പണവും സ്വര്‍ണവും നല്കിയാല്‍ ഹിന്ദുദൈവങ്ങള്‍ പ്രസാദിക്കുമെന്ന വിശ്വാസം ഹിന്ദുക്കളിലെ അഴിമതിക്കാര്‍ക്കിടയില്‍ വ്യാപകമാണിപ്പോള്‍. ഇവരുടെ പ്രാര്‍ത്ഥനയ്ക്കു മുമ്പില്‍ ഹിന്ദു ദൈവങ്ങള്‍ ലജ്ജിക്കുക തന്നെയാവാം. ഹിന്ദു ദൈവങ്ങളെ പണം കൊടുത്തു വിലയ്ക്കു വാങ്ങാമെന്ന അന്ധവിശ്വാസത്തിന്റെ അടിമകളും പ്രചാരകരുമായി കഴിഞ്ഞിരിക്കുന്നു അഴിമതിക്കാര്‍. ഹിന്ദു ദൈവങ്ങള്‍ക്കെന്തിനാണ് സ്വര്‍ണവും പണവുമെന്ന ചോദ്യം ഹിന്ദുമതവിശ്വാസികളില്‍ നിന്നുയരുന്നില്ല. അഴിമതിക്കാര്‍ ഹിന്ദുദൈവങ്ങളുടെ മുമ്പില്‍ സ്വര്‍ണം സമര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു ഹിന്ദുത്വ രാഷ്ട്രീയക്കാര്‍. അഴിമതികൊണ്ട് അസ്വസ്ഥമായ മനസ്സുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഭ്രാന്താണ് ദൈവങ്ങള്‍ക്കുള്ള സ്വര്‍ണ സമര്‍പ്പണമെന്നു പറയാന്‍ ഇവിടെ ഒരു പ്രസ്ഥാനവുമില്ല. ഇത് വിശ്വാസമല്ല, അന്ധവിശ്വാസമാണെന്നു തിരിച്ചറിയാന്‍ മനുഷ്യനു കഴിയുന്നില്ല. ഈ അന്ധവിശ്വാസത്തിന് അര്‍ത്ഥം ജനിപ്പിക്കുന്ന രീതിയിലാണ് ബി.ജെ.പിയും ആര്‍.എസ്.എസുമൊക്കെ അടങ്ങിയ സംഘപരിവാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. എന്തായാലും ദൈവത്തിനെന്തിനാണ് സ്വര്‍ണം എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സംഘപരിവാറിന്റെ രാഷ്ട്രീയക്കപ്പലായ ബി.ജെ.പി. ബാധ്യതപ്പെട്ടിരിക്കുന്നു.
ഹിന്ദുദൈവങ്ങളുടെ മുമ്പില്‍ ഒരുപാട് സ്വര്‍ണങ്ങളെത്തിച്ച ഒരാളാണ് ബല്ലാരിയിലെ ഖനി രാജാവും കര്‍ണാടകയിലെ മന്ത്രിയും ഇപ്പോള്‍ സിബിഐയുടെ തടവറയിലുമായ ജനാര്‍ദ്ദനറെഡ്ഡി. നാല്പത്തഞ്ച് കോടിയുടെ രത്‌നക്കല്ലുകള്‍ പതിപ്പിച്ച ഒരു സ്വര്‍ണകിരീടം ജനാര്‍ദന റെഡ്ഡി. കര്‍ണാടകയില്‍ മന്ത്രിയായിരിക്കുമ്പോള്‍ തിരുപ്പതി ദേവനു സമര്‍പ്പിച്ചു. അനധികൃത ഖനനം എന്ന കുറ്റത്തിന് ജനാര്‍ദന റെഡ്ഡി സി.ബി.ഐയുടെ പിടിയിലായപ്പോള്‍ തിരുപ്പതി ഭഗവാന്റെ യഥാര്‍ത്ഥഭക്തന്മാര്‍ തിരുപ്പതി ദേവസ്വത്തോടപേക്ഷിച്ചു ജനാര്‍ദന റെഡ്ഡി തിരുപ്പതി ഭഗവാന് നല്കിയ സ്വര്‍ണ കിരീടം തിരിച്ചുകൊടുക്കണമെന്ന്. ഭക്തന്മാര്‍ തിരുപ്പതി ഭഗവാന് സമര്‍പ്പിച്ച സ്വര്‍ണം തിരിച്ചുകൊടുക്കാനാവില്ലെന്നാണ് തിരുപ്പതി ദേവസ്വം ഭക്തന്മാര്‍ക്ക് മറുപടി നല്കിയത്. അങ്ങനെയാണെങ്കില്‍ തിരുപ്പതി ദേവസ്വം ഖനി രാജാവും അഴിമതിക്കാരനുമായ ജനാര്‍ദന റെഡ്ഡിയെ തിരുപ്പതി ഭഗവാന്റെ ഭക്തനായി അംഗീകരിച്ചിരിക്കുന്നു. ജനാര്‍ദ്ദന റെഡ്ഡിയുടെ കള്ളപ്പണത്തെ ബി.ജെ.പിയും അംഗീകരിച്ചിരിക്കുന്നു. എല്ലാ രാഷ്ട്രീയ മൂല്യങ്ങളും വലിച്ചെറിഞ്ഞ് ബി.ജെ.പി ബല്ലാരി സഹോദരന്മാരായ പണച്ചാക്കുകളുടെ പിറകേപോയി. റെഡ്ഡി സഹോദരന്മാരുടെ പണച്ചാക്കുകളുടെ കാവല്‍ക്കാരനായതുകൊണ്ടു മാത്രം ബി.ജെ.പിയുടെ മുമ്പില്‍ പിടിച്ചുനില്ക്കാന്‍ യെദ്യൂരപ്പയ്ക്ക് കഴിഞ്ഞു. ഇന്നും യദ്യൂരപ്പയെ ബി.ജെ.പി കൈവിട്ടിട്ടില്ല. എങ്ങനെ കൈവിടും? കര്‍ണാടകയ്ക്കുവേണ്ടി ബി.ജെ.പി ഒരുക്കിയ നരേന്ദ്ര മോഡിയായിരുന്നല്ലോ യദ്യൂരപ്പ.
കള്ളപ്പണവും കള്ളപ്പൊന്നും കാലാകാലങ്ങളായി ഹിന്ദുദേവാലയങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. ഇങ്ങനെയുള്ള പണവും പൊന്നും ഒരുപാടളവില്‍ത്തന്നെ ഒഴുകിയെത്തുന്നുണ്ട് തിരുപ്പതി ക്ഷേത്രത്തില്‍. ക്ഷേത്രങ്ങളില്‍ വന്നെത്തുന്ന പണത്തില്‍ വലിയൊരുഭാഗം ശുദ്ധമല്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ക്കും ജനങ്ങള്‍ക്കും ഭക്തര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമറിയാം. ജനാര്‍ദന റെഡ്ഡി ഒരു കള്ളപ്പണച്ചാക്കാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം തിരുപ്പതി ദേവനായി സമര്‍പ്പിച്ച നാല്പത്തഞ്ചുകോടിയുടെ സ്വര്‍ണം പതിപ്പിച്ച കിരീടം ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചത്. അത് ജനാര്‍ദന റെഡ്ഡിയെന്ന കൊള്ളപ്പണക്കാരനു തിരിച്ചുകൊടുക്കാന്‍ തങ്ങള്‍ക്കവകാശമില്ലെന്നാണ് യഥാര്‍ത്ഥ ഭക്തന്മാരെ ഇപ്പോള്‍ തിരുപ്പതി ദേവസ്വം അറിയിക്കുന്നത്. തിരുപ്പതി ഭഗവാനെ നിന്ദിക്കുകയും റെഡ്ഡിയെ സ്തുതിക്കുകയുമാണ് ഇതിലൂടെ ക്ഷേത്രഭാരവാഹികള്‍ ചെയ്യുന്നത്. ഇന്ന് ക്ഷേത്രങ്ങളിലേക്കൊഴുകിയെത്തുന്ന കള്ളപ്പൊന്നും കള്ളപ്പണവും വാസ്തവത്തില്‍ കോടതി കയറേണ്ട വിഷയമാണ്.സ്വര്‍ണക്കട്ടിലില്‍ കിടന്നുറങ്ങിയ ചൗഷസ്‌കിയനായ ഖനി രാജാവ് ജനാര്‍ദന റെഡ്ഡിയെ പിന്താങ്ങാനുംജയിലില്‍ നിന്നു രക്ഷിക്കാനുമാണ് ബി.ജെ.പി. ഇപ്പോഴും ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. അനധികൃത ഖനനത്തിലൂടെ ധനം കുന്നുകൂടിയ ജനാര്‍ദന റെഡ്ഡിയെ ബി.ജെ.പി നേതാക്കളിലൊരു വിഭാഗം പൂജിക്കുകയായിരുന്നു. ബല്ലാരിയിലെ കൊള്ളക്കാരായ റെഡ്ഡി സഹോദരന്മാരുടെ പണമാണ് യദ്യൂരപ്പയുടെ മുഖ്യമന്ത്രി പദത്തിനു ചുറ്റും കറങ്ങിയത്. ഈ പണത്തെ ധിക്കരിക്കാന്‍ ബി.ജെ.പിയുടെ അഖിലേന്ത്യാ നേതൃത്വത്തിനു കഴിഞ്ഞില്ല. ബല്ലാരി സഹോദരന്മാരുടെ പണം വേറെയും മേഖലകളെ കെട്ടിപ്പുണര്‍ന്നിരുന്നു. ഈ പണത്തിന് ഹൈദരബാദിലേക്കൊരു പാലമുണ്ടായിരുന്നു. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗ്‌മോഹന്‍ റെഡ്ഡി പുതിയ പാര്‍ട്ടിയുണ്ടാക്കാനും കോണ്‍ഗ്രസിനെ ആന്ധ്രയില്‍ തകര്‍ക്കാനും ഇന്നുപയോഗിക്കുന്ന പണം കുറച്ചൊക്കെ ബല്ലാരിപ്പണവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ജഗ്‌മോഹനും ജനാര്‍ദന റെഡ്ഡിയും യദ്യൂരപ്പയുമൊക്കെ ഒരേ തൂവല്‍പ്പക്ഷികള്‍ തന്നെ. ആന്ധ്രയില്‍ ജഗ്‌മോഹന്‍ റെഡ്ഡിയെ കൂട്ടുപിടിക്കാനും സഹായിക്കാനും ബി.ജെ.പി തഞ്ചം നോക്കി ഇരിക്കുകയാണ്. വെങ്കയ്യനായിഡുവിന്റെ ഹൈദരാബാദില്‍ കിടന്നു പുകയുന്നുണ്ടാവണം. ജനാര്‍ദന റെഡ്ഡിയെ ബിജെപി രാഷ്ട്രീയത്തിലും കര്‍ണാടക മന്ത്രിസഭയിലുമൊക്കെ നിലനിര്‍ത്തുന്നതിനു ചുക്കാന്‍ പിടിച്ച മുന്‍മുഖ്യമന്ത്രി, യെദ്യൂരപ്പയും ഹിന്ദു ദൈവങ്ങളുടെ മുമ്പില്‍ സ്വര്‍ണമെത്തിച്ച ഒരു രാഷ്ട്രീയക്കാരനാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനും എതിരാളികളെ തുരത്താനും അഭയം പ്രാപിച്ചത് ഹിന്ദു ദൈവങ്ങളെയായിരുന്നു. കേരളത്തിലും ഹിന്ദുക്ഷേത്രങ്ങളെയും ഹിന്ദു ദൈവങ്ങളെയും തേടി പല തവണ യദ്യൂരപ്പ വരികയും പല ദൈവങ്ങള്‍ക്കും വാരിക്കോരി കൊടുക്കുകയും ചെയ്തു. ബി.ജെ.പിയുടെ നേതൃത്വമോ പാര്‍ട്ടിയിലെ ജനങ്ങളോ ഇതിനെതിരെ മിണ്ടിയില്ല. യദ്യൂരപ്പയുടെ കള്ളപ്പണവും സ്വര്‍ണമായി ദൈവസന്നിധാനത്തിലെത്തുന്നതിന് ബി.ജെ.പി കൂട്ടുനിന്നു. ബി.ജെ.പിയും ക്ഷേത്ര ഭാരവാഹികളും ദൈവങ്ങളുടെ മുമ്പിലേക്കെത്തുന്ന കള്ളപ്പൊന്നിനോട് ഒരേ സമീപനമാണ് സ്വീകരിച്ചത്. ഇതിലൂടെ ബി.ജെ.പി ചെയ്യുന്നത് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്നു കണ്ടെടുക്കപ്പെട്ട നിധിയെ മുന്‍നിര്‍ത്തിയും ബി.ജെ.പി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ഹിന്ദുക്ഷേത്രങ്ങളും ബി.ജെ.പിയുടെ സ്വന്തമാണെന്ന രീതിയിലാണ് ആ രാഷ്ട്രീയ കക്ഷി പെരുമാറുന്നത്. ഹിന്ദു ദൈവങ്ങള്‍ക്കെന്തിനാണ് കള്ളപ്പണം കൊണ്ടുണ്ടാക്കുന്ന സ്വര്‍ണം എന്ന ചോദ്യം തന്നെയാണ് ഇപ്പോഴും മുഴച്ചു നില്ക്കുന്നത്. കള്ളപ്പണക്കാര്‍ ഹിന്ദുക്ഷേത്രങ്ങളിലെത്തിക്കുന്ന സ്വര്‍ണത്തിന് സര്‍ക്കാര്‍ സുരക്ഷിതത്വം നല്കണമെന്ന ഗതികേടുപോലുമുണ്ടായിരിക്കുന്നു.
ബി.ജെ.പി കര്‍ണാടകയില്‍ ഊന്നിയ വേര് കരിഞ്ഞുപോയി. ഇനി ദക്ഷിണേന്ത്യയില്‍ വേരൂന്നാന്‍ കഴിയില്ല. ഒരിക്കല്‍ ഇന്ത്യയുടെ വിശ്വാസത്തിലേയ്ക്കു വന്ന ബി.ജെ.പി ഇനി ഇന്ത്യന്‍ മനസ്സില്‍ ഇടമില്ലാത്ത വിധത്തില്‍ അടിച്ചകറ്റപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ പുതിയ മതേതര വേഷത്തില്‍ ഇന്ത്യ വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ദേശീയ മനസ്സിന് ബി.ജെ.പി. അന്യമായിക്കൊണ്ടിരിക്കുകയാണ്. രഥയാത്രയും സദ്ഭാവനയും ഉപവാസവുമൊക്കെ ബല്ലാരി സഹോദരന്മാരുടെ അനധികൃത ഖനനത്തിന്റെ കൂട്ടത്തില്‍പ്പെടുത്താവുന്നതുതന്നെ. ബി.ജെ.പി എല്ലാ അര്‍ത്ഥത്തിലും ഹിന്ദുമത ഭ്രാന്തന്മാരുടെ രാഷ്ട്രീയം പ്രയോഗിക്കുന്ന ഒരു കക്ഷിയാണ്. സംഘപരിവാരങ്ങളുടെയും ഹൈന്ദവ അന്ധവിശ്വാസത്തിന്റെയും തടവറയില്‍ കഴിയുന്ന ബി.ജെ.പിയ്ക്ക് ഒരിക്കലും ഇന്ത്യ അതിന്റെ ഭരണഘടനയില്‍ സൂക്ഷിക്കുന്ന സെക്കുലറിസത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളാനാവില്ല. വര്‍ഗീയതയിലൂടെയും അഴിമതിയിലൂടെയും അധികാരത്തിലെത്തി ഹൈന്ദവരാഷ്ട്രമുണ്ടാക്കുക എന്ന ബി.ജെ.പിയുടെ ലക്ഷ്യം മനുഷ്യവിരുദ്ധമായ ഒരു രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയത്തിന്റെ തകര്‍ച്ച ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നു
congress is becaming anti hindu......aadyam .......avarude corruption...nyaayeekarikku....
മറുപടിഇല്ലാതാക്കൂLuckyClub Casino site | Live dealer games - Lucky Club
മറുപടിഇല്ലാതാക്കൂLucky Club casino offer a complete selection of slots luckyclub.live and casino games from popular software providers: Netent, Microgaming, NetEnt,