള്‍ തിരിച്ചുകൊടുക്കേണ്ടതുള്ളൂ? എന്താണ്‌ യഥാര്‍ത്ഥത്തില്‍ ഉണ്ടായത്‌?
1939 സെപ്റ്റംബര്‍ ഒന്നാം തീയതി രണ്ടാം ലോകമഹായുദ്ധമാരംഭിച്ചു. മുതലാളിത്ത യുദ്ധമാണിതെന്നു പറഞ്ഞ്‌ കമ്യൂണിസ്റ്റുകാര്‍ രൂക്ഷമായ യുദ്ധവിരുദ്ധനീക്കങ്ങളാരംഭിച്ചു. സര്‍ക്കാര്‍ പാര്‍ട്ടിയെ നിരോധിക്കുകയും നേതാക്കളെ തടവിലാക്കുകയും ചെയ്തു. ഇ.എം.എസ്‌ ഒളിവില്‍ പോയി. ആ സന്ദര്‍ഭത്തിലാണ്‌ ഭാര്യയുടെ പേരില്‍ നടത്തിയ ബിനാമി ഭൂമി ഇടപാട്‌ റദ്ദാക്കി ബ്രിട്ടീഷ്‌ ഭരണകൂടം അദ്ദേഹത്തിന്റെ ഭൂസ്വത്ത്‌ ജപ്തി ചെയ്തത്‌.
                                                                രണ്ടുകൊല്ലം കഴിഞ്ഞു. 1941 ജൂണില്‍ ജര്‍മ്മനി റഷ്യയെ ആക്രമിച്ചതോടെ റഷ്യ സഖ്യകക്ഷികളുടെ ഭാഗത്തു ചേര്‍ന്ന്‌ യുദ്ധം ചെയ്യാന്‍ തുടങ്ങി. ഇതോടെ കമ്യൂണിസ്റ്റുകളുടെ ദൃഷ്ടിയില്‍ രണ്ടാംലോകമഹായുദ്ധം 'ജനകീയ യുദ്ധ'മായി! അവര്‍ യുദ്ധം വിജയിപ്പിക്കാനും ബ്രിട്ടനെ പിന്താങ്ങാനും കോണ്‍ഗ്രസിനെയും ക്വിറ്റിന്ത്യാസമരത്തെയും ബോസിനെയും ഐ.എന്‍.എയെയും ജയപ്രകാശ്‌ നാരായണനെയും സി.എസ്‌.പി.യേയും ഒക്കെ എതിര്‍ക്കാനും രംഗത്തെത്തി. സര്‍ക്കാര്‍ അവരില്‍ പ്രസാദിച്ചു. ജയിലില്‍ കിടന്ന സഖാക്കളെ പുറത്തു വിട്ടു. ഇ.എം.എസ്സിന്റെയും മറ്റും പേരിലുണ്ടായിരുന്ന വാറന്റു പിന്‍വലിച്ചു. പിടിച്ചെടുത്ത ഭൂസ്വത്തു വിട്ടുകൊടുത്തു. ദേശാഭിമാനി ജലീു‍ഹല'െ‍ ണമൃ തുടങ്ങി അഞ്ച്‌ പത്രങ്ങള്‍ തുടങ്ങാനും നാളിതുവരെ നടത്താന്‍ കഴിയാതിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്‌ ആര്‍ഭാടപൂര്‍വ്വം നടത്താനുമുള്ള പണവും കൊടുത്തു: ഇങ്ങനെയല്ലേ ഇ.എം.എസിനു ഭൂമി തിരിച്ചുകിട്ടിയത്‌? അതോ ഒളിവുകഴിഞ്ഞു പുറത്തുവന്നപ്പോള്‍ സര്‍ക്കാരിനെതിരായി കേസു നടത്തി ഭൂമി തിരികെ പിടിക്കുകയായിരുന്നോ?
ഉണ്ടായിരുന്ന സ്വത്തുക്കള്‍ മുഴുവന്‍ വിറ്റിട്ട്‌ 70,000 ത്തോടടുത്ത രൂപയാണു ലഭിച്ചത്‌ എന്ന്‌ ഇ.എം.എസ്‌ എഴുതിയിരിക്കുന്നു.
 
                                                   എന്തുമാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്ന സ്വത്ത്‌? അദ്ദേഹത്തിന്റെ ആത്മകഥയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ "അറിയപ്പെടാത്ത ഇ.എം.എസും" വായിക്കുന്നവര്‍ക്ക്‌ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. "ഞാനെങ്ങനെ ഒരു കമ്യൂണിസ്റ്റുകാരനായി?" എന്ന ഇംഗ്ലീഷ്‌ ആത്മകഥയുടെ 40-ാ‍ം അധ്യായത്തിന്റെ പേരു തന്നെ "കുടുംബസ്വത്തു ഭാഗവും അതിനുശേഷവും" എന്നാണ്‌. 58 അധ്യായങ്ങളുള്ള മലയാള ആത്മകഥ 1938 വരെയുള്ള കാര്യങ്ങളാണ്‌ പ്രതിപാദിക്കുന്നത്‌. അതില്‍നിന്ന്‌ 1935ല്‍ നടന്ന ഭാഗംവയ്പിന്റെ ചരിത്രം ഒഴിവാക്കിയതിന്റെ രഹസ്യമെന്താണ്‌?
ഇ.എം.എസിന്റെ ആത്മകഥകളും, ഇ.എം.എസ്‌ നോക്കി തിരുത്തിക്കൊടുത്ത അപ്പുക്കുട്ടന്റെ 'അറിയപ്പെടാത്ത ഇ.എം.എസും' വായിച്ചതില്‍നിന്നും താഴെപ്പറയുന്ന കാര്യങ്ങള്‍ മനസ്സിലായി.
 
                                      ഏലംകുളം മനയ്ക്കലെ ആകെ സ്വത്ത്‌ ആളോഹരി പ്രകാരം 12 ഷെയറുകളായി ഭാഗിച്ചു. ഒരുഷെയറിന്‌ 2500 പറപാട്ടത്തിന്റെ സ്വത്തുണ്ടാകും. 8000 രൂപയുടെ കടബാധ്യതയും ഓരോ ഷെയറുകാരനും ഏല്‍ക്കണം. അവിവാഹിതനായിരുന്നതുകൊണ്ട്‌ ഇ.എം.എസിന്‌ ഒരു ഷെയര്‍ മാത്രമേ ലഭിച്ചുള്ളൂ. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലായിരുന്നു അദ്ദേഹത്തിനു വീതം ലഭിച്ചത്‌. അതെപ്പറ്റി അപ്പുക്കുട്ടന്റെ വിവരണം തന്നെ പകര്‍ത്താം:"കുറെ വയലും ബാക്കി കാടുമായി കിടന്നിരുന്ന ഭൂമി. കാടിന്റെ അതിര്‍ത്തി ആര്‍ക്കും അറിയില്ല. സര്‍വ്വേ ചെയ്യാതെ അതങ്ങനെ കിടക്കുകയാണ്‌."
            
                                                ഇത്രയും വീതം അമ്മയ്ക്കും ഉണ്ടായിരുന്നല്ലോ. ഇതു രണ്ടും കൂടി വിറ്റപ്പോള്‍ 70,000 രൂപയുടെ അടുത്ത ഒരു തുകയേ കിട്ടിയുള്ളൂ എന്നു പറയുന്നതു വിശ്വസിക്കാം. അതില്‍നിന്ന്‌ കടബാധ്യത (8000+8000=16000) കുറച്ച്‌ ബാക്കി 54000 രൂപയാണ്‌ ഇ.എം.എസ്‌ 'ദേശാഭിമാനി'ക്കുവേണ്ടി മുടക്കിയത്‌. വേറെ കടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുക പിന്നെയും കുറയും. എന്‍.സി.ശേഖര്‍ പറയുന്നത്‌ ഇ.എം.എസ്‌ മുടക്കിയത്‌ 30,000 രൂപ ആയിരുന്നു എന്നാണ്‌ (അഗ്നിവീഥികള്‍ പേജ്‌-318) അതും ഒരു വിചിത്രതരം സംഭാവനയായിരുന്നു; സംഭാവന നല്‍കിയെങ്കിലും ഉടമസ്ഥത നഷ്ടപ്പെട്ടിരുന്നില്ല! 1964ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ 'ദേശാഭിമാനി'യുടെ ഉടമസ്ഥതയെ ചൊല്ലി വലതു കമ്യൂണിസ്റ്റുപാര്‍ട്ടിയും ഇ.എം.എസും തമ്മില്‍ സിവില്‍കേസു നടന്നു. 'ദേശാഭിമാനി' പാര്‍ട്ടിയുടെ പത്രമല്ല, ഇ.എം.എസിന്റെ കുടുംബ സ്വത്താണെന്നും അതിന്മേല്‍ സി.പി.ഐയ്ക്ക്‌ അവകാശമൊന്നുമില്ലെന്നും കോടതിവിധിച്ചു. ഇ.എം.എസ്‌ ഇടതുപാര്‍ട്ടിയോട്‌ ചേര്‍ന്നതുകൊണ്ട്‌ അവര്‍ക്കത്‌ ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നു മാത്രം.
 
                                    പിന്നീട്‌ സുന്ദരയ്യാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ്‌ അതൊരു ലിമിറ്റഡ്‌ കമ്പനിയാക്കി പാര്‍ട്ടിയുടെ ഉടമസ്ഥതയില്‍ കൊണ്ടുവന്നത്‌. ഇ.എം.എസിന്റെ മുതല്‍മുടക്ക്‌ കമ്പനിയില്‍ അദ്ദേഹത്തിനുള്ള ഷെയറുകളാക്കി മാറ്റി എന്നാണ്‌ കേട്ടിട്ടുള്ളത്‌. (തലശ്ശേരിക്കാരി പാലോറ മാത എന്ന വൃദ്ധവിധവ അവര്‍ക്കുണ്ടായിരുന്ന ആകെ സ്വത്ത്‌ - ഒരു പശുക്കിടാവ്‌ - ദേശാഭിമാനി ഫണ്ടിനു സംഭാവന ചെയ്തു എന്ന്‌ "ദേശാഭിമാനിയുടെ ചരിത്ര"ത്തില്‍ ഇ.എം.എസ്‌ തന്നെ രേഖപ്പെടുത്തിവച്ചിട്ടുണ്ട്‌. (ഇപ്പോള്‍ ദേശാഭിമാനി കമ്പനിയില്‍ പാലോറ മാതായ്ക്ക്‌ എത്ര ഷെയറുണ്ടെന്ന്‌ അറിഞ്ഞുകൂടാ.) തന്റെ ഷെയറുകള്‍ ഇപ്പോള്‍ മൂത്ത പുത്രനു കൈമാറ്റം ചെയ്തിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഇതെന്തു സംഭാവനയാണെന്ന്‌ ആരും അന്തിച്ചുപോകും.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം