Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Friday, November 12, 2010

മിതവാദികളും മലയാളികളും

ലോകശക്തിയെന്ന നിലയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ ഇക്കൊല്ലം അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നീ മേഖലകളുടെ തൊട്ടടുത്ത സ്ഥാനത്ത് ഇന്ത്യയുണ്ട്.
യു.എസ്. നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍, യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി സ്റ്റഡീസ് എന്നിവയുടെ വിലയിരുത്തലില്‍ 22 ശതമാനം വളര്‍ച്ചാനിരക്കോടെ അമേരിക്ക ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ 12 ശതമാനം വളര്‍ച്ചയോടെ ചൈനയും 16 ശതമാനം വളര്‍ച്ച നേടി യൂറോപ്യന്‍ യൂണിയനും എത്തി. എട്ടുശതമാനം വളര്‍ച്ച നേടിയ ഇന്ത്യ അതിദ്രുതപുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ 13 രാഷ്ട്രങ്ങള്‍ ചേര്‍ന്നതാണ്. ഈ നില തുടര്‍ന്നാല്‍, 2025 ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുകയും രണ്ടാം സ്ഥാനത്തിനായി അമേരിക്കയോട് മത്സരിക്കുകയും ചെയ്യുമെന്ന് പ്രവചിക്കപ്പെടുന്നു. ചൈനയാവും വലിയ ഒന്നാം ലോകശക്തി. ജപ്പാന്‍, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ടടിക്കുകയാണ്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ വന്‍കുതിപ്പിലാണെന്ന് എന്‍.ഐ.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

                                   ആഗോളവത്ക്കരണം, ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം എന്നീ വാക്കുകള്‍ കേട്ടു തുടങ്ങിയിട്ട് ഇരുപതുകൊല്ലമായി. സമത്വം, സ്വാതന്ത്യം, സാഹോദര്യം എന്നീ മഹനീയ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ പുതുമുതലാളിത്തം കൊണ്ടുവന്നതാണ് ഈ ആശയമെന്ന് വിമര്‍ശനം ഉയര്‍ന്നു. കമ്പോളവ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുന്നതും മനുഷ്യത്വത്തെ ഇല്ലാതാക്കുന്നതും വ്യക്തിക്ക് അമിതപ്രാധാന്യം കല്പിക്കുന്നതും ആണ് ആഗോളവത്ക്കരണമെന്ന് കുറ്റപ്പെടുത്തപ്പെട്ടു. സംയുക്ത സാമ്പത്തികനയം നിലനിന്ന ഇന്ത്യയില്‍ 1991 മുതല്‍ ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ധനമന്ത്രിയെന്ന നിലയില്‍ തുടങ്ങിവച്ച പരിഷ്‌ക്കരണ നടപടികള്‍ അര്‍ത്ഥവത്തും അത്ഭുതാവഹവുമായ ഫലമാണ് ഉളവാക്കിയത്.

                                      അമേരിക്ക വലിയ മാന്ദ്യത്തില്‍ വീണപ്പോഴും ഇന്ത്യന്‍ സമ്പദ്ഘടന ഉലയാതെ പിടിച്ചുനിന്നു. പടിപടിയായി മുന്നേറുകയും ചെയ്തു. ഉല്പാദനക്ഷമത വര്‍ധിച്ചു. വരള്‍ച്ചയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഭൂമി കുലുക്കവും അടക്കമുള്ള പ്രകൃതി ക്ഷോഭങ്ങളെ അതിജീവിച്ചുകൊണ്ട് ഇന്ത്യ ഈ കാലയളവില്‍ സാമ്പത്തികമായി വളരുകയായിരുന്നു. എങ്കിലും ഉദാരവത്ക്കരണം പൂര്‍ണ്ണമായും കുറ്റമറ്റ ഒരു നയമായി നമുക്ക് അനുഭവപ്പെട്ടില്ല. കാര്‍ഷികമേഖലയിലെ ഉല്പന്ന വിലയിടിവും കൃഷിക്കാരുടെ കൂട്ട ആത്മഹത്യയും ദേശീയ ദുഃഖമായി പരിണമിച്ചു. അതിനകം ഇന്ത്യന്‍ പ്രധാനമന്ത്രിയായിത്തീര്‍ന്ന ഡോ. മന്‍മോഹന്‍സിംഗ് കാര്‍ഷികരംഗത്തെ തിരിച്ചടി നേരിട്ട് അറിയാന്‍ വിദര്‍ഭ, വാറംഗല്‍ മേഖലകള്‍ സന്ദര്‍ശിച്ചു.
 എഴുപതിനായിരം കോടി രൂപ അനുവദിച്ചുകൊണ്ട് കൃഷിക്കാരുടെ കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളി. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പിക്കാന്‍ ചട്ടങ്ങളുണ്ടാക്കി. വിലക്കയറ്റവും കാര്‍ഷികോല്പന്ന വിലയും സമതുലിതപ്പെടുത്താന്‍ ന്യായമായ വഴികള്‍ തേടുകയാണ് ഇപ്പോള്‍ യു.പി.എ ഭരണകൂടം. ഡോ. മന്‍മോഹന്‍സിംഗ് അടിസ്ഥാനപരമായി ഒരു ശാസ്ത്രജ്ഞനാണ്. സാമ്പത്തിക ശാസ്ത്രമാണ് അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ആത്മസാക്ഷാത്ക്കാരം നേടുന്ന മേഖല. വിധി അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ കൊണ്ടെത്തിച്ചു. ചരിത്രനിയോഗംപോലെ മന്‍മോഹന്‍സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി. മിതഭാഷിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഡോ. മന്‍മോഹന്‍സിംഗ് മാധ്യമപ്രതിനിധികളുമായി സംസാരിക്കാറുള്ളൂ.
                     ഈയിടെ രാജ്യത്തെ പത്രാധിപന്മാരുടെ ഒരു മീറ്റിങ്ങില്‍ മന്‍മോഹന്‍സിംഗ് പങ്കെടുത്തു. വളരെ സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ അവിടെ അദ്ദേഹം നടത്തി. വിവാദപരമായ ചില അഭിപ്രായങ്ങള്‍ പറഞ്ഞു. അതിവേഗം വളരുന്ന രാജ്യമെന്ന നിലയില്‍ സാമ്പത്തിക പുരോഗതിക്കായി വ്യവസായ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‌കേണ്ടിവരുമെന്ന് എഡിറ്റര്‍മാരോട് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ വ്യവസായത്തിന്റെ പേരില്‍ ലോകമെങ്ങും പരിസ്ഥിതിക്ക് സാരമായ പരിക്കേല്‍ക്കുന്നുണ്ട്. വ്യവസായ വികസനത്തിനൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ഇന്ത്യയെ സമഗ്രമായി വീക്ഷിക്കാന്‍ ശ്രമിക്കുന്ന ദാര്‍ശനികബോധമുള്ള പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍സിംഗ്. നെഹ്‌റുവിന്റേത് ക്ഷേമരാഷ്ട്രസങ്കല്പമായിരുന്നു. ദാരിദ്രനിര്‍മ്മാര്‍ജ്ജനമാണ് ഇന്ദിരാഗാന്ധി ലക്ഷ്യം വച്ചത്. ഉദാരനയങ്ങളിലൂടെ സാമ്പത്തിക ഉന്നമനമാണ് മന്‍മോഹന്‍സിംഗ് ഊന്നല്‍ നല്കുന്നത്. വളര്‍ച്ചാനിരക്ക് കൂട്ടി പുതിയൊരു സാമ്പത്തിക ചരിത്രത്തിന് അദ്ദേഹം തുടക്കം കുറിച്ചു. പ്രധാനമന്ത്രിയെന്ന നിലയില്‍ അതിന്റെ ശരിയായ തുടര്‍ച്ച നിലനിറുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പി. ചിദംബരവും പ്രണബ്കുമാര്‍ മുഖര്‍ജിയും ധനമന്ത്രിമാര്‍ എന്ന നിലയില്‍ അവലംബിച്ചത് 'മന്‍മോഹനോമിക്‌സ്' എന്ന് വിശേഷിപ്പിക്കപ്പെട്ട സാമ്പത്തിക വീക്ഷണവും പരിപാടികളുമാണ്.
                                      ആ സാമ്പത്തികനയത്തിന്റെ സ്വീകാര്യതയുടെ തെളിവാണ് യു.പി.എ സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നത്. പരിമിതികളും പോരായ്മകളും തിരിച്ചറിഞ്ഞ് സാമ്പത്തികപരിഷ്‌ക്കരണ പരിപാടികള്‍ കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുകയാണ്. എഡിറ്റര്‍മാരോട് പ്രധാനമന്ത്രി ഒരു കാര്യം വ്യക്തമാക്കി. സമഗ്ര മേഖലകളെയും ഉള്‍ക്കൊള്ളുന്ന 'ഇംക്ലൂസീവ്' വികസന നയമാണ് ഇന്ത്യയുടേത്. ഭരണകാര്യങ്ങളില്‍ യുവാക്കള്‍ക്ക് പകുതി സ്ഥാനങ്ങള്‍ പങ്കിടണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി അംഗീകരിച്ചിട്ടുണ്ട്. അപ്പോള്‍ത്തന്നെ കോടതിയുടെ ആക്ടിവിസത്തെ അദ്ദേഹം താക്കീതുചെയ്യാന്‍ മറന്നില്ല. നിയമങ്ങള്‍ വ്യാഖ്യാനിച്ച് നീതിന്യായ വ്യവസ്ഥകാത്തു സൂക്ഷിക്കുന്ന കര്‍ത്തവ്യമാണ് കോടതിയുടേത്.കോടതി അവരുടെ കര്‍ത്തവ്യം നോക്കിയാല്‍ മതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഗോഡൗണുകളില്‍ കെട്ടിക്കിടന്നു നശിക്കുന്ന ധാന്യങ്ങള്‍ പാവപ്പെട്ട ജനങ്ങള്‍ക്കു സൗജന്യമായി വിതരണം ചെയ്യണമെന്ന് ഒരു ന്യായാധിപന്‍ ഈയിടെ വിധിച്ചിരുന്നു. രാജ്യത്തെ ഭക്ഷ്യനയം തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണകൂടത്തോട് അതു ചെയ്യ്, ഇത് ചെയ്യ് എന്ന് ആജ്ഞാപിക്കാന്‍ വേറൊരു ഭരണഘടനാ സ്ഥാപനത്തിന് അധികാരമില്ല. ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് ഭൂരിപക്ഷ സമ്മതപ്രകാരം പാസ്സാക്കിയ നിയമങ്ങള്‍ അനുസരിച്ചാണ് നാട്ടില്‍ ഭരണം നടക്കുന്നത്. ആ നിയമങ്ങള്‍ ക്രമപ്രകാരം നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് നീതിപീഠങ്ങള്‍ ചെയ്യുന്നത്.
                                                                   അല്ലാതെ ജനകീയഭരണകൂടത്തോട്, ഇല്ലാത്ത അധികാരങ്ങള്‍ ഭാവിച്ച് ആജ്ഞാപിക്കാന്‍ കോടതിക്ക് അവകാശമില്ലെന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. കെട്ടിക്കിടക്കുന്ന ധാന്യം എന്തു ചെയ്യണമെന്ന് ഭക്ഷ്യവകുപ്പ് തീരുമാനിക്കും. ബാലന്‍സ് അഥവാ സമതുലിതം എന്ന വാക്ക് ആവര്‍ത്തിച്ച പ്രധാനമന്ത്രി ഒന്നും അമിതമാകാനോ തീവ്രമാകാനോ പാടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. വികസനം, പരിസ്ഥിതി, സബ്‌സിഡി, നികുതിസംവിധാനം, ഔദാര്യം എല്ലാം സമതുലിതമായിരിക്കണം. സമഗ്രവും ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. ഇന്ത്യപോലെ പ്രതിജനഭിന്ന വിചിത്രമായ ഒരു വലിയ രാജ്യത്ത് സമതുലിതമെന്ന പദത്തിന് വിശാലമായ അര്‍ത്ഥമുണ്ട്. 
                                                         രാജ്യമാകെ ഈ സമീപനം പുലരേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ മാത്രമല്ല; വ്യക്തികളുടെ വീക്ഷണത്തിലും മിതത്വം, സമതുലിതം എന്നീ ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആഗോളവത്ക്കരണവും സമതുലിത വികസനവും ഒരുമിച്ചുപോകില്ലെന്ന് വാദിക്കുന്നവരുണ്ട്. അവര്‍ കേരളത്തിന്റെ ചരിത്രം മറക്കുന്നു. എല്ലാ വൈദേശികഭാവങ്ങളെയും നൂറ്റാണ്ടുകളായി സ്വീകരിച്ചുപോന്നവരാണ് കേരളീയര്‍. എല്ലാ ദേശങ്ങളിലും പണ്ടേ കുടിയേറി 'ഗ്ലോബല്‍' ആയ സമൂഹം മലയാളികളാണ്. തീവ്രമല്ല; സമതുലിതമാണ് അടിസ്ഥാന മലയാളിചോദന. ദേശീയ തൃഭാഷാപഠന പദ്ധതി വന്നപ്പോള്‍ തമിഴര്‍ ഹിന്ദി ബഹിഷ്‌ക്കരിച്ചു. മലയാളി മൂന്ന് ഭാഷയും പഠിച്ചു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌ക്കാര വിശേഷം പടിഞ്ഞാറുനിന്നു വന്നതല്ല. 
                                        സദ്യ ഉണ്ടിട്ട് ഇല വലിച്ചെറിഞ്ഞ ശീലം മലയാളിക്കാണ്. 'എന്നെ നീ വെറും കറിവേപ്പിലയാക്കി' എന്നൊരു ഭാഷാപ്രായോഗം തന്നെ കേരളത്തിലുണ്ട്. എത്ര നൂറ്റാണ്ടുകളായി നമ്മള്‍ ആഗോളവത്കൃത സമൂഹമാണ്. അതിനാല്‍ ലോകം നാളെ ഇന്ത്യയെ കണ്ടുപഠിക്കുമ്പാള്‍ ഇന്ത്യ ദക്ഷിണേഷ്യയുടെ തെക്കുപടിഞ്ഞാറെ തീരത്തുള്ള കേരളത്തെ മാതൃകയാക്കട്ടെ. പണ്ടേ ഗ്ലോബല്‍, ഇംക്‌ളൂസ്സീവ്, തികച്ചും ബാലന്‍സ്ഡ് ആയ ഒരു ജനപഥം. ഹ, മലയാളി എത്ര സുന്ദരമായ പദംഉള്‍ക്കൊള്ളുന്നതുമായിരിക്കണം. ഇന്ത്യപോലെ പ്രതിജനഭിന്ന വിചിത്രമായ ഒരു വലിയ രാജ്യത്ത് സമതുലിതമെന്ന പദത്തിന് വിശാലമായ അര്‍ത്ഥമുണ്ട്.
 
                                                              രാജ്യമാകെ ഈ സമീപനം പുലരേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ മാത്രമല്ല; വ്യക്തികളുടെ വീക്ഷണത്തിലും മിതത്വം, സമതുലിതം എന്നീ ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആഗോളവത്ക്കരണവും സമതുലിത വികസനവും ഒരുമിച്ചുപോകില്ലെന്ന് വാദിക്കുന്നവരുണ്ട്. അവര്‍ കേരളത്തിന്റെ ചരിത്രം മറക്കുന്നു. എല്ലാ വൈദേശികഭാവങ്ങളെയും നൂറ്റാണ്ടുകളായി സ്വീകരിച്ചുപോന്നവരാണ് കേരളീയര്‍. എല്ലാ ദേശങ്ങളിലും പണ്ടേ കുടിയേറി 'ഗ്ലോബല്‍' ആയ സമൂഹം മലയാളികളാണ്. തീവ്രമല്ല; സമതുലിതമാണ് അടിസ്ഥാന മലയാളിചോദന. ദേശീയ തൃഭാഷാപഠന പദ്ധതി വന്നപ്പോള്‍ തമിഴര്‍ ഹിന്ദി ബഹിഷ്‌ക്കരിച്ചു. മലയാളി മൂന്ന് ഭാഷയും പഠിച്ചു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌ക്കാര വിശേഷം പടിഞ്ഞാറുനിന്നു വന്നതല്ല. 
                                                                             സദ്യ ഉണ്ടിട്ട് ഇല വലിച്ചെറിഞ്ഞ ശീലം മലയാളിക്കാണ്. 'എന്നെ നീ വെറും കറിവേപ്പിലയാക്കി' എന്നൊരു ഭാഷാപ്രായോഗം തന്നെ കേരളത്തിലുണ്ട്. എത്ര നൂറ്റാണ്ടുകളായി നമ്മള്‍ ആഗോളവത്കൃത സമൂഹമാണ്. അതിനാല്‍ ലോകം നാളെ ഇന്ത്യയെ കണ്ടുപഠിക്കുമ്പാള്‍ ഇന്ത്യ ദക്ഷിണേഷ്യയുടെ തെക്കുപടിഞ്ഞാറെ തീരത്തുള്ള കേരളത്തെ മാതൃകയാക്കട്ടെ. പണ്ടേ ഗ്ലോബല്‍, ഇംക്‌ളൂസ്സീവ്, തികച്ചും ബാലന്‍സ്ഡ് ആയ ഒരു ജനപഥം. ഹ, മലയാളി എത്ര സുന്ദരമായ പദം!

1 comment: