ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വഴിപിഴച്ച കമ്മ്യൂണിസം :പി.വി ഹരി


           ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്ക്ക്ഗാന്ധിജി ഇപ്പോള്മഹാത്മജിയാണ്‌. എം.കെ.ഗാന്ധിയിലെ മഹാത്മാവിനെ കണ്ടെത്താന്മാര്ക്സിസം അരനൂറ്റാണ്ട്വൈകിയാണെങ്കിലും ഇന്ത്യന്കമ്യൂണിസ്റ്റുകാരെ സഹായിച്ചു. കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാവാം സുകുമാര്അഴീക്കോട്ഈയിടെയായി കേരളത്തില്പറഞ്ഞു നടക്കുന്നു, കമ്യൂണിസ്റ്റുകാരാണ്ഇന്ത്യയിലെ ഇപ്പോഴത്തെ ഗാന്ധിയന്മാരെന്ന്‌. 'ഗാന്ധിയെന്താക്കി; ഇന്ത്യ മാന്തിപ്പുണ്ണാക്കി' യെന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യസമാനമായ ഒരു കാലത്തെ മാര്ക്സിസ്റ്റ്ചിന്ത.

ഗാന്ധിജിയുടെ സസ്യഭോജന സിദ്ധാന്തം ഗാന്ധിജിക്ക്ഇന്ത്യന്യാഥാസ്ഥിതികത്വത്തോടുള്ള ആദരവില്നിന്നുണ്ടായതാണെന്ന്.എം.എസ്എഴുതിയിട്ടുണ്ട്‌. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെയും ഗാന്ധിജിയെയും സ്വാതന്ത്ര്യത്തിന്റെ പുലരിയില്കമ്യൂണിസ്റ്റുകാര്അംഗീകരിച്ചിട്ടില്ല. ബ്രിട്ടീഷ്ബൂര്ഷ്വാസി ഇന്ത്യന്ബൂര്ഷ്വാസിക്ക്അധികാരക്കൈമാറ്റം നടത്തിയ ഒരു സാധാരണ സംഭവമായിട്ടാണ്കമ്യൂണിസ്റ്റുകാര്ഇന്ത്യന്സ്വാതന്ത്ര്യത്തെ കണ്ടത്‌. ഇന്നാകട്ടെ, സ്വതന്ത്രഭാരതത്തിന്റെ സംരക്ഷണം ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ മാത്രം ചുമതലയായി ഭാവിക്കുന്നു
.

ലോകത്ത്പലതരം സോഷ്യലിസങ്ങളുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാര് സോഷ്യലിസങ്ങളെയൊന്നും അംഗീകരിച്ചില്ല. അവര്ക്ക്അവര്വിശ്വസിച്ച ശാസ്ത്രീയ സോഷ്യലിസം മാത്രമായിരുന്നു സോഷ്യലിസം. ബാക്കിയെല്ലാം സാങ്കല്പ്പിക സോഷ്യലിസം. ഇന്നത്തെ ഇന്ത്യന്കമ്യൂണിസ്റ്റ്പാര്ട്ടികള്മുതലാളിത്തത്തെ സ്വാഗതം ചെയ്യുകയാണ്‌. മുതലാളിത്ത - മൂലധനാധിഷ്ഠിതമായ സോഷ്യലിസം. ഇപ്പോള്ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്ഗാന്ധിയന്മാരായിത്തീര്ന്നതു പോലെത്തന്നെ സാങ്കല്പ്പിക സോഷ്യലിസ്റ്റുകളുമായിത്തീര്ന്നിരിക്കുകയാണ്
‌.

ഡോ. ലോഹ്യയെപ്പോലുള്ള സോഷ്യലിസ്റ്റുകാരും റാഡിക്കല്ഹ്യൂമനിസ്റ്റുകളുമൊക്കെ പറഞ്ഞു: ഇന്ത്യയിലെ ഏറ്റവും വലിയ ആപത്ത്ഹിന്ദുമതത്തിലെ ജാതി സമ്പ്രദായമാണ്‌. ഇന്ത്യയിലേക്കു വന്ന ഏക ദൈവവിശ്വാസത്തിലധിഷ്ഠിതമായ വിദേശത്തുണ്ടായ മതങ്ങളെയും ഹിന്ദുമതത്തിലെ ജാതിസമ്പ്രദായവും ബഹുദൈവവിശ്വാസവും സ്വാധീനിച്ച്മനുഷ്യവിരുദ്ധമാക്കിയിട്ടുണ്ട്‌. ഇന്ത്യയുടെ ആത്മാവിനെ മാനുഷികമാക്കാന് മനുഷ്യവിരുദ്ധവികാരങ്ങളെ ശക്തമായ ഒരു സാമൂഹ്യ വിപ്ലവത്തിലൂടെ തുടച്ചു നീക്കണം. അതുകൊണ്ട്ഇന്ത്യയില്രാഷ്ട്രീയ വിപ്ലവമല്ല, ഇന്ത്യന്ഹൃദയം ആവശ്യപ്പെടുന്ന സാമൂഹ്യ വിപ്ലവമാണ്നടക്കേണ്ടത്‌. ഏറ്റവും വലിയ ആപത്തായി ഹിന്ദുമതത്തിലെ ജാതി സമ്പ്രദായം വളര്ന്നു വരുന്നു
'.

ഇന്ന്ഇന്ത്യയെ പിടിച്ചുവിഴുങ്ങിയിരിക്കുന്ന ഇന്ത്യന്യാഥാര്ത്ഥ്യത്തെ പുച്ഛിച്ചുതള്ളിക്കൊണ്ട്അന്ന്കമ്യൂണിസ്റ്റുകാര്പറഞ്ഞു: 'ഇന്ത്യയ്ക്കാവശ്യം രാഷ്ട്രീയവിപ്ലവമാണ്‌. രാഷ്ട്രീയ വിപ്ലവത്തിലൂടെ സോഷ്യലിസം സ്ഥാപിക്കുക. സോഷ്യലിസത്തിലേ ജാതിയും മതവും വര്ഗീയതകളുമൊക്കെ മാഞ്ഞുപോവുകയുള്ളൂ. അതുകൊണ്ട്ഒരു വര്ഗരഹിത സോഷ്യലിസ്റ്റ്മനുഷ്യസമൂഹം ആദ്യമുണ്ടാകട്ടെ ഇന്ത്യയില്‍. നമ്മള്തകര്ക്കേണ്ടത്ഗാന്ധിജിയുടെയും എം.എന്‍.റോയിയുടെയും ഡോ.ലോഹ്യയുടെയും ജയപ്രകാശ്നാരായണന്റെയുമൊക്കെ ഉട്ടോപ്യകളെയാണ്
‌'.
ഇപ്പോള്ആരാണ്മാര്ക്സിസത്തിന്റെ ലേബലില്ഇന്ത്യന്സോഷ്യലിസ്റ്റ്ഉട്ടോപ്യകളില്വസിക്കുന്നത്‌? പ്രധാനമായും കമ്യൂണിസ്റ്റുകാര്‍.

 കമ്യൂണിസ്റ്റുകാരിപ്പോള്ഇന്ത്യയിലെ പ്രാദേശികതകളിലും വര്ഗീയതകളിലും വേരുകളുള്ള രാഷ്ട്രീയ കക്ഷികളുമായിച്ചേര്ന്നു മുന്നണിയുണ്ടാക്കുകയാണ്‌. മുന്നണിയാണുപോലും ഇന്ത്യയെ രക്ഷിക്കാന്പോകുന്ന മുക്കണ്ണന്മുന്നണി. മായാവതിയും നായിഡുവും ജയലളിതയും ആരാരൊക്കെയാണ്ഇന്ത്യന്കമ്യൂണിസ്റ്റുകാര്ക്ക്ചരിത്രാധിഷ്ഠിതമാണോ കമ്യൂണിസ്റ്റ്പാര്ട്ടികളുടെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്ത്തനം എന്തായാലും അങ്ങനെയായിരുന്നുവെന്ന്പി.സി. ജോഷിയും കെ.ദാമോദരനും ഡോ. അധികാരിയും എന്‍.സി ശേഖറും കേളുവേട്ടനും കുമ്പളങ്ങാട്ട്നാണുവേട്ടനും പറയുകയില്ല.
ഇന്ത്യന്കമ്യൂണിസത്തിന്റെ മഹാഫലസിദ്ധികളിലൊന്നാണല്ലോ കേരളം. കേരളത്തിന്റെ കമ്യൂണിസ്റ്റ്മനസ്സ്എപ്പോഴും അജ്ഞതയെ കൂടെക്കൊണ്ടുനടക്കുന്നു. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിനു കേരളത്തിലുണ്ടായ ആദ്യത്തെ രക്തസാക്ഷി മുതല്തുടങ്ങുന്നു അജ്ഞത.

രക്തസാക്ഷികളെ സൃഷ്ടിക്കുകയെന്നത്കേരള കമ്യൂണിസം അംഗീകരിച്ചു നടപ്പാക്കുന്ന ഒരു നിരന്തര പ്രക്രിയയാണ്‌. കമ്യൂണിസ്റ്റുകാരുടെ വര്ഗസ്വഭാവം മാറിയതുകൊണ്ട്ഇപ്പോള്രക്തസാക്ഷികളാവാന്സഖാക്കള്മുന്നോട്ടുവരുന്നില്ല. വരുമായിരുന്നെങ്കില്ഇതിനകം തന്നെ ഷൊര്ണ്ണൂരും ഒഞ്ചിയത്തുമൊക്കെ രക്തസാക്ഷികള്ഉണ്ടാകേണ്ടതായിരുന്നു. കണ്ണൂര്ജില്ലയില്പോലും ഇനിയങ്ങോട്ട്രക്തസാക്ഷികളെ ഉണ്ടാക്കാന്വളരെ പ്രയാസമാണെന്നു പറഞ്ഞുകേള്ക്കുന്നു. കൊല്ലാന്മാമന്വാസുമാരെയും കിട്ടാനില്ല. ഈയൊരു പശ്ചാത്തലത്തില്സി.പി.എം നടത്തുന്ന വലിയൊരു ചുവടുമാറ്റം നാം കാണേണ്ടിവരും. ബ്രാഞ്ച്കമ്മിറ്റി വരെയുള്ള കീഴ്ഘടകങ്ങള്ക്ക്സി.പി.എം സംസ്ഥാന കമ്മിറ്റി കത്തെഴുതാതിരിക്കില്ല ഇനി നമുക്ക്രക്തസാക്ഷികള്വേണ്ട എന്ന്‌. രക്തസാക്ഷികളുടെ ശവകുടീരത്തിന്മേല്ഇനി കമ്യൂണിസത്തിന്റെ പള്ളി പണിയാന്കഴിയില്ല.

എസ്‌.എഫ്‌., ഡി.വൈ.എഫ്‌., സി..ടി.യു, മഹിളാ അസോസിയേഷന്‍, എന്‍.ജി. യൂണിയന്‍, പൊലീസ്അസോസിയേഷന്എന്നിവയാണല്ലോ സി.പി.എമ്മിന്റെ സുപ്രധാന പോഷക സംഘടനകള്‍. സംഘടനകളിലെ വലിയൊരു വിപ്ലവ വര്ഗമാണ്സി..ടി.യു. പ്രോലിറ്റേറിയന്റവലൂഷന്നടത്താന്പാര്ട്ടി ഏല്പ്പിച്ചത് സംഘടനയെയായിരുന്നു. തൊഴിലാളി വര് സര്വാധിപത്യം സ്ഥാപിക്കാനുള്ള കേരള വിപ്ലവം സംഘടന വളരെ ഭംഗിയായിത്തന്നെ നടത്തിപ്പോന്നു. ജോലി ചെയ്യാതെ കൂലി വാങ്ങലായിരുന്നു സംഘടനയുടെ വിപ്ലവശൈലി. അങ്ങനെ വാങ്ങുന്ന കൂലിയെ പാര്ട്ടിയും അതിന്റെ വിപ്ലവ വര്ഗവും നോക്കുകൂലി എന്നു വിളിച്ചുപോന്നു. എന്നാല്പ്രോലിറ്റേറിയന്റവലൂഷന്നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളി വര്ഗത്തോട്ഇപ്പോള്പാര്ട്ടി പറയുന്നു നോക്കൂകൂലി വാങ്ങരുതെന്ന്‌. അങ്ങനെ പ്രോലിറ്റേറിയന്റവലൂഷന്പൊളിഞ്ഞു. പാര്ട്ടി മുതലാളിത്ത-സോഷ്യലിസ്റ്റ്സങ്കല്പങ്ങളിലേക്കു നീങ്ങുന്നു
.

സി.പി.എമ്മിന്റെ മറ്റൊരു വലിയ പോഷക സംഘടനയാണല്ലോ എന്‍.ജി. യൂണിയന്‍. എന്നുവച്ചാല്വൈറ്റ്കോളര്കമ്യൂണിസ്റ്റുകള്‍. ഇങ്ങനെയുള്ള ചെറുതും വലുതുമായ വലിയൊരു ഉദ്യോഗസ്ഥവ്യൂഹം സി.പി.എമ്മിന്റെ പിറകിലുണ്ട്‌. ഏറ്റവും ഒടുവിലായി കേള്ക്കുന്നത്..എസ്‌-.പി.എസ്വിഭാഗങ്ങള്ക്കിടയില്പാര്ട്ടിക്ക്രഹസ്യസംഘടനകളുണ്ടെന്നാണ്‌. ഉദ്യോഗസ്ഥ വര്ഗങ്ങളുടെ സി.പി.എം സംഘടനകള്സംഘടനാശേഷിയും ശക്തിയും ഉപയോഗിച്ചുകൊണ്ട്തെരഞ്ഞെടുപ്പില്പാര്ട്ടിയെ ജയിപ്പിക്കുന്നു. തെരഞ്ഞെടുപ്പ്അട്ടിമറിക്കാനും ബൂത്ത്വാരാനും സഹായിക്കുന്നു. മനസ്സില്അരിവാള്ചെങ്കൊടി നാട്ടിയ ബ്യൂറോക്രാറ്റുകള്പാര്ട്ടിയുടെ പിന്ബലമുണ്ടെന്ന ധൈര്യത്തില്അഴിമതി നടത്തുന്നു. അങ്ങനെ എന്തിനെയും വിഴുങ്ങുന്ന ഒന്നായി ബ്യൂറോക്രസി വളര്ന്നുവന്നിരിക്കുന്നു 

പാര്ട്ടി സഹയാത്രികരെ ബ്യൂറോക്രസിക്കകത്ത്കുത്തിത്തിരുകുകയെന്നത്മാര്ക്സിസ്റ്റ്പാര്ട്ടിയുടെ നയത്തിലും പരിപാടികളിലും പെട്ടതാണല്ലോ. അഴിമതിയുടെ സാമൂഹ്യവല്ക്കരണവും രാഷ്ട്രീയവല്ക്കരണവുമൊക്കെ ഇവിടെ നടന്നുപോന്നു.
ജനങ്ങള്നിത്യേന ഇടപെടുന്ന സര്ക്കാര്ഓഫീസുകളില്പലതും അഴിമതിയുടെ കൂത്തരങ്ങാണെന്ന്ഇപ്പോള്സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി വിളിച്ചറിയിക്കുന്നു. പാര്ട്ടിക്ക്അതിന്റെ സര്ക്കാര്വര്ഗത്തോട്പറയേണ്ടത്ഇതൊക്കെയാണ്‌: 'നിങ്ങള്അഴിമതിക്കാരായിരിക്കുന്നു. അഴിമതിക്കെതിരേ ഇനി നിങ്ങള്ക്ക്ശബ്ദിക്കാന്കഴിയില്ല. നിങ്ങള്കൃത്യമായി ജോലി ചെയ്യുന്നില്ല. ജോലി സമയത്ത്പുറത്തുപോയി പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നു. നിങ്ങള്പൊതുജനങ്ങളോട്മോശമായി പെരുമാറുന്നു. നിങ്ങള്ഫയലുകള്താമസിപ്പിക്കുന്നു. നിങ്ങള്പരസ്യമായി മദ്യപിക്കുന്നു. പണം പലിശയ്ക്ക്കൊടുക്കുന്നു
'.ഡിഫി, എസ്‌.എഫ്‌., മഹിളാ അസോസിയേഷന്‍, പൊലീസ്അസോസിയേഷന്മുതലായ പോഷക സംഘടനകളെയും സംസ്കരിച്ചെടുക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ കത്തുകള്കീഴ്ഘടകങ്ങള്ക്ക്വരും നാളുകളില്വരാതിരിക്കില്ല. പാര്ട്ടിയിലെ ജനങ്ങള്പ്രത്യയശാസ്ത്രങ്ങളെ വിസ്മരിച്ച്വല്ലാതെ വഴിപിഴച്ചുപോയിരിക്കുന്നു. അവരെ തിരുത്താനും മാറ്റിയെടുക്കാനും ആചാര്യന്മാരില്ല. .എം.എസ്ഉണ്ടായിരുന്നെങ്കില് കമ്യൂണിസ്റ്റ്ജീവിതവര്ഗങ്ങളെയെല്ലാം തന്റെ ചരിത്രാധിഷ്ഠിത തൂലികകൊണ്ട്ആഴ്ചതോറും തിരുത്തിയേനെ......

അഭിപ്രായങ്ങള്‍

  1. “മനസ്സില്‍ അരിവാള്‍ ചെങ്കൊടി നാട്ടിയ ഈ ബ്യൂറോക്രാറ്റുകള്‍ പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെന്ന ധൈര്യത്തില്‍ അഴിമതി നടത്തുന്നു. അങ്ങനെ എന്തിനെയും വിഴുങ്ങുന്ന ഒന്നായി ബ്യൂറോക്രസി വളര്‍ന്നുവന്നിരിക്കുന്നു ..“ എന്നാലും വല്ലതും നല്ലതു ചെയ്യണമെങ്കില്‍ ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരണം!

    മറുപടിഇല്ലാതാക്കൂ
  2. അമ്പതു വര്‍ഷക്കാലം ഭരിച്ചിട്ടു ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ ഭരിച്ചിരുന്ന നാടാണു നമ്മുടേത്‌.
    ഇടതായാലും വലതായാലും സാധാരണക്കാരന് ഒരു പോലെയാ.
    പ്രത്യേകിച്ചും പ്രവാസികള്‍ക്ക്...
    ഒരേ ഒരു സോണിയാജി

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ