Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Friday, March 25, 2011

വിഗ്രഹം ചുമക്കുന്ന വിപ്ലവകാരികള്‍

പതിറ്റാണ്ടുകള്‍ മുമ്പുള്ള പഴങ്കഥകള്‍ കുത്തിപ്പൊക്കുന്നത് ഭരണം വിട്ടിറങ്ങുന്ന പന്ത്രണ്ടാം മണിക്കൂറില്‍!! പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെ ഇക്കാലമത്രയും പ്രതിയാക്കാന്‍ സഖാക്കളുടെ ഭരണത്തിനു കഴിഞ്ഞില്ല.
അമ്മാവന്‍ ചത്താലും പാര, ഇരുന്നാലും പാര എന്ന പഴയകഥയാണ് ഓര്‍മ്മവരുന്നത്. 
ഇറങ്ങിപ്പോകുന്ന വഴിയില്‍ കുറെയാളുകളെ കുറ്റവാളികളായി ചിത്രീകരിയ്ക്കുക!! എന്നിട്ട് ഞങ്ങള്‍ മാന്യരാണെന്നു പ്രഖ്യാപിക്കുക !!. കൂട്ടംകൂടി വേട്ടയാടുന്നവരുടെ നാട്ടിലെ ഒറ്റയാന്‍ പോരാളിയാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എന്നാണ് 'ഏറുകിട്ടിയ ചില ബുദ്ധിജീവികള്‍ പോലും അവകാശപ്പെടുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികരായ ചില ബുദ്ധിജീവികള്‍ പറയുന്നത് മറ്റൊരു കഥയാണ്. ശാരിയുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കേരളത്തിലെ സ്ത്രീകളുടെ ഹ്യദയത്തില്‍ സ്ഥാനം നേടിയ വി.എസ്. അച്യുതാനന്ദന്‍, മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങുമ്പോഴും ശാരിയുടെ മകള്‍ സ്‌നേഹ നിരാലംബയാണെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് ബുദ്ധിയാശാന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
വിഗ്രഹങ്ങളെ മുന്‍നിര്‍ത്തി വോട്ടു തെണ്ടുന്നത് ഇടതുപക്ഷമാണെന്ന് ഇപ്പോള്‍ പ്രകടമായിരിക്കുന്നു. സി.പി.ഐ.യുടെ മന്ത്രി സഖാവ് സി. ദിവാകരന്‍ കഴിഞ്ഞ ദിവസം ഒരു ഉശിരന്‍ പ്രസ്താവന നടത്തുകയുണ്ടായി.
 
ഇടതുപക്ഷത്തിനു വിഗ്രഹങ്ങളില്ലപോലും ! . വിഗ്രഹത്തെ മാറ്റിനിര്‍ത്തിയുള്ള ഇലക്ഷന്‍ പൂജ നടന്നാല്‍ ഇടതുപക്ഷത്തിന്റെ കളത്തില്‍ ചോരയൊഴുകുമെന്ന് അവസാനം മനസ്സിലായി. അതു കൊണ്ടാവാം ആ വിഗ്രഹത്തിന് മലമ്പുഴയില്‍ സീറ്റു കൊടുത്ത് കുടിയിരുത്തിയത്. ഈ വിഗ്രഹത്തിനെ മലമ്പുഴയില്‍ നിന്ന് കുടിയൊഴിപ്പിയ്ക്കാന്‍ സാക്ഷാല്‍ 'മലമ്പുഴയക്ഷി'തന്നെ എഴുന്നേറ്റുവരേണ്ടിവരുമോ എന്നു സംശയം.ഔദ്യോഗിക പക്ഷം ആദ്യം തീരുമാനിച്ചത് ഈ 'കരിഞ്ഞ' വിഗ്രഹത്തെ പുറത്താക്കി കോടിയേരിയെന്ന 'കാടാമ്പുഴയില്‍' പൂവിട്ടെടുത്ത വിഗ്രഹത്തെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യാനായിരുന്നു. അപ്പോളതാ 'കരിവിഗ്രഹത്തിന്റെ' ഭക്തന്‍മാര്‍ 'കൈമെയ്മറന്ന് 'തെരുവുകളില്‍ കുരുതി നടത്താന്‍ ചിലമ്പും വാളുമായി ഇറങ്ങിയിരിയ്ക്കുന്നു. ഭക്തരുടെ വികാരം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ആരാധനാമൂര്‍ത്തിയെ മലമ്പുഴയില്‍ പ്രതിഷ്ഠിയ്ക്കാന്‍ മുഖ്യതന്ത്രിയായ 'പ്രകാശ് കാരാട്ട്' തിരുമേനി കല്പിച്ചു. മുഖ്യതന്ത്രി പ്രകാശ് കാരാട്ടും പരികര്‍മ്മി വ്യന്ദാകാരാട്ടും ചേര്‍ന്ന് പോളിറ്റ്ബ്യൂറോയുടെ കളത്തില്‍ നടത്തിയ യാഗത്തില്‍ അച്യുതാനന്ദ വിഗ്രഹം വീണ്ടും തിളങ്ങിയുയര്‍ന്നു.

അടുത്ത പ്രഭാതഭേരിയില്‍ ദേശാഭിമാനിയില്‍ നിന്നും സ്തുതിഗീതങ്ങളുയര്‍ന്നു. ദേശാഭിമാനിയുടെ സ്തുതിഗീതം കേട്ടാലും കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തികമേഖലകളില്‍ മാറ്റത്തിന്റെ പൊന്‍പ്രഭ പകര്‍ന്ന എല്‍.ഡി.എഫ്. ഭരണത്തിന് നേത്യത്വം നല്‍കിയ വി.എസ്.അച്യുതാനന്ദന്‍ വീണ്ടൂം ജവവിധിതേടുന്നു. പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള പോരാട്ടം 88-ാം വയസ്സിലും തുടരുകയാണദ്ദേഹം. സന്തോഷം അഞ്ചുവര്‍ഷം കൊണ്ട് അദ്ദേഹം കേരളത്തെ കെട്ടിപ്പടുത്തതിന്റെ ഗുണമാണിപ്പോള്‍ കേരളീയര്‍ അനുഭവിക്കുന്നത്.കുറെ മാദ്ധ്യമങ്ങളെല്ലാം കൂടി അച്യുതാനന്ദനെ പുറത്താക്കാനും കൂടെക്കൂട്ടാനും ശ്രമിയ്ക്കുന്നുവെന്ന സൂചനയും ദേശാഭിമാനി നല്‍കിയിരിയ്ക്കുന്നു. ദ്യശ്യമാധ്യമങ്ങള്‍ വീക്ഷിക്കുന്നവരാണ് കേരളത്തിലെ ജനകോടികള്‍ എന്ന് മനസ്സിലാക്കണം. അച്യുതാനന്ദന്‍ സീറ്റുകിട്ടാതെ ദു:ഖിതനായി ഇറങ്ങിപ്പോയതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകാതിരുന്നതുമൊക്കെ കേരള ജനത നേരിട്ടുകണ്ടതാണ്. ദേശാഭിമാനി പിന്നെയും തെറ്റിദ്ധാരണ പരത്തുന്നത് ദൂഷണമോ?

അയ്യോ ദേശാഭിമാനികഥകള്‍ തീര്‍ന്നില്ല ഏ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നയിച്ചയു.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിയ്ക്കും എതിരെ നടന്ന നിരന്തര പോരാട്ടങ്ങളെ തുടര്‍ന്നാണ് 98 സീറ്റോടെ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നത്. ആ സമരങ്ങള്‍ക്കുമുമ്പില്‍ നിന്ന വി.എസ്. കേരളത്തിന്റെ സുവര്‍ണ്ണകാലഘട്ടം എന്നു വിശേഷിപ്പിയ്ക്കുന്ന ഭരണത്തിനു നേത്യത്വം നല്‍കി. എന്തതിശയം !  അക്ബറിന്റെയും, അശോകന്റെയും ഒക്കെ ഭരണകാലഘട്ടം സുവര്‍ണ കാലഘട്ടമെന്ന് ബൂര്‍ഷ്വാ ചരിത്രകാരന്മാര്‍ എഴുതിവെച്ചിട്ടുണ്ട്.അതുപോലെ പാര്‍ട്ടി ജിഹ്വ എഴുതിയിരിയ്ക്കുകയാണ് വി.എസ്സിന്റെ ഭരണകാലം കേരളത്തിന്റെ സുവര്‍ണ്ണകാലഘട്ടമാണെന്ന്. വി.എസ്സ് അച്യുതാനന്ദനെ വ്യക്തിപരമായി ആക്ഷേപിയ്ക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തയ്യാറല്ല. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിയ്ക്കാതിരിയ്ക്കാന്‍ തരമില്ല. യു.ഡി.എഫുകാരെ ജയിലിലാക്കാന്‍ ഏതൊരാളുടെ പരാതിയും ഗൗരവമായി കണക്കിലെടുത്ത് കേസെടുത്ത് തളര്‍ന്നുപോയ മുഖ്യനാണല്ലോ അദ്ദേഹം  പി.ശശിയുള്‍പ്പെടെയുള്ള കേരളത്തിലെ പൗരന്മാര്‍ മുഖ്യമന്ത്രിയ്ക്കും മകനുമെതിരായി നടത്തിയ ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലുളള അന്വേഷണം നടത്താന്‍ എന്തുകൊണ്ടാണ് അദ്ദേഹം മുതിരാത്തത്? സ്വന്തം മകന്റെ കാര്യത്തില്‍ തെളിവുകള്‍ മുഖ്യന്റെ കയ്യില്‍ കൊടുത്താലേ അന്വേഷണമുള്ളു.
 
യു.ഡി.എഫ്. നേതാക്കളുടെ കാര്യത്തില്‍ തെളിവുവേണ്ട-വേണ്ട ആരെങ്കിലും ചുമ്മാ പറഞ്ഞാല്‍ മതി. എന്തൊരു ന്യായം ?കേരളം ഒരു വെള്ളരിയ്ക്കാ പട്ടണമാണെന്നാണോ വിചാരം ? രണ്ടുരൂപയ്ക്ക് അരികൊടുക്കുമെന്ന് പറഞ്ഞ് ഇലക്ഷന്‍ സ്റ്റണ്ടു നടത്തിയപ്പോള്‍ കേരളത്തിലെ ഇലക്ഷന്‍ കമ്മീഷന്‍ അതിന്റെ പിന്നിലുള്ള തട്ടിപ്പ് മനസ്സിലാക്കി അതിനെ ചോദ്യം ചെയ്തപ്പോള്‍ കേരളത്തിലെ ഇലക്ഷന്‍ കമ്മീഷണര്‍ കൊള്ളരുതാത്തവളായി. അഞ്ചുവര്‍ഷകാലാവധിയില്‍ ഒന്നും ചെയ്യാതെ തിരഞ്ഞെടുപ്പടുത്തപ്പോള്‍ വലിയ പരിഷ്‌ക്കാരവും വിപഌവങ്ങളും നടത്തി മേനി നടിയ്ക്കുന്ന ഇടതുപക്ഷതന്ത്രത്തെയാണ് കേരളത്തിലെ ഇലക്ഷന്‍ തടഞ്ഞത്. ഭരിച്ചതിനേക്കാള്‍ കൂടുതല്‍ പരസ്യം നടത്തിയ ഒരു സര്‍ക്കാരാണിത്. കേരള ജനതപോഴന്മാരാണെന്നും അവരെ പരസ്യത്തിലൂടെ വീഴിയ്ക്കാമെന്നുമുള്ള വികല ബുദ്ധിയാണ് ചില മാേേനജ്‌മെന്റ് വിദഗ്ധര്‍ക്കുള്ളത്. മായാവതിയും ജയലളിതയുംമൊക്കെ നടത്തിയ തന്ത്രങ്ങളാണ് ഇപ്പോള്‍ വിപഌവപ്രസ്ഥാനം പയറ്റിനോക്കുന്നത്. സര്‍ക്കാര്‍ വികസന പദ്ധതികളെക്കുറിച്ച് ദേശീയ പ്രാദേശിക പത്രങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ പരസ്യങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഈ പരസ്യച്ചിലവെല്ലാം പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണമാണല്ലേ. ഈ പണം ഇങ്ങനെ  അനാമത്തായി  ചിലവഴിയ്ക്കാന്‍ ഇടതുപക്ഷത്തിന് ആരാണ് അധികാരം നല്‍കിയതെന്നറിയില്ല.

കേരളത്തിലെ ഭരണ ദൂഷ്യങ്ങളെക്കുറിച്ച് എഴുതിയാല്‍ ഒരു പക്ഷേ ഗിന്നസ് ബുക്കില്‍ സ്ഥാനം ലഭിയ്ക്കും. അതിനാല്‍ ഇടതുപക്ഷ വിഭാഗീയതയുയര്‍ത്തുന്ന രാഷ്ട്രീയ മത്‌സരങ്ങളിലേയ്ക്ക് കടക്കുന്നതാണ് അഭികാമ്യം. കഴിഞ്ഞ അഞ്ചുവര്‍ഷം പാര്‍ട്ടിയ്ക്കു തലവേദനയുണ്ടാക്കിയ നേതാവായിരുന്നു അച്യുതാനന്ദന്‍. പലവേദികളിലും പാര്‍ട്ടിയെധിക്കരിച്ച് താന്‍പ്രമാണിത്വം കാട്ടുകയും ചെയ്തു പാര്‍ട്ടി പദവികളില്‍ നിന്ന് മുഖ്യ മന്ത്രിയെ വെട്ടിത്തൂക്കി താഴെയിറക്കി ഇത്തവണ അധികാരത്തില്‍ നിന്നും ഈ കുശ്മാണ്ഡത്തെ ഒഴിവാക്കാന്‍ വേണ്ടി സംസ്ഥാന പുരോഹിതന്മാര്‍ കല്പിച്ചു. കിംഫലം.
ഒഴിയാബാധ വീണ്ടും മലമ്പുഴയില്‍ പൊങ്ങിവന്നു. ആരോഗ്യമില്ലാതെ തീരെ നിലംപരിശായ ബാധ ഒറ്റ ദിവസം കൊണ്ട് ചുടല ന്യത്തം ചവിട്ടി മുമ്പില്‍ വന്നതു കണ്ട് സംസ്ഥാന സമിതിയിലെ ഭിഷഗ്വരന്മാര്‍ പിന്‍വാതിലിലൂടെ ഓടിമറഞ്ഞു മൂന്നുകോടിയിലേറെയുള്ള കേരളജനത ഇതെല്ലാം കണ്ട് അന്തം വിട്ടു വാപിളര്‍ന്നും നില്‍ക്കുകയാണ്. ഏതായാലും ഈ നാടകത്തിന്റെ തിരശ്ശീല വലിച്ചു താഴെയിടാന്‍ തന്നെ ഭൂരിപക്ഷവും തീരുമാനിച്ചിരിയ്ക്കുന്നു.
 
സീറ്റുകൊടുക്കില്ലെന്നു പറഞ്ഞ സഖാവിന് സീറ്റുകൊടുക്കാനെന്തു കൊണ്ടു തീരുമാനിച്ചു.? അവിടെയാണ് വ്യക്തിപൂജയുടെ  മാഹാന്മ്യം. കാള്‍മാര്‍ക്‌സ് തന്റെ വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ ഉയര്‍ത്തിയ പ്രധാനമായ ആശയം വ്യക്തിയല്ല സമൂഹമാണ് പ്രധാനമെന്നതാണ്. ആശയസംഘട്ടനങ്ങളാണ് സമൂഹത്തിനെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയെന്ന് അദ്ദേഹം പ്രസ്താവിയ്ക്കുകയുണ്ടായി. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ കമ്മ്യൂണിസത്തിന്റെ മറ്റു പല ആശയങ്ങളെപ്പോലെ ഈ ആശയയുദ്ധവും തകര്‍ന്നു തരിപ്പണമായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലോകത്തെല്ലായിടത്തും വ്യക്തികേന്ദ്രീക്യതമായിട്ടാണ് വളര്‍ന്നു വന്നത്. ലെനിന്‍ സ്റ്റാലിന്‍, മാവോ, കാസോ ചെഗ്വോര, ഇ.എം.എസ്. ഏകെ.ജി ജ്യോതിബസ്സു തുടങ്ങിയ ബിംബ ങ്ങളെചുറ്റിപ്പറ്റിയാണ് ആഗോള തലത്തിലും വിശിഷ്യാ കേരളത്തിലും ഈ പ്രസ്ഥാനം പച്ചപിടിച്ചത്. അതുകൊണ്ട് ഇ.എം.എസ്സിനെയൊ ജ്യോതിബസ്സിനെയോ ചോദ്യം ചെയ്യാനുള്ള ധൈര്യം നേരത്തെയും സി.പി.എമ്മിനുണ്ടായിരുന്നില്ല. പ്രായോഗിക കമ്മ്യൂണിം വ്യക്തി കേന്ദ്രീക്യതമാണ്. അച്യുതാനന്ദനെ ഒഴിവാക്കി ആശയങ്ങളെ മുന്‍നിര്‍ത്തി സി.പി.എമ്മിനു കെല്പില്ലാത്തത്, അതുകൊണ്ട്.
 
ഇന്നത്തെ കമ്മ്യൂണിസ്റ്റനുഭാവികളില്‍ തൊണ്ണൂറു ശതമാനം പേര്‍ക്കും കമ്മ്യൂണിസമെന്നാല്‍ എന്തെന്നറിയില്ല. അവര്‍ ചില വ്യക്തി പ്രഭാവങ്ങളുടെ തടവറയിലാണ്. മാര്‍ക്‌സ് - ഏംഗല്‍സ് എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ  കമ്മ്യൂണിസ്റ്റുമാനിഫെസ്റ്റോ വായിച്ചിട്ടുള്ള എത്ര പേരുണ്ടെന്ന് ഒരു കണക്കെടുപ്പ് നടത്തണം. കോണ്‍ഗ്രസ്സില്‍ കൂടുംബ വാഴ്ചയാണെന്ന് പറഞ്ഞ് ജനാധിപത്യപ്രസ്ഥാനങ്ങളെ തകിടം മറിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ഒരു ആന്മപരിശോധന നടത്തുന്നത് നല്ലതാണ്. ഇടതുപക്ഷ ബുദ്ധി ജീവിയായ എസ്. സുധീഷ് പരാമര്‍ശിച്ച കാര്യം തന്നെ നമുക്കുപരിശോധിയ്ക്കാം. തന്റെ സ്വാധീനവലയം വികസിപ്പിക്കാന്‍ ഏേറ്റവും നല്ലതുമകന്‍ തന്നെയായിരിക്കുമെന്ന് അച്യുതാനന്ദന്‍ വിശ്വസിച്ചു അരുണ്‍കുമാര്‍ തിരുവന്തപുരം ഗോള്‍ഫ് ക്ലബ്ബില്‍ അംഗത്വമെടുത്തതു ഗോള്‍ഫി കളിയ്ക്കാനോ മദ്യപിയ്ക്കാനോ വേണ്ടിയല്ല. ഗോള്‍ഫ് ക്ലബിലെ അംഗങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കാനാണ്. അരുണ്‍ കുമാര്‍ അവിടെ ചേര്‍ന്നതെന്ന ആരോപണം വരെ സുധീഷ് ഉയര്‍ത്തിയിരിയ്ക്കുന്നു. കമ്മ്യൂണിസത്തിന്റെ ആശയഗതികളുടെ പ്രതിരൂപങ്ങളായ നേതാക്കള്‍ അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ യു.ഡി.എഫ്. നേതാക്കളെ പ്രതിചേര്‍ത്തു പ്രതിച്ഛായ സ്യഷ്ടിയ്ക്കാമെന്ന വ്യാമോഹം ഇടതുപക്ഷത്തിനു വേണ്ട. പണ്ടൊരു നാടന്‍ പാട്ടിലെ വരി ഒര്‍ക്കുന്നത് നന്നായിരിക്കും. ഇതുകണ്ടോടേണ്ടാ കണ്ണന്‍ ചേമ്പേ അനുബന്ധം.

1 comment: