ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇനി ഇടിവെട്ട് പൊലീസ് ?

പൊലീസ് കൊള്ളില്ലെന്ന് തോന്നിയിട്ടാണോ എന്തോ പുതിയൊരു പൊലീസ് ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ വേണ്ടി മാത്രം ചേര്‍ന്ന നിയമസഭയില്‍ പല ഓര്‍ഡിനന്‍സുകളും പാസായില്ലെങ്കിലും പൊലീസ് ബില്‍ പാസാക്കിയെടുക്കാന്‍ ഭരണകക്ഷിയംഗങ്ങള്‍ കാട്ടിയ ശുഷ്‌കാന്തി കണ്ടപ്പോള്‍ ഈ സംശയം ബലപ്പെടുകയും ചെയ്തു.

 1960-ലെ പൊലീസ് നിയമമാണ്. അഞ്ചു പതിറ്റാണ്ടായി കേരളത്തില്‍ നിലവിലുള്ളത്. അതാകട്ടെ, 1861-ലെ ബ്രിട്ടിഷ് ആക്ടിനെ മാതൃകയാക്കിയതും.
കൊള്ളരുതാത്ത സേനയെ കൊള്ളാവുന്നതാക്കാന്‍ ഇത്രകാലം ശ്രമമുണ്ടായില്ലെന്ന തിരിച്ചറിവാണ് ഇടതുസര്‍ക്കാരിനെ ഈ മഹാദൗത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പുറത്തു പറയുന്നത്. മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ ഇല്ലയോ എന്നുകണ്ടറിയണം. നിയമം പൊളിച്ചെഴുതുമ്പോള്‍ ചില വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ചിലരെങ്കിലും നെറ്റിചുളിക്കുന്നുണ്ട്. പൊലീസിനാണ് അധികാരം മുഴുവന്‍. പൊതുജനങ്ങള്‍ വെറും 'ഡൂക്കിലികള്‍' എന്നതാണ് വ്യവസ്ഥകള്‍ മുഴുവന്‍ വായിക്കുമ്പോള്‍ മനസിലാകുന്നത്. ജനങ്ങള്‍ക്ക് ഇത് വഴിയെ മനസ്സിലാകും.   
 
മെട്രോ പൊളീറ്റന്‍ നഗരങ്ങളില്‍ കമ്മിഷണര്‍മാര്‍ക്കു ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരം നല്‍കുന്ന വ്യവസ്ഥയാണിപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ അധികാരം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘര്‍ഷമേഖലകളിലും മറ്റും ജനങ്ങള്‍ക്കു നേരെ വെടിവയ്ക്കാനുള്ള ഉത്തരവു പുറപ്പെടുവിക്കാനുള്ള അധികാരം ജില്ലാ മജിസ്‌ട്രേട്ടുമാരില്‍ നിക്ഷിപ്തമാണ്. ഈ അധികാരം ഇനി പൊലീസ് കമ്മിഷണര്‍മാര്‍ക്കു ലഭിക്കാന്‍ പോവുകയാണ്. ആരുടെയും അനുവാദമില്ലാതെ വെടിയുതിര്‍ക്കാനുള്ള സ്വാതന്ത്ര്യം പൊലീസിനു നല്‍കിയാലുണ്ടാകുന്ന ഭവിഷ്യത്ത് സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോയെന്നറിയില്ല. പൊലീസ് ഉത്തമവിശ്വാസത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കു നിയമസംരക്ഷണം നല്‍കാനുള്ള വ്യവസ്ഥയും ആശാസ്യമല്ലെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
 
പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടെന്നു കണ്ടാല്‍ അതിനെ നിയമപരമായി ചോദ്യംചെയ്യാനുള്ള അവകാശമാണ് ഇതിലൂടെ പൊതുജനത്തിന് നഷ്ടപ്പെടുന്നത്. പ്രവൃത്തികളെല്ലാം ഉത്തമവിശ്വാസത്തിലാണെന്നു പൊലീസിനു തോന്നിയാല്‍ പൊലീസിന്റെ അതിരുവിട്ട ഏതു പ്രവര്‍ത്തനവും അനുഭവിക്കാനേ ജനങ്ങള്‍ക്കു കഴിയൂ. നിയമപരമായി ചോദ്യംചെയ്യാന്‍ കഴിയാതെ വരും.
'മേലുദ്യോഗസ്ഥരുടെ നിയമാനുസൃത ഉത്തരവുകള്‍ നടപ്പാക്കണം എന്ന വ്യവസ്ഥ മൂലം മേലുദ്യോഗസ്ഥന്റെ ഉത്തരവു നിയമാനുസൃതമാണോയെന്നു വിലയിരുത്തേണ്ട ബാധ്യത പരോക്ഷമായി കീഴുദ്യോഗസ്ഥന്റെ തലയിലാവുകയാണ്. ഒരോ ഉത്തരവു കിട്ടുമ്പോഴും അതിന്റെ ശരിയും തെറ്റും എങ്ങനെയാണ് വിലയിരുത്തേണ്ടത്?. അതാര്‍ക്കും അറിയില്ല.
 
സ്റ്റേഷനിലെത്തുന്ന പരാതികള്‍ സത്യസന്ധമാണെന്ന് വിലയിരുത്താനുള്ള അധികാരവും ഇനി പൊലീസിനാണ്. ഒരാള്‍ പരാതി നല്‍കിയാല്‍ അത് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയുമാണ് നിലവിലുള്ള രീതി. പെേക്ഷ പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാതെ എങ്ങനെ പരാതി സത്യസന്ധമാണോയെന്നറിയും?. പൊലീസുകാരന്റെ സ്വന്തക്കാരനെതിരെയോ, ഭരണകക്ഷിയില്‍പ്പെട്ട ആര്‍ക്കെങ്കിലുമെതിരെയോ പരാതി നല്‍കിയാല്‍ കേസ് എടുക്കില്ലെന്ന് മാത്രമല്ല, പരാതി നല്‍കുന്നവന്റെ കാര്യം പോക്കാണെന്ന് ചുരുക്കം. പൊലീസുകാര്‍ കൈക്കൂലി വാങ്ങിയാല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തു സേനയെ അഴിമതിവിമുക്തമാക്കാന്‍ പ്രേരിപ്പിക്കുന്ന വ്യവസ്ഥ കൊള്ളാം. കൈക്കൂലിക്കേസില്‍ പിടിയിലായാല്‍ ഏഴുവര്‍ഷം തടവും 12 മാസത്തെ ശമ്പളത്തിനു തുല്യമായ പിഴയുമാണു ശിക്ഷ. പക്ഷേ ഈ കേസ് കണ്ടുപിടിക്കേണ്ടതും കുറ്റക്കാരെ കണ്ടെത്തേണ്ടതും ജനങ്ങളല്ല, പൊലീസ് തന്നെയാണെന്ന് മറക്കരുത്.
 
                   പൊലീസിനെ ആധുനികവത്ക്കരിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമെന്നാണ് ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് ഊറ്റം കൊണ്ടിരുന്നത്. ബില്ല് സഭയില്‍ മൂന്നുവട്ടം വായിക്കുകയും ചര്‍ച്ച ചെയ്യുകയും ബഹളമുണ്ടാക്കുകയും ചെയ്തിട്ടും ആധുനിക രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നേരിടാനുള്ള വ്യവസ്ഥകളൊന്നും മഷിയിട്ട് നോക്കിയിട്ടും കണ്ടില്ല.  സൈബര്‍ കുറ്റങ്ങള്‍ തടയാന്‍ അതില്‍ വിദഗ്ധരായവരുടെ പ്രത്യേക വിഭാഗത്തെ നിയോഗിക്കുന്ന കാര്യവും എവിടെയും പരാമര്‍ശിച്ചിട്ടില്ല. നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചതു കൊണ്ടുമാത്രം സേന നവീകരിക്കപ്പെടില്ല?. അതിനുള്ള ചട്ടങ്ങള്‍ വൈകാതെ ഉണ്ടാക്കുകയും അതു ഫലപ്രദമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണ്ടേ?. ബില്ല് പാസാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞാലേ ചട്ടങ്ങളുണ്ടാവൂ എന്ന നമ്മുടെ പതിവിനും മാറ്റം വരണം. പൊലീസിനെ രാഷ്ട്രീയ നിയന്ത്രണത്തില്‍ നിന്നു മോചിതമാക്കണമെന്ന സുപ്രീം കോടതിയുടെയും പൊലീസ് പരിഷ്‌കരണ കമ്മിഷനുകളുടെയും നിര്‍ദേശങ്ങള്‍ എത്രകണ്ടു യാഥാര്‍ഥ്യമാകുമെന്നതാണ് മറ്റൊരു ചോദ്യം.
 
                                  എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരുടെ എല്ലാ അധികാരങ്ങളും പൊലീസ് കമ്മിഷണര്‍ക്കു നല്‍കണോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്ന് വാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരുടെ അധികാരങ്ങള്‍ പൊലീസിനു നല്‍കുമ്പോള്‍ റിപ്പോര്‍ട്ടിങ് അതോറിറ്റിയും ഇംപ്ലിമെന്റിങ് അതോറിറ്റിയും ഒന്നായി മാറും. രണ്ട് അതോറിറ്റികളും ഒരാള്‍തന്നെയായാല്‍ എങ്ങനെയാണ് നീതി നിര്‍വഹണം സാധ്യമാകുമെന്ന് ചോദിച്ചാല്‍ ഒരാള്‍ അയാളുടെതന്നെ കേസിലെ വിധിയാളാകുന്നത് പോലെയെന്ന് മറുപടി നല്‍കാനേ കഴിയൂ.  സംശയകരമായോ പൊലീസ് കസ്റ്റഡിയിലോ ഉണ്ടാകുന്ന മരണങ്ങള്‍ക്ക് ഇന്‍ക്വസ്റ്റ് തയാറാക്കേണ്ടത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടാണ്. പൊലീസ് കസ്റ്റഡിയില്‍ നടക്കുന്ന മരണത്തിന് പൊലീസ് തന്നെ ഇന്‍ക്വസ്റ്റ് തയാറാക്കിയാല്‍ എങ്ങനെയിരിക്കും? അധികാരത്തിന്റെ പിന്‍ബലമുണ്ടായാല്‍ പൊലീസ് റിപ്പോര്‍ട്ട് അന്തിമമാകുകയും ചെയ്യും.
 
                                                               ഇങ്ങനെ സംഭവിച്ചാല്‍ നീതിനിര്‍വഹണം സത്യസന്ധവും സുതാര്യവുമാകുന്നതെങ്ങനെ?. യുഡിഎഫിന്റെ ഭരണ കാലത്ത് നിയമിക്കപ്പെട്ട കേരള പൊലീസ് പെര്‍ഫോമന്‍സ് അക്കൗണ്ടബിലിറ്റി കമ്മിഷന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ അധികാരങ്ങള്‍ മെട്രോ പൊലീസ് മേധാവികള്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ആ ശുപാര്‍ശ അന്നത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നില്ലെന്നതും ഓര്‍ക്കണം. ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ പ്രസിഡന്റിനും ഗവര്‍ണര്‍ക്കും നല്‍കിയിട്ടുള്ള സംരക്ഷണമാണ് പൊലീസിനു നല്‍കിയിരിക്കുന്നത്. പൊലീസുകാര്‍ ചെയ്ത പ്രവൃത്തി ഉത്തമ വിശ്വാസത്തിലുള്ളതാണോ എന്നു പരിശോധിക്കാന്‍പോലും ബില്ലില്‍ വ്യവസ്ഥയില്ല. പൊലീസുകാരുടെ കൃത്യനിര്‍വഹണത്തെക്കുറിച്ച് പരാതിയുണ്ടായാല്‍ അവരുടെ പ്രവൃത്തി നിയമാനുസൃതമാണെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരമാണ് വിചിത്രമായ ഈ വ്യവസ്ഥ.
 
                                     ബില്ലനുസരിച്ച് പൊലീസിനു നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്ന പക്ഷം ജുഡീഷ്യല്‍ റവ്യൂ നടത്താമെന്നാണ് ഒരു വാദം. അതായത് പൊലീസ് പീഡനത്തിന് ഇരയാകുന്നവര്‍ പൗരാവകാശം സ്ഥാപിച്ചു കിട്ടാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 അനുസരിച്ച് ഹൈക്കോടതിയെയോ 32 അനുസരിച്ച് സുപ്രീം കോടതിയെയോ സമീപിക്കേണ്ടി വരും. പൊലീസിന്റെ നടപടികള്‍ക്കെതിരെ സര്‍ക്കാരിനു വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്നും വാദമുണ്ട്. അവിടെയും പൗരാവകാശം സ്ഥാപിച്ചു കിട്ടാന്‍ സര്‍ക്കാരിന്റെ ഔദാര്യത്തിനായി കാത്തു നില്‍ക്കേണ്ടി വരും. പൗരന് സ്വാഭാവിക നീതി നിഷേധിക്കുന്ന അവസ്ഥ സംജാതമാകും.  ഭസ്മാസുരന് വരം കൊടുത്തപോലെയാകും പുതിയ പൊലീസ് നിയമമെന്ന് കെഎം മാണി പറയുമ്പോള്‍ അത് തള്ളിക്കളയേണ്ട കാര്യമില്ല

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ