ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജാലിയന്‍ വാലാബാഗ്‌ - ഇന്ത്യ വിറങ്ങലിച്ച നിമിഷങ്ങള്‍ :പി.വി ഹരി



                                       ഒന്‍പത്‌ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ അതൊരു അത്ഭുത ദൃശ്യമായിരുന്നു. ഒപ്പം ഭയാനകവും. ഭാരതം ഞെട്ടിവിറച്ചു. ലോകമനസാക്ഷി വിറങ്ങലിച്ചുപോയി. വിശ്വപ്രകൃതി ഒന്നടങ്കം നിശ്ചേതനമായി.

1919 ഏപ്രില്‍ 13, ജാലിയന്‍ വാലാബാഗ്‌ അതൊരു പേരിനേക്കാളും സ്മരണയെക്കാളും അപ്പുറമാണ്‌. അന്ന്‌ സമയം സായംസന്ധ്യയോടടുക്കുന്ന വേളയില്‍ ഏതാണ്ട്‌ ഇരുപതിനായിരം പേര്‍ ഭാരതജനതയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കുവാനും മാതൃഭൂമിയുടെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുമായി അവിടെ ഒത്തുകൂടി. അക്കൂട്ടത്തില്‍ അനേകം കുട്ടികളുണ്ടായിരുന്നു. അമ്മമാരുടെ കൂടെ കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന്‌ വന്നുചേര്‍ന്ന വൃദ്ധരുണ്ടായിരുന്നു. ഉപരിയായി ഇന്ത്യന്‍ യുവത്വത്തിന്റെ ഉജ്ജ്വല പ്രതീകങ്ങളായ യുവാക്കളേറെയുണ്ടായിരുന്നു. ആരുടെയും കൈകളില്‍ ആയുധമുണ്ടായിരുന്നില്ല, കാരണം അവര്‍ വന്നത്‌ യുദ്ധത്തിനല്ല, മറിച്ച്‌ ഭാരതാംബയുടെ മോചനത്തിനും ബ്രിട്ടീഷ്‌ ദുഷ്പ്രഭുത്വത്തിന്റെ കിരാതവാഴ്ച അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതിഷേധിക്കാനും ദേശീയ നേതൃത്വത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമായിരുന്നു.
'കറുത്ത ബില്‍' എന്നറിയപ്പെടുന്ന റൗലത്ത്ബില്‍ നടപ്പിലാക്കുന്നതിനെതിരെ കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 1919 മാര്‍ച്ച്‌ ആറിന്‌ രാജ്യവ്യാപകമായി വന്‍ ആവേശത്തോടെ നടത്തപ്പെട്ടു. രാജ്യം നിശ്ചലമാക്കാന്‍ രാജ്യസ്നേഹികള്‍ മുന്നിട്ടിറങ്ങിയതിന്റെ ആവേശം ഇന്ത്യ മുഴുവന്‍ അലയടിച്ചു. സ്വാഭാവികമായും പഞ്ചാബിലും ശക്തമായ സമരാവേശമുണ്ടായി. ഉത്തരവാദ ഭരണം നല്‍കുവാനുള്ള നടപടികള്‍ എടുക്കുമെന്ന വാഗ്ദാനം 1917 ല്‍ ബ്രിട്ടന്‍ നല്‍കിയിരുന്നു. രാജ്യരക്ഷാ നിയമം പിന്‍വലിക്കുമെന്നും രഹസ്യസര്‍വ്വീസ്‌ വകുപ്പിന്റെ അസുഖകരമായ കൈകടത്തലുകള്‍ക്ക്‌ വിരാമമുണ്ടാകുമെന്നും ജനങ്ങള്‍ വിശ്വസിച്ചിരിക്കുമ്പോഴാണ്‌ മനുഷ്യാവകാശങ്ങളെ മുഴുവനായി ധ്വംസിക്കുന്ന റൗലറ്റ്‌ ബില്‍ നടപ്പിലാക്കാന്‍ ബ്രിട്ടീഷധികാരികള്‍ തീരുമാനിച്ചത്‌.

 

നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ഈ ബില്‍ അവതരിപ്പിച്ചപ്പോള്‍ വി.എസ്‌.ശ്രീനിവാസശാസ്ത്രി ശക്തിയുക്തം എതിര്‍ത്തുവെങ്കിലും പ്രയോജനമുണ്ടായില്ല. പ്രസംഗത്തിനൊടുവില്‍ ശാസ്ത്രി പ്രഖ്യാപിച്ചു - "ഒരു നല്ല മനുഷ്യന്‍ നാട്ടുനിയമത്തെ പേടിച്ച്‌ വീട്ടില്‍ ഒളിച്ചിരിക്കാന്‍ നിര്‍ബ്ബന്ധിതനാവുക. അവന്‌ ചെയ്യാനാഗ്രഹമുള്ള കാര്യം ചെയ്യാന്‍ വയ്യാതാവുക, നാട്ടിലൊരു ഭീകരനിയമം നടപ്പിലുള്ളതിന്റെ പേരില്‍ അവന്‍ എല്ലാ പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരിക, - ഇതിനെക്കാളെല്ലാം നന്ന്‌ കുറെ തെമ്മാടികള്‍ ഇവിടം വിട്ടു പോകുക എന്നതു തന്നെയാണ്‌. അരാജകത്വമെന്നും വിപ്ലവാത്മകമെന്നും മുദ്രകുത്തിയ ഏതു കുറ്റത്തിനും ഹ്രസ്വമായി മാനദണ്ഡങ്ങളില്ലാത്ത വിചാരണ നല്‍കി ശിക്ഷവിധിക്കാന്‍ ഈ ബില്‍ അധികാരം നല്‍കിയിരുന്നു.

 

അപ്പീല്‍ പോകാന്‍ അനുവാദമില്ല. രഹസ്യവിചാരണ മാത്രമേ അനുവദിക്കപ്പെട്ടുള്ളൂ. പല നിരോധനാധികാരങ്ങളും ഉദ്യോസ്ഥരില്‍ നിക്ഷിപ്തമായിരുന്നു. ഹര്‍ജിക്കാര്‍ക്ക്‌ വക്കീല്‍ സഹായം തേടാനുള്ള അധികാരം ഉണ്ടായിരുന്നില്ല. ചുരുക്കത്തില്‍ കോണ്‍ഗ്രസ്‌ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതു പോലെ നീതിന്യായ ഭരണത്തിന്‌ നിയന്ത്രണങ്ങളിലാത്ത വ്യവസ്ഥകളാണ്‌ ആക്ട്‌ പ്രദാനം ചെയ്തിരുന്നത്‌. വാറണ്ടില്ലാതെ അറസ്റ്റ്‌ ചെയ്യാനും പല പരിതസ്ഥിതികളിലും തടങ്കലില്‍ വയ്ക്കാനുമുള്ള അധികാരങ്ങളുടെ അര്‍ത്ഥം - സംഘടിത ഭീകരാവസ്ഥയും പേര്‍ പറയാത്ത പട്ടാള നിയമവും ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ മുഴുവന്‍ പ്രതിഷേധ കൊടുങ്കാറ്റുയര്‍ന്നു. എവിടെയും ബ്രിട്ടനെതിരെ ഒരേയൊരു മുദ്രാവാക്യം - ന അപ്പീല്‍, ന ദലീല്‍, ന വക്കീല്‍ (അപ്പീലില്ല, വാദമില്ല, വക്കീലില്ല) 1919 ഏപ്രില്‍ ആറിന്‌ ദേശവ്യാപകമായി പ്രതിഷേധ ദിനമാചരിക്കാന്‍ കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്തു.

 

അന്നേദിവസം ഭാരതം പൂര്‍ണ്ണമായി നിശ്ചലമായി. ക്രൂരമര്‍ദ്ദനങ്ങള്‍ക്ക്‌ മുമ്പില്‍ ദേശസ്നേഹികള്‍ വിരിമാറ്‌ കാട്ടി മുന്നേറി. ഡല്‍ഹിയിലും ലാഹോറിലും അമൃതസരസ്സിലും ജനസാഗരമിരമ്പി. ഗാന്ധിജി ഏപ്രില്‍ ഏഴാം തീയതി അമൃതസരസിലേക്ക്‌ തിരിച്ചു. ഗാന്ധിജി പഞ്ചാബില്‍ കടക്കുന്നത്‌ നിരോധിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ഗാന്ധിജിയെ പഞ്ചാബിലെ പല്‍വലില്‍ വെച്ച്‌ ട്രെയിനില്‍ നിന്നും അറസ്റ്റ്‌ ചെയ്തുകൊണ്ടുപോയി. ഗാന്ധിജിയുടെ അറസ്റ്റ്‌ വാര്‍ത്ത ഭാരതത്തിലെമ്പാടും ജനരോഷത്തിന്റെ തിരമാലകളുയര്‍ത്തി.പഞ്ചാബിലെ ഗവര്‍ണറും അതിക്രൂരനുമായ മൈക്കള്‍ ഡൈയര്‍ അമൃതസരസിലും പഞ്ചാബിലെ ഇതരഭാഗങ്ങളിലും പട്ടാളനിയമം പ്രഖ്യാപിക്കുകയും ജനങ്ങളെ ക്രൂരമായ മര്‍ദ്ദിക്കുന്നതിനും കൂട്ടക്കൊലയ്ക്കും നേതൃത്വം കൊടുത്തുകൊണ്ടിരുന്നു. ഏപ്രില്‍ 10, 11, 12 തീയതികളില്‍ പഞ്ചാബിലുടനീളം മൈക്കല്‍ ഡൈയറും പട്ടാളവും സംഹാരതാണ്ഡവമാടുകയായിരുന്നു.

 ജാലിയന്‍വാലാബാഗ്‌ അതൊരു പേരിനേക്കാളും ഓര്‍മ്മയേക്കാളും അപ്പുറമെന്തോ ഒന്നാണ്‌. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതിയ സംഭവത്തിന്റെ ധീരമായ സ്മരണപേറുന്ന പേരും പെരുമയുമില്ലാത്ത സ്ത്രീപുരുഷന്മാരുടെ രക്തവും ജീവാര്‍പ്പണവും കൊണ്ട്‌ പവിത്രമായ മണ്ണാണത്‌. ഭീകരനായ എതിരാളിയുടെ മുമ്പില്‍ ഭയപ്പെട്ടു വഴങ്ങുന്നതിനേക്കാള്‍ എതിര്‍ത്തുകൊണ്ട്‌ പ്രാണന്‍ വെടിയുന്നതാണ്‌ നല്ലതെന്ന്‌ ചിന്തിച്ച ധീരദേശാഭിമാനികളുടെ രക്തസാക്ഷിത്വം ഈ പേരിന്‌ പവിത്രത നല്‍കി. കോളനി യജമാനന്മാരുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ഭാരതത്തിന്റെ സമരചരിത്രത്തില്‍ പ്രതിഷേധിച്ച രാജ്യസ്നേഹികളുടെ ആത്മബലികൊണ്ട്‌ പ്രാധാന്യം നേടിയ സ്ഥലങ്ങള്‍ ഒട്ടേറെയുണ്ട്‌. എന്നാലും ജാലിയന്‍വാലാബാഗ്‌ എന്ന ഈ ത്യാഗഭൂമിയോളം മഹത്വമുള്ള മറ്റൊന്നില്ല.

 

ഈ മൈതാനം ഒരുകാലത്ത്‌ ഉദ്യാനമായിരുന്നു. പിന്നീടത്‌ സമ്മേളനങ്ങള്‍ക്കും മേളകള്‍ക്കും ഉപയോഗിക്കപ്പെട്ടു. ഏകദേശം ചുറ്റും തന്നെ മതില്‍ കെട്ടിയിട്ടുള്ള ആ മൈതാനത്തിലേക്കുള്ള പ്രവേശനം ഒരിടുങ്ങിയ തെരുവില്‍ കൂടിയായിരുന്നു. അങ്ങിങ്ങായി കുറച്ചു മരങ്ങളും ഒരു കിണറും ആ മൈതാനത്തുണ്ടായിരുന്നു. പ്രധാനമായ പ്രവേശനപാത വളരെ ഇടുങ്ങിയതായിരുന്നു. പോകാനും വരാനും മറ്റുവഴികളില്ലായിരുന്നു. നാലഞ്ചു സ്ഥലങ്ങളിലുള്ള ഇടുങ്ങിയ വിടവുകളിലൂടെ ആളുകള്‍ക്ക്‌ ഞെങ്ങിഞ്ഞെരുങ്ങി കടക്കാമായിരുന്നു. പ്രവേശനദ്വാരത്തിനടുത്ത്‌ തറനിരപ്പ്‌ വളരെ ഉയര്‍ന്നതായിരുന്നതിനാല്‍ അവിടെ നിന്നാല്‍ മൈതാനം മുഴുവന്‍ കാണാമായിരുന്നു.


1919 ഏപ്രില്‍ 13 എന്ന നിര്‍ണ്ണായകദിനത്തില്‍ സന്ധ്യയോടടുത്ത സമയത്താണ്‌ ഈ മൈതാനത്ത്‌ ഏകദേശം ഇരുപതിനായിരത്തോളം പേര്‍ തിങ്ങിനിറഞ്ഞത്‌. സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി വന്ന അമ്മമാരുമുള്‍പ്പെടെ അവിടെയെത്തിയവര്‍ വളരെ തിടുക്കത്തില്‍ വന്നുചേര്‍ന്നവരായിരുന്നു. റൗലറ്റ്‌ ബില്ലിനെതിരെ ഏപ്രില്‍ 10, 11, 12 എന്നീ തിയതികളില്‍ പഞ്ചാബിലുടനീളം അരങ്ങേറിയ പ്രക്ഷോഭപരമ്പരയും അവയെ അടിച്ചമര്‍ത്താന്‍ ജനറല്‍ മൈക്കിള്‍ ഡൈയര്‍ നടത്തിയ നരനായാട്ടും ജനങ്ങളില്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയതിന്റെ ഫലമായിട്ടാണ്‌ തങ്ങളുടെ സംവേദനക്ഷമതയ്ക്കു മങ്ങലേല്‍പ്പിക്കുവാന്‍ ഡൈയറിന്റെ ക്രൂരഭരണത്തിന്‌ സാധ്യമല്ലെന്ന്‌ പ്രഖ്യാപിക്കാനാണ്‌ അവരവിടെ ഒത്തുകൂടിയത്‌.
1940 മാര്‍ച്ച്‌  13നു  ഇന്ത്യന്‍ അസോസിയേഷന്റെ ഒരു സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ മൈക്കല്‍ ഡൈയറിന്റെ നേരെ ഉധംസിംഗ്‌ നിറയൊഴിച്ചു.

 

മരണം ഉറപ്പായതിനുശേഷം മാത്രമാണ്‌ അദ്ദേഹം തോക്ക്‌ താഴെയിട്ടത്‌. പഞ്ചാബിന്റെയും ഇന്ത്യയുടെയും ഹൃദയത്തിലേറ്റ വലിയ മുറിവ്‌ ഉണക്കാന്‍ 21 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ആ അനാഥ ബാലന്‌. അദ്ദേഹം വിചാരണ സമയത്ത്‌ കോടതിയെ ഇങ്ങനെ ബോധിപ്പിച്ചു. "അദ്ദേഹം (സര്‍ മൈക്കല്‍ ഡൈയര്‍) അതര്‍ഹിച്ചിരുന്നു. ഞാന്‍ മറ്റൊന്നും വകവെക്കുന്നില്ല. എനിക്ക്‌ തെല്ലും മരണഭയമില്ല. ഞാന്‍ മരിക്കുന്നത്‌ എന്റെ മാതൃഭൂമിക്ക്‌ വേണ്ടിയാണ്‌." 1940 ജൂണ്‍ 10 നു  അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. രണ്ട്‌ ദിവസം കഴിഞ്ഞ്‌ പുഞ്ചിരിതൂകി, 'ഭാരത്മാതാകീജയ്‌' എന്നു വിളിച്ചുകൊണ്ട്‌ ഉധംസിംഗ്‌ കഴുമരത്തിലേക്ക്‌ നടന്നു നീങ്ങി വിധിക്ക്‌ കീഴടങ്ങി.


സ്വാതന്ത്രത്തിന്റെ 63 മത് വാര്‍ഷികം ആഘോഷിക്കുന്ന  ഇന്ന്‌ അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഇത്തരം ചരിത്ര സംഭവങ്ങള്‍ പാടെ മറന്നു പോകുന്ന ദുരന്തപൂര്‍ണ്ണമായ അവസ്ഥയില്‍ ജാലിയന്‍ വാലാ ബാഗും ഉധംസിംഗും നമ്മെ സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ച ഈ മഹാദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികള്‍ക്ക്‌ പ്രണാമങ്ങളര്‍പ്പിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം