ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജനലോക്പാല്‍ നിയമം- ചില അപ്രിയ സത്യങ്ങള്‍

ഇന്ത്യയിലെ ഉദേ്യാഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ജുഡീഷ്യറിയുമെല്ലാം അഴിമതിക്കാരാണെന്നും എല്ലാവരും അഴിമതിയില്‍  പങ്കാളികളായതിനാല്‍ പരസ്പരം സഹായിച്ച് അഴിമതിയെ വളര്‍ത്തുന്ന സമീപനമാണിവരെല്ലാവരും കൈക്കൊളളുന്നതെന്നും അതിനാല്‍ തന്നെ ഈ സംവിധാനങ്ങള്‍ക്കെല്ലാം അതീതമായി, ചോദ്യംചെയ്യപ്പെടാനാവാത്ത സംവിധാനമായിരിക്കണം ജനലോക്പാല്‍ എന്നാണ് പൗരസമൂഹ പ്രതിനിധികളുടെ വാദം.

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച്, നിരാഹാരവും ജയില്‍വാസവും പിന്നെ രാംലീല മൈതാനിയിലെ പ്രകടനവുമെല്ലാമായി അന്നാ ഹസാരെയും കൂട്ടാളികളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ ജനലോക്പാല്‍ ബില്ലിനെപ്പറ്റി സര്‍ക്കാരിന് വേണ്ടി ആഭ്യന്തരമന്ത്രി പി. .ചിദംബരവും, കേന്ദ്രമന്ത്രി കപില്‍സിബലും ഉയര്‍ത്തിയ ചില ചോദ്യങ്ങളെപ്പറ്റി മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് വാര്‍ത്തകള്‍ക്ക് മാത്രമേ ന്യൂസ് വാല്യൂ ഉളളൂവെന്നത് കൊണ്ടാവാം.
അഴിമതി നിരോധന നിയമം, കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ആക്ട്, വിവരാവകാശനിയമം, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് തുടങ്ങിയ ഒട്ടേറെ അഴിമതിവിരുദ്ധ നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്.  ഇവയ്ക്ക് പുറമേ ജനലോക്പാല്‍ നിയമം കൊണ്ട് വന്നാല്‍ രാജ്യത്തെ അഴിമതിയെല്ലാം ഒറ്റയടിക്ക് ഇല്ലാതാകും എന്ന് വിശ്വസിക്കാന്‍  തക്ക കാരണങ്ങളുണ്ടോ?      
അന്നാ ഹാസരെയുടെ നേതൃത്വത്തിലുളള പൗരസമൂഹപ്രതിനിധികള്‍ നിയമമാക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഈ ജനലോക്പാല്‍ നിയമം എന്തൊക്കെ വിഭാവനം ചെയ്യുന്നു എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.
ഈ നിയമനിര്‍മ്മാണം കൊണ്ട് ഒരു പൊതുതെരെഞ്ഞെടുപ്പിലൂടെയും തെരെഞ്ഞെടുക്കപ്പെടാത്ത സ്വയംനിയമിതരായ 11 പൗരപ്രമുഖന്‍മാര്‍ ഒരു നിര്‍വ്വാഹക സമിതി ഉണ്ടാക്കുകയും ഈ സമിതി ഇന്ത്യയുടെ നിലവിലുളള ഒരു ഭരണഘടനാസംവിധാനങ്ങളുടെയും പരിധിയിലോ, അധീനതയിലോ,  വരാതെ സ്വതന്ത്ര്യമായി നിലനിന്നുകൊണ്ട് ഇന്ത്യയുടെ  എല്ലാ ഭരണഘടനാപരമായ സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ കൃത്യവിലോപങ്ങള്‍ അനേ്വഷിച്ച്, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരപ്പെട്ട സംവിധാനമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രസ്താവിച്ചിട്ടുളളത്.
 
ഇന്ത്യയിലെ ഉദേ്യാഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ജുഡീഷ്യറിയുമെല്ലാം അഴിമതിക്കാരാണെന്നും എല്ലാവരും അഴിമതിയില്‍  പങ്കാളികളായതിനാല്‍ പരസ്പരം സഹായിച്ച് അഴിമതിയെ വളര്‍ത്തുന്ന സമീപനമാണിവരെല്ലാവരും കൈക്കൊളളുന്നതെന്നും അതിനാല്‍ തന്നെ ഈ സംവിധാനങ്ങള്‍ക്കെല്ലാം അതീതമായി, ചോദ്യംചെയ്യപ്പെടാനാവാത്ത സംവിധാനമായിരിക്കണം ജനലോക്പാല്‍ എന്നാണ് പൗരസമൂഹ പ്രതിനിധികളുടെ വാദം. ഇവര്‍ വിഭാവനം ചെയ്യുന്ന ലോക്പാല്‍ എന്നത് ശിക്ഷണ നടപടികള്‍ കൈക്കൊളളാന്‍ അധികാരുമളള ഒരനേ്വഷണ ഏജന്‍സിയാണ്.  ഈ സമിതിയുടെ അനേ്വഷണ/പ്രോസിക്യൂഷന്‍ പരിധിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാ എം.പിമാരും, എം.എല്‍.എ.മാരും, പഞ്ചായത്തംഗങ്ങള്‍ വരെയുളള ജനപ്രതിനിധികളും ഉദേ്യാഗസ്ഥതലത്തില്‍ എല്ലാ കേന്ദ്ര/സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരും, കീഴ്‌കോടതി മുതല്‍ സുപ്രിം കോടതിവരെയുളള ജൂഡിഷ്യറിയിലെ എല്ലാ ജഡ്ജിമാരും ഉള്‍പ്പെടും.  സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറും,  സി.ബി.ഐ.യുടെ അഴിമതിവിരുദ്ധ വിഭാഗവും ജനലോക്പാലിനടയില്‍ കൊണ്ടു വരുവാനും, നിലവിലുളള നിയമസംവിധാനങ്ങളുടെ അംഗീകാരമില്ലാതെതന്നെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിന്റെ സെക്ഷന്‍ 5 പ്രകാരം ടെലിഫോണിലൂടെയും, ഇന്റര്‍നെറ്റിലൂടെയും, മറ്റ് മാധ്യമങ്ങളിലൂടെയും കൈമാറ്റം ചെയ്യുന്ന എല്ലാ സന്ദേശങ്ങളും, വിവരങ്ങളും നിരീക്ഷിക്കുവാനും അതില്‍ ഇടപെടാനുമുളള അധികാരവും, ഈ ലോക്പാല്‍ സമിതിയുടെ ചിലവുകള്‍ക്കായി കേന്ദ്ര ധനമന്ത്രിയെകൊണ്ട് ബഡ്ജറ്ററി പൊവിഷന്‍ നല്‍കിക്കുവാനും, അഴിമതിയിലൂടെ അവിഹിത നേട്ടംകൊയ്ത കമ്പനികളില്‍ നിന്നും അവയുടെ മേധാവികളില്‍ നിന്നും പൊതുമുതല്‍ നഷ്ടപ്പെട്ടതിന്റെ  5 ഇരട്ടിവരെ  പിഴ ഈടാക്കുവാനും, അത്തരം പിഴകള്‍ സ്ഥാപനത്തിന്റെയും, ഉടമയുടെയും ആസ്തികളില്‍ നിന്ന് പിരിച്ചെടുക്കാനുളള അധികാരങ്ങള്‍ ഈ നിയമത്തില്‍ വിഭാവനം ചെയുന്നു.
 
മേല്‍പ്പറഞ്ഞ അധികാരങ്ങള്‍ ലോക്പാല്‍ സമിതിക്ക് വിഭാവനം ചെയ്യുമ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അധികാരസാധ്യതകളെപ്പറ്റിയും ഒട്ടേറെ പ്രസക്തമായ ചോദ്യങ്ങളും സംശയങ്ങളും ന്യായമായി ഉയരുന്നു.സ്വാതന്ത്രലബ്ധിക്ക് ശേഷം നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുവാന്‍ ഉതകുന്ന സംവിധാനങ്ങളാണ്.  ഭരണഘടന വിഭാവനം ചെയ്തത്.  ലെജിസ്‌ലെച്ചറും, എക്‌സിക്യൂട്ടിവിനും, ജുഡീഷ്യറിക്കും വ്യക്തമായ അധികാരങ്ങളും, അധികാര പരിധികളും നിശ്ചയിക്കുന്നതിനോടൊപ്പം തന്നെ പരസ്പരപൂരകങ്ങളായി അവ പ്രവര്‍ത്തിക്കുവാനും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അവയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു അക്കൗണ്ടബിലിറ്റി കൊണ്ടുവരാന്‍ കൂടി ഭരണഘടന ശ്രദ്ധിച്ചിട്ടുണ്ട്.  എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ലെജിസ്‌ലേച്ചറിനോടും, ജൂഡീഷ്യറിയോടും, അക്കൗണ്ടബിള്‍ ആയിരിക്കുമ്പോള്‍, ലെജിസ്‌ലേച്ചര്‍ അഥവാ പാര്‍ലമെന്റിലെ ഇരുസഭകളുടെയും നിയമനിര്‍മ്മാണങ്ങള്‍ ജുഡീഷ്യറിയോടും, കാലകാലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളിലുടെ ജനങ്ങളുടെ കോടതിക്ക്  മുമ്പാകെയും അക്കൗണ്ടബിള്‍ ആണ്.  നിര്‍ഭയവും, നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുവാന്‍ ജുഡീഷ്യറിക്ക് മറ്റ് ഭരണഘടന സംവിധാനങ്ങളില്‍ നിന്ന് സ്വതന്ത്ര്യമായ ഒരു റോളാണ് വിഭാവനം ചെയ്തിട്ടുളളത്.  എങ്കില്‍ പൊലും കീഴ്‌കോടതികളിലെ വിധികള്‍ സൂപ്രീംകോടതി വരെ അപ്പീല്‍ പൊകാനും, ജഡ്ജിമാരെ നീക്കം ചെയ്യാന്‍ പാര്‍ലമെന്ററി ഇപീച്ച്‌മെന്റ് സംവിധാനങ്ങള്‍ നമ്മുടെ ഭരണഘടനാചട്ടകൂടുകളില്‍ ഉണ്ട്. ഇതിലെ പോരായ്മകള്‍ മറികടക്കുവാനായി ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആക്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്. ഇന്ത്യയില്‍ 65 വര്‍ഷമായി നിലനില്‍ക്കുന്ന ഈ സംവിധാനങ്ങള്‍ക്ക്  എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി ഈ സംവിധാനങ്ങള്‍ എല്ലാം ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെടാത്ത  ഒരു ഭരണസംവിധാനത്തോടും വിധേയത്വമില്ലാതെ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ സാധ്യമല്ലാത്ത സ്വയം നിയമിതരായ 11 പേരുടെ  ഒരു എക്‌സ്ട്രാ കോണ്‍സ്റ്റിറ്റ്യൂഷണല്‍ സമിതിയുടെ അനേ്വഷണ ശിക്ഷണപരിധിയില്‍ കൊണ്ടുവരാനാണ് ഈ നിയമം ആഗ്രഹിക്കുന്നത്.  
 
ഇവര്‍ വിഭാവനം ചെയ്യുന്ന ലോക്പാല്‍ എന്നത് ശിക്ഷണനടപടികള്‍ കൈക്കൊളളാന്‍ അധികാരമുളള ഒരനേ്വഷണ ഏജന്‍സിയാണ്. വിപുലമായ അധികാരപരിധികള്‍ ഉളളതിനാല്‍ ഇവരുടെ അനേ്വഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒന്നുകില്‍ നിലവിലുളള ഇആക പോലുളള അനേ്വഷണ ഏജന്‍സികളെ ആശ്രയിക്കുകയോ അല്ലെങ്കില്‍ വിപുലമായ ഒരു പുത്തന്‍ അനേ്വഷണ ശൃംഖലയ്ക്ക് തുടക്കം കുറിക്കുകയോ വേണം. രണ്ടായാലും ഇവര്‍ ഉപയോഗിക്കാന്‍ പോകുന്ന അനേ്വഷണ ഉദേ്യാഗസ്ഥന്മാര്‍ നാളെ അഴിമതിക്കാരാകിലെന്നതിന് എന്താണുറപ്പ്? അതും ആരോടും ഉത്തരം പറയേണ്ടാത്ത, ഒരു ഭരണഘടനാ സംവിധാനത്തിനോടും വിധേയത്വമില്ലാത്ത ഒരുപറ്റം ഉദേ്യാഗസ്ഥരായിരിക്കും ഇവര്‍ എന്നതുകൂടി ഓര്‍മ്മയില്‍ വയ്ക്കണം.അനേ്വഷണ ഏജന്‍സിയായി ലോക്പാല്‍ പ്രവര്‍ത്തിച്ചാല്‍ അവരുടെ അനേ്വഷണ പരിധിയില്‍ എല്ലാ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും വരുമെന്നാണ് വിഭാവനം ചെയ്തിട്ടുള്ളത്. കണക്കുകള്‍ പരിശോധിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ 40 ലക്ഷത്തോളവും, 28 സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 80 ലക്ഷത്തോളവും വരും. ഇവര്‍ക്ക് പുറമെയാണ് രാജ്യത്തെമ്പാടുമുള്ള പഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റ് വരെയുള്ള ജനപ്രതിനിധികളും, മുന്‍സിഫ് കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള ജഡ്ജിമാരും കോടതി ജീവനക്കാരും. ഇത്രയും വിപുലമായ അനേ്വഷണ പരിധിയുള്ള ലോക്പാല്‍ ഏജന്‍സിയുടെ കോടികള്‍ വരുന്ന വാര്‍ഷിക ചെലവുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ നിന്ന് നല്‍കേണ്ടിവരും. ഇത്തരത്തില്‍ സര്‍ക്കാരില്‍ നിന്ന് ചെലവിന് പണം കൈപ്പറ്റി, വിപുലമായ ഉദേ്യാഗസ്ഥവൃന്ദത്തെ സൃഷ്ടിച്ച്, ജനലോക്പാല്‍ സംവിധാനം നാളെ സ്വയം അഴിമതിയുടെ കൂടാരമാവുകില്ലെന്നതിന് എന്തുറപ്പു്?
 
ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്ന ജനലോക്പാല്‍ സംവിധാനം ഭരണഘടനയ്ക്ക് അതീതമായ ഒരു സംവിധാനമായതുകൊ്  അതിന്റെ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കാന്‍ നിരവധി ഭരണഘടനാ ഭേദഗതികള്‍ നടത്തേിവരുമെന്നും നിയമവിദഗ്ധര്‍ ചൂികാട്ടുന്നു്. ഉദാഹരണത്തിന് ഈ നിയമപ്രകാരം എല്ലാ പൊതുജനസേവകരും, ലോക്പ്പാലിന്റെ അധികാരപരിധിയില്‍വരും. നമ്മുടെ ഭരണഘടന പ്രകാരം  ജുഡീഷ്യറി മറ്റ് സംവിധാനങ്ങള്‍ക്ക് വിധേയപ്പെടാത്ത സ്വതന്ത്ര സംവിധാനമാണ്. ഒരു ജഡ്ജിയെ നീക്കം ചെയ്യണമെങ്കില്‍ വളരെ ബുദ്ധിമുട്ടുള്ള ഇംപീച്ച്‌മെന്റ് നടപടികളിലൂടെ മാത്രമേ ഇന്ന് സാധിക്കുകയുള്ളൂ. ലോക്പാല്‍ നിയമപ്രകാരം ലോക്പാലിലെ അംഗങ്ങള്‍ക്ക് ഏതൊരു ജഡ്ജിക്കെതിരെയും ശിക്ഷണ നടപടികള്‍ സ്വീകരിക്കാം. കോടതി നടപടികളില്‍ അതൃപ്തിയുള്ള ഏതു വ്യവഹാരക്കാരനും ഉയര്‍ത്തുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജഡ്ജിമാര്‍ക്കെതിരെ ലോക്പാല്‍ അനേ്വഷിക്കുകയും, നടപടി സ്വീകരിക്കുകയും ചെയ്യുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ ചെന്നെത്തിയാല്‍ കോടതിയില്‍ കേസില്‍ തോറ്റ എല്ലാ വ്യവഹാരികളും അപ്പീലിന് മേല്‍കോടതിയെ സമീപിക്കാതെ  ലോക്പാലില്‍ ജഡ്ജിക്കെതിരെ പരാതിയുമായി പോകുന്ന സ്ഥിതിവിശേഷമുണ്ടാകാം. ഇത് നമ്മുടെ നിയമസംവിധാനത്തെ തന്നെ സ്തംഭിപ്പിക്കാം.
 
സര്‍ക്കാര്‍ ജീവനക്കാരെ ശിക്ഷിക്കാനുള്ള അധികാരം ലോക്പാലിന് വിഭാവനം ചെയ്യുന്നുന്നെ് പറഞ്ഞല്ലോ. ഇത് നടപ്പിലാക്കാനും ഭരണഘടനാ ഭേദഗതി വേിവരും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 311 പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ സേവന കാലാവധിയിലെ നടപടി ക്രമങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്്. മാത്രവുമല്ല ശിക്ഷയുടെ തീവ്രത നിശ്ചയിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 320(3) (ഇ) പ്രകാരം യൂണിയന്‍ പബ്ലിക്ക്  സര്‍വ്വീസ് കമ്മീഷന് റഫര്‍ ചെയ്യണം എന്നതാണ് നിലവിലെ വ്യവസ്ഥ. അധികാര ദുര്‍വിനിയോഗത്തിനുള്ള ശിക്ഷണ നടപടികള്‍ ലോക്പാലിന്റെ പരിധിയില്‍ വരുമ്പോള്‍ ഭരണഘടനാ ഭേദഗതി വരുത്തേിവരുമെന്ന് മാത്രമല്ല ഭാവിയില്‍ ഓഫീസുകളിലെ അധികാര  വടംവലികളുടെ ഭാഗമായി ഉദ്യോഗസ്ഥന്മാര്‍ പരസ്പരം ലോക്പാല്‍ സംവിധാനത്തെ ദുര്‍വിനിയോഗം ചെയ്യാനുള്ള സാധ്യതയും തെളിയുന്നുണ്ട്്.പാര്‍ലമെന്റില്‍ എം.പി. മാര്‍ നടത്തുന്ന പ്രസംഗങ്ങള്‍ക്കും, വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനും ഭരണഘടനാപരമായ സംരക്ഷണം ആര്‍ട്ടിക്കിള്‍ 105(2) പ്രകാരമു്. ഭരണഘടന നല്‍കുന്ന ഈ സംരക്ഷണം മറികടന്നുകൊണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ സഭയില്‍ നടത്തുന്ന പ്രസംഗങ്ങളും, വോട്ടെടുപ്പുകളും അനേ്വഷിച്ച് അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ലോക്പാലിന് അധികാരം നല്‍കിയാല്‍ നാളെ ഏതൊരു എം.പി യുടെയും പ്രസംഗവും, വോട്ടും രാഷ്ട്രീയ എതിരാളികള്‍ ലോക്പാലിലേക്ക് വലിച്ചിഴയ്ക്കുന്ന സ്ഥിതി സംജാതമായേക്കാം. നിലവില്‍ സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം പാര്‍ലമെന്റിലെ എത്തിക്‌സ് കമ്മറ്റി കൈകാര്യം ചെയ്യുന്ന ഇത്തരം നടപടി ലോക്പാലിന് നല്‍കുവാനും ഭരണഘടനാ ഭേദഗതി വേണ്ടിവരും.
 
ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രിയെ കൂടി ഉള്‍പ്പെടുത്തണമെന്ന വാദത്തെപ്പറ്റി ചൂടുള്ള സംവാദങ്ങള്‍ ഏറെ നടന്നുകഴിഞ്ഞു. നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പദവിയാണ് പ്രധാനമന്ത്രി പദം. നിലവിലുള്ള സംവിധാനത്തില്‍ പ്രധാനമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വകുപ്പുകളു്. ആ അധികാരം പതിനൊന്ന് പേരടങ്ങുന്ന ഒരു സമിതിക്ക് നല്‍കണോ വേയോ എന്നതാണ് പ്രസക്തമായ ചോദ്യം. മുന്‍ മുഖ്യമന്ത്രി വെങ്കിടാചെലം അദ്ധ്യക്ഷത വഹിച്ച ഭരണഘടന റിവ്യൂ കമ്മീഷനിലും പ്രമുഖ പൗരന്മാര്‍ ഉായിരുന്നു. അവര്‍ പ്രധാനമന്ത്രിമാരുടെ കാലാവധി അവസാനിച്ചശേഷം മാത്രം പ്രോസിക്യൂട്ട് ചെയ്താല്‍ മതി എന്നാണ് അഭിപ്രായപ്പെട്ടത്. ജനലോക്പാല്‍ സമിതിയിലെ  പതിനൊന്ന് പേരുടെ ഉദ്ദേശശുദ്ധി പരിശോധിക്കുന്നതിന് ഒരു സംവിധാനവും ഈ ലോക്പാല്‍ ബില്ലില്‍ ഇല്ലെന്നിരിക്കെ, നാളെ ഇവര്‍ ഗൂഢലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കില്ലെന്ന് എങ്ങിനെ ഉറപ്പുവരുത്താനാകും. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അത്താണിയായ പ്രധാനമന്ത്രിയുടെ ഭാവി ഭരണഘടനയ്ക്കതീതമായ ഒരു സംഘത്തിന് ഏല്‍പ്പിച്ചുകൊടുത്താല്‍ അതൊരു ചരിത്രപരമായ മണ്ടത്തരമാകും.
പൗരസമൂഹം ലോക്പാല്‍ ബില്ലിനുവേണ്ടി ശബ്ദമുയര്‍ത്തുന്നതും, വ്യവസ്ഥിതിക്കെതിരായി പ്രതികരിച്ചുകൊണ്ട് ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നതും നല്ലതാണെങ്കില്‍ കൂടി 65 വര്‍ഷം മുമ്പ് നമ്മള്‍ സ്വീകരിച്ച പാര്‍ലമെന്ററി ജനാധിപത്യവും, ഭരണഘടനയും, അത് വിഭാവനം ചെയ്ത ഭരണ സംവിധാനങ്ങളും, ഇന്ത്യയിലെ     125 കോടി ജനങ്ങളെ സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും, നിയമ നിര്‍മ്മാണ, നിര്‍വ്വഹണ, പരിരക്ഷാ സംവിധാനങ്ങളും ആരോടും സമാധാനം പറയേണ്ടാത്ത സ്വയം നിയമിച്ച 11 വ്യക്തികള്‍ക്കു മുമ്പില്‍ മുട്ടുമടക്കുന്ന ഒരു നിയമത്തെ അംഗീകരിക്കുവാന്‍ നാം തയ്യാറാകരുത്. ഇവര്‍ മുന്നോട്ടുവച്ചിട്ടുള്ള 40 ആവശ്യങ്ങളില്‍ 34 എണ്ണവും പാര്‍ലമെന്റ് അംഗീകരിച്ച് പുറത്തിറക്കിയ കരട് ബില്ല് കത്തിച്ച് കൊാണ് അന്ന ഹസ്സാരെ പ്രതികരിച്ചത്. രാഷ്ട്രത്തിന്റെ പരമോന്നത നിയമ നിര്‍മ്മാണ സംവിധാനമായ പാര്‍ലമെന്റിനെ നിരാഹാര ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി അവര്‍ പറഞ്ഞ നിയമം അപ്പാടെ നടപ്പിലാക്കണമെന്ന ദുശാഠ്യം അംഗീകരിക്കുവാന്‍ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന് സാധിക്കുകയില്ലാ എന്നതും അവര്‍ തിരിച്ചറിയേണ്ടതുണ്ട്.

അഭിപ്രായങ്ങള്‍

  1. ജനലോക്പാലല്ല എന്ത് കുന്തം വന്നാലും ഞങ്ങളും ഞങ്ങളുടെ നേതാക്കന്മാരും, പാര്‍ട്ടിയും, ഞ്ഞങ്ങക്കുവേണ്ടപ്പെട്ട മുതലാളിമാരും ഇനിയും വല്യ മുട്ടക്കാട്ടം അഴിമതിയൊക്കെ നടത്തും എന്നല്ലേ കുഞ്ഞുങ്ങളേ നിങ്ങടെ ഈ പോസ്റ്റിന്റെ അര്‍ഥം?

    മറുപടിഇല്ലാതാക്കൂ
  2. എന്നല്ല പക്ഷെ ചോദ്യം ചെയ്യാന്‍ പറ്റാത്ത ശക്തികള്‍ ആയി ജനാധിപത്യത്തിനു വെല്ലുവിളി ആയി ആരെയും വളര്‍ത്തരുത്,ശക്തമായ നിയമനിര്‍മ്മാണം ആണ് ആവശ്യം അല്ലാതെ പരമോന്നത അധികാര കേന്ദ്രങ്ങളെ അല്ല.

    മറുപടിഇല്ലാതാക്കൂ
  3. ഇപ്പോഴാ ഒരു കാര്യം കൂടി മനസിലായെ എന്താ ഇന്ത്യയില്‍ ജനസംഖ്യ നിരക്ക് കുറയാതെ എന്നു പത്ത് ദിവസം ഒന്നും കഴിച്ചിലേലും ഒരു സാധാരണ മനുഷ്യന്‍ മരിക്കിലല്ലോ !!!!!

    സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു ..
    http://njanpunyavalan.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. ഒക്കെ ശരിതന്നെ...അപ്പോള്‍ ഈ അഴിമതി ഉണ്ടാകാതിരിക്കാനും അഴിമതിക്കാരെ നിലയ്ക്ക് നിര്‍ത്താനുമുള്ള മാര്‍ഗ്ഗം കൂടി പറയൂ ഹരീ..

    മറുപടിഇല്ലാതാക്കൂ
  5. ഒരു രാക്ഷസവിത്ത് പാകാനായി കുറെ ആള്‍കാര്‍ ശ്രമിക്കുന്നു... ലോക്പാല്‍ ബില്ലിന്‍റെ ഉദേശം നല്ലതിന് ആണ്.... പക്ഷേ അത് കൊണ്ടുവരവുന്ന വിപത്തുകള്‍ ഉറക്കെ പറഞ്ഞാല്‍ പറഞ്ഞവന്‍ അഴിമതികരനായി കോണ്‍ഗ്രെസ്സുകരനായി.... പണ്ടും ഒരു നല്ല ഉദ്ദേശത്തില്‍ ഒരു നിയമം കൊണ്ടുവന്നു... പക്ഷേ അത് ഇന്ന് ചിലരുടെ കുത്തക ആയി മാറിയ ഒരു രാക്ഷസ മരമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു... ആ രക്ഷസമരത്തിന്റെ പേരാണ് സംവരണം.....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ