ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരുമുറൈ വന്ത് പാത്തായാ :ഡോ.എം.എസ്. ജയപ്രകാശ്


                
                                                                      ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗതികിട്ടാ പ്രേതങ്ങളുടെ അവസ്ഥയിലാണല്ലോ ഇടംകൈ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം. പാര്‍ട്ടി ഉണ്ടായിട്ട്‌ 84 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇക്കൂട്ടര്‍ക്ക്‌ ഒരുകാര്യം മനസ്സിലായി, ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കാന്‍ കൊള്ളാവുന്ന ആരുംതന്നെ പാര്‍ട്ടിയില്‍ ഇല്ലെന്ന്‌. അതുകൊണ്ടാണല്ലോ യു.പി.എ സര്‍ക്കാരിനെ ഇറക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട സി.പി.എം യു.പി.മുഖ്യമന്ത്രി മായാവതിയെ കണ്ട്‌ ഇംഗിതമറിയിച്ചത്‌. കാരാട്ടും യച്ചൂരിയുമാണത്രെ മായാവതിയെ കാണാന്‍ പോയത്‌. (ഇന്ത്യന്‍ രാഷ്ട്രീയത്തിലെ താരാട്ടും കച്ചേരിയുമാണിവര്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി) തങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി മായാവതിയാണെന്ന്‌ കാരാട്ട്‌ പ്രഖ്യാപിക്കുകയും ചെയ്തു. ബംഗാളിലും ത്രിപുരയിലും കേരളത്തിലുമുള്ളവര്‍ കാലഹരണപ്പെട്ട സ്ഥിതിക്ക്‌ യു.പിയില്‍ 'വര്‍ഗ്ഗസമരം' പയറ്റുന്നതാണ്‌ നല്ലതെന്ന്‌ തോന്നിയിരിക്കാം. വിനാശകാലേ വിപരീത ബുദ്ധി!
മായാവതിയാകട്ടെ "പാടില്ലാ പാടില്ലാ നമ്മേ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ" എന്ന സമീപനമാണ്‌ പുലര്‍ത്തിയതെന്നു തോന്നുന്നു. അപ്പോഴേക്കും, സമയമായില്ലാ പോലും, സമയമായില്ലാ പോലും, ക്ഷമയെന്റെ ഹൃദയത്തില്‍ പൊഴിഞ്ഞു തോഴാ എന്നായി യച്ചൂരി. ആരെയെങ്കിലും പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്നതിനേക്കാള്‍ നല്ലത്‌ പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളവരുള്ള പാര്‍ട്ടികളില്‍ ചേരുന്നതല്ലേ നല്ലത്‌ എന്ന്‌ പിണറായിയുടെ കുഞ്ഞാടുകള്‍ ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. സിംഗൂര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള സംഭവ വികാസങ്ങള്‍ അതിന്‌ വഴിയൊരുക്കിയിട്ടുമുണ്ട്
‌.
മായാവതിയെ കാത്തിരുന്ന്‌ ക്ഷമ നശിച്ചതു കൊണ്ടാണെന്ന്‌ തോന്നുന്നു കാരാട്ട്‌ നേരേ ചെന്നയിലേയ്ക്ക്‌ വണ്ടികയറി
.

"
അണ്ണന്റെ ഇടയക്കനി' ജയലളിതയെ കണ്ടു. ജയലളിതയെ കണ്ട കാരാട്ടിന്റെ അനുഭവങ്ങള്‍ ഇപ്പടി
:
ജയ - അപ്പാ, നീയാര്
‌?
കാരാട്ട്‌ - നാന്‍ താന്‍ കാരാട്ട്‌, വൃന്ദാവിന്‍ ഹസ്ബന്റ്
‌
ജയ - എന്ന വിഷയം
?
കാരാട്ട്‌ - അമ്മാ... തായേ... കാപ്പാത്തുങ്കോ... എല്ലാമേ പോയാച്ച്
‌.
ജയ - എന്നാ തുലഞ്ച്‌ പോയാച്ച്
‌?
കാരാട്ട്‌ - ബംഗാള്‍, സിംഗൂര്‍, ഷൊര്‍ണൂര്‍ എല്ലാമേ പോയാച്ച്‌. (ഇടയ്ക്ക്‌ കരച്ചില്‍ വന്ന കാരാട്ടിനെ ആശ്വസിപ്പിക്കാന്‍ 'അഴുകാതെ, അഴുകാതെ' എന്ന്‌ ജയ പറയുന്നുണ്ട്‌.) കണ്ണൂര്‍ മട്ടും താന്‍ ബാക്കിയിറുക്കമ്മാ, തായേ, കാപ്പാത്തുങ്കോ
!
ജയ - ഒരു മുറൈ വന്ത്‌ പാത്തായാ, എന്‍മനം നീ അറിന്തായാ? (നേരത്തേ ഒരു തവണയെങ്കിലും വന്ന്‌ എന്നെ കാണാമായിരുന്നില്ലേ
.)
യച്ചൂരി അടുത്തുണ്ടായിരുന്നെങ്കില്‍ ഇതിന്‌ സപ്പോര്‍ട്ടായി തോം... തോം... തോം... എന്നടിച്ചു വിടുമായിരുന്നു.

മടങ്ങുന്നതിന്‌ മുമ്പ്‌ ജയ കാരാട്ടിനോട്‌ ഒരു ചോദ്യം കൂടി ചോദിച്ചു. കേരളാവില്‍ അന്ത നായ്‌ ശല്യം എപ്പടി
?
കാരാട്ട്‌ - അന്ത നായയൈ മൂന്നാര്‍ പൂന പിടിച്ചാച്ച്
‌!
ജയ - ശിവ, ശിവ, നായയൈ പൂന പിടിക്കും കാലമാ
?
പോങ്കോ, പോങ്കോ വന്തകാര്യം "പാര്‍ക്കലാം"

അഭിപ്രായങ്ങള്‍

  1. എന്താ ഹരി ഇങ്ങനെ തമാശ രൂപത്തില്‍ എഴുതുന്നത്? കുറച്ച് സീരിയസ്സായി രാഷ്ട്രീയം എഴുതുക. ആകെ മൊത്തം ഒരു മൂല്യച്യുതി എല്ലാ രംഗത്തും വ്യാപിക്കുന്നു. നമ്മുടെ സമൂഹത്തെ ജനാ‍ധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതിന് കെ.എസ്.യു. യുവാക്കളാണ് മുന്‍‌കൈ എടുക്കേണ്ടത്.

    പിന്നെ എന്തൊക്കെയൊ ബ്ലോഗില്‍ പറന്നു കളിക്കുന്ന പോലെ. വേണ്ടാത്ത ഗജറ്റുകള്‍ നീക്കം ചെയ്യൂ. വേര്‍ഡ് വെരിഫിക്കേഷനും ഒരു ശല്യം തന്നെ..

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. കെ പി എസ്സ് പറഞ്ഞതു പോലെ ചുമ്മാ തമാശയൊക്കെ എഴുതി സമയം കളയാതെ “കോമണ്“(കാണ്‍ഗ്രസ്സ്)“വെല്‍ത്ത്“ ഗയിമൊക്കെ അടിപൊളിയാക്കി നടത്തുന്ന നമ്മുടെ കോണ്‍ഗ്രസ്സ് പാരമ്പര്യമൊക്കെ പഠിച്ച് ജനാധിപത്യവല്‍ക്ര്യത കുടുംബവാഴ്ച നടപ്പാക്കാന്‍ യുവാക്കള്‍(?) ശ്രമിക്കുകയല്ലേ വേണ്ടത്...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ...

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ...

ജനലോക്പാല്‍ നിയമം- ചില അപ്രിയ സത്യങ്ങള്‍

ഇന്ത്യയിലെ ഉദേ്യാഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ജുഡീഷ്യറിയുമെല്ലാം അഴിമതിക്കാരാണെന്നും എല്ലാവരും അഴിമതിയില്‍  പങ്കാളികളായതിനാല്‍ പരസ്പരം സഹായിച്ച് അഴിമതിയെ വളര്‍ത്തുന്ന സമീപനമാണിവരെല്ലാവരും കൈക്കൊളളുന്നതെന്നും അതിനാല്‍ തന്നെ ഈ സംവിധാനങ്ങള്‍ക്കെല്ലാം അതീതമായി, ചോദ്യംചെയ്യപ്പെടാനാവാത്ത സംവിധാനമായിരിക്കണം ജനലോക്പാല്‍ എന്നാണ് പൗരസമൂഹ പ്രതിനിധികളുടെ വാദം. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച്, നിരാഹാരവും ജയില്‍വാസവും പിന്നെ രാംലീല മൈതാനിയിലെ പ്രകടനവുമെല്ലാമായി അന്നാ ഹസാരെയും കൂട്ടാളികളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ ജനലോക്പാല്‍ ബില്ലിനെപ്പറ്റി സര്‍ക്കാരിന് വേണ്ടി ആഭ്യന്തരമന്ത്രി പി. .ചിദംബരവും, കേന്ദ്രമന്ത്രി കപില്‍സിബലും ഉയര്‍ത്തിയ ചില ചോദ്യങ്ങളെപ്പറ്റി മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് വാര്‍ത്തകള്‍ക്ക് മാത്രമേ ന്യൂസ് വാല്യൂ ഉളളൂവെന്നത് കൊണ്ടാവാം. അഴിമതി നിരോധന നിയമം, കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ആക്ട്, വിവരാവകാശനിയമം, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് തുടങ്ങിയ ഒട്ടേറെ അഴിമതിവിരുദ്ധ നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്.  ഇവയ്ക്ക് പുറമേ ജനലോക്...