ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നാടിന്റെ നന്മയ്ക്കുവേണ്ടി

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നാലുദിവസമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള വികസന കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന മുഖ്യനിഗമനങ്ങളും ശുപാര്‍ശകളും

* ത്വരിതഗതിയിലുള്ളതും സുസ്ഥിരവുമായ സാമ്പത്തിക വികസനം നേടുകയും വികസനത്തിന്റെ ഗുണഫലങ്ങള്‍ ദരിദ്രരിലും സാധാരണക്കാരിലും എത്തിക്കുകയും വേണം. ഇതു വഴി മനുഷ്യമുഖമുള്ള വികസനം നേടുകയാണു ലക്ഷ്യം. അടുത്ത പത്തുവര്‍ഷം കൊണ്ട് കേരളത്തെ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുടെ മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യം.


*മിശ്രസമ്പദ്ഘടനയുടെ ചട്ടക്കൂട് നിലനിര്‍ത്തുകയും കമ്പോള ഇടപെടല്‍ തുടരുകയും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും എല്ലാവിധ ജനക്ഷേമപദ്ധതികള്‍ വിപുലീകരിക്കുകയും വികസനരംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടുകയും ചെയ്യണം.


*വന്‍തോതിലുള്ള മൂലധനനിക്ഷേപം നടത്താന്‍ അനുകൂലമായ നയങ്ങളും ഭരണനടപടികളും അന്തരീക്ഷവും സൃഷ്ടിക്കണം. (ജനങ്ങളുടെ നിക്ഷേപം, പൊതുസ്വകാര്യ പങ്കാളിത്തം, കോര്‍പ്പറേറ്റ് നിക്ഷേപം, സഹകരണനിക്ഷേപം, എന്‍.ആര്‍.ഐ. നിക്ഷേപം, വിദേശ നിക്ഷേപം, ബി.ഒ.ടി, പ്രത്യേക സാമ്പത്തികമേഖല തുടങ്ങിയവ)


*വികസനപ്രോജക്ടുകള്‍ക്ക് പൊതുധാരണയുണ്ടാകണം. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പൊതുധാരണയുണ്ടാക്കാന്‍ പ്രാപ്തമായ സ്ഥിരമായ ഒരു സംവിധാനം രൂപീകരിക്കണം.


*വന്‍കിട നിക്ഷേപ പദ്ധതികളുടെ അനുമതി, നടത്തിപ്പ്, ബി.ഒ.റ്റി. അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന പബ്ലിക് യൂട്ടിലിറ്റി സര്‍വ്വീസുകള്‍, പരിസ്ഥിതി ആഘാതങ്ങള്‍, മറ്റു അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ പരിശോധിക്കാനും അനുമതി നല്‍കാനും റഗുലേറ്ററി കമ്മീഷന്‍ രൂപീകരിക്കണം. പൊതുതാത്പര്യം സംരക്ഷിച്ചു സുതാര്യമായി മാത്രമേ പദ്ധതികള്‍ നടപ്പിലാക്കാവൂ.


*പ്രാദേശിക നിക്ഷേപപദ്ധതികള്‍ നടപ്പിലാക്കുന്നതിന് രാഷ്ട്രീയസമവായം സൃഷ്ടിക്കാന്‍ ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും പദ്ധതിമൂലം ദോഷം അനുഭവിക്കേണ്ടി വരുന്നവരുടെ പ്രതിനിധികളും നിക്ഷേപകരുടെ പ്രതിനിധികളും ഉള്‍പ്പെട്ട ഒരു പ്രാദേശികതല സമിതികള്‍ രൂപീകരിക്കണം.


*വിതരണത്തിലൂന്നിയ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന നയങ്ങളില്‍ നിന്നും ദരിദ്രരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് വേണ്ട നയസമീപനങ്ങള്‍ ആവിഷ്‌കരിക്കണം. ദരിദ്രര്‍ക്ക് വരുമാനാധിഷ്ഠിത ആസ്തികള്‍ ലഭ്യമാക്കി സാമ്പത്തികമായി ശാക്തീകരിക്കണം.


*കര്‍ഷകത്തൊഴിലാളികള്‍ക്കു കൃഷിഭൂമി ലഭ്യമാക്കാന്‍ സംവിധാനം സൃഷ്ടിക്കണം. സാമ്പത്തിക വിതരണം ദരിദ്രരിലെത്താന്‍ തടസ്സമായ ഘടകങ്ങള്‍ നീക്കാന്‍ നയപരിപാടികള്‍ രൂപീകരിക്കണം.


*ഭൂമി ഇല്ലാത്തവര്‍ക്ക് ഭവനം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കണം.


*നിലവിലുള്ള എല്ലാ കേന്ദ്രസംസ്ഥാന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളും ഏകോപിപ്പിച്ചുകൊണ്ട് കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കണം.


*സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ പ്രതിമാസം കൃത്യമായി വിതരണം ചെയ്യുവാനുള്ള ഭരണഘടനാ നടപടികള്‍ സ്വീകരിക്കണം.


*എല്ലാ ബി. പി. എല്‍. കുടുംബങ്ങള്‍ക്കും കക്കൂസ്, കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കാനും നടപടികള്‍ സ്വീകരിക്കണം.


*വാര്‍ഷികപദ്ധതി കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കി ജനങ്ങള്‍ക്ക് പ്രയോജനം ലഭ്യമാക്കാനുള്ള ഇച്ഛാശക്തി ഭരണനേതൃത്വം കാണിക്കണം. ഇതിന് അനുസൃതമായി സിവില്‍ സര്‍വ്വീസ് ശക്തിപ്പെടുത്തണം. അഴിമതിരഹിതവും കാര്യക്ഷമവും സുതാര്യവുമായ ഭരണസംവിധാനം ഇതിനുവേണ്ടി സൃഷ്ടിക്കണം.ഇതിനായി ഇ.ഗവേണന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം.


*കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ധനസഹായം നഷ്ടപ്പെടുത്താതെ സമയബന്ധിതമായി നടപ്പിലാക്കുവാനുള്ള സംവിധാനം സൃഷ്ടിക്കണം.


*ജില്ലാതലത്തില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ നടത്തിപ്പിന്റെ കാര്യക്ഷമമായ മേല്‍നോട്ടം വഹിക്കാന്‍ ഒരു ജില്ലാ വികസന കമ്മീഷണര്‍ തസ്തികയും ഭരണസംവിധാനവും പുതുതായി സൃഷ്ടിക്കണം.


*കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന യുണിക് ഐഡി. (യു.ഐഡി.) കേരളത്തില്‍ എത്രയും വേഗം നടപ്പിലാക്കണം.


*വയനാട്, ഇടുക്കി, കാസര്‍ഗോഡ്, മലപ്പുറം മുതലായ പിന്നാക്ക ജില്ലകളുടെ വികസനത്തിന് പ്രത്യേക വികസന പദ്ധതികള്‍ രൂപീകരിക്കണം.


*തീരപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കണം (കുടിവെള്ളം, മാലിന്യനിര്‍മ്മാര്‍ജ്ജനം, റോഡ്, വൈദ്യുതി, മമുതലായവ).


*മദ്യപാനം, മയക്കുമരുന്ന് മുതലായ  സാമൂഹ്യതിന്മകള്‍ നിരുത്സാഹപ്പെടുത്താന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സ്വീകരിക്കണം.


*മണല്‍, ലോട്ടറി, മരുന്ന്, ഭൂമി, വ്യാജമദ്യം എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുള്ള മാഫിയകളെ നിയന്ത്രിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തി കര്‍ശനനടപടികള്‍ സ്വീകരിക്കണം.


*ചെറുപ്പക്കാരെ തൊഴില്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വ്യാപകമായി തുടങ്ങണം.


*ചെറുപ്പക്കാരെ ഉത്പാദകരും വ്യവസായികളും നിക്ഷേപകരുമാക്കി മാറ്റാന്‍ സഹായകരമായ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌കരിക്കണം.


*വിദേശത്ത് ജോലി ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പാക്കാനും തൊഴില്‍ പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കാനും നടപടികള്‍ സ്വീകരിക്കണം.

 

*വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചു വന്നാല്‍ ജീവിക്കാന്‍ സഹായകരമായ ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ രൂപീകരിക്കണം.


*തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ വരുന്നവര്‍ക്ക് തൊഴില്‍ ചെയ്യാന്‍ സഹായം നല്‍കണം.


*പ്രവാസികളുടെ സമ്പാദ്യവും തൊഴിലും ഉപയോഗപ്പെടുത്തി ഉത്പാദന സേവന സംരംഭങ്ങള്‍ തുടങ്ങാന്‍ ആനുകൂല നയങ്ങള്‍ സ്വീകരിക്കണം.


*ഭൂമിയുടെ രേഖ സംബന്ധിച്ച റിക്കാര്‍ഡുകള്‍ പുതുക്കുകയും ഭൂമി വിനിയോഗം കാര്യക്ഷമമായി നടപ്പിലാക്കുകയും സര്‍ട്ടിഫിക്കറ്റുകളും രേഖകളും അപേക്ഷ കിട്ടി ഇരുപത്തിനാലു മണിക്കൂറിനകം നല്‍കുവാനുള്ള നടപടികളും സ്വീകരിക്കണം.


*വികസന ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു നല്‍കുന്ന വില കമ്പോളാടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുകയും പുനരധിവാസം നടത്തുകയും ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥര്‍ക്കു ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ലഭ്യമാക്കുവാനുള്ള നടപടികളും സ്വീകരിക്കണം. പ്രത്യേക സാമ്പത്തികമേഖലയ്ക്കു ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉത്പാദനപരമായ കൃഷിഭൂമി ഒഴിവാക്കണം.


*പരിസ്ഥിതിയും വികസനവും സമന്വയിപ്പിച്ചു കൊണ്ടു വികസനപ്രോജക്ടുകള്‍ ഏറ്റെടുക്കും.


*ഭൂമിയുടെ ഊഹക്കച്ചവടം നിയന്ത്രിക്കുകയും കൃത്രിമമായി ഭൂമിയുടെ വില ഉയര്‍ത്തുന്ന രീതി അവസാനിപ്പിക്കുവാനുള്ള നിയമ-ഭരണപരമായ നടപടി സ്വീകരിക്കണം.


*ജലസ്രോതസ്സുകളുടെ അനിയന്ത്രിതമായ ഉപയോഗം നിയന്ത്രിക്കുന്നതിനും ജലസംരംക്ഷണത്തിനും വാട്ടര്‍ റഗുലേറ്ററി കമ്മീഷന്‍ രൂപീകരിക്കണം. ജലവിഭവശേഷിയെപ്പറ്റി സമഗ്രവും വിശദവുമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.


*കുടിവെള്ളം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ഭക്ഷ്യഉത്പാദനം എന്നിവയില്‍ ഓരോ തദ്ദേശസ്ഥാപനവും സ്വയംപര്യാപ്തമാകുവാന്‍ പ്രാപ്തമാക്കണം.

 

*കൂടുതല്‍ അധികാരങ്ങളും ചുമതലകളും മൂലധനവും നല്‍കി തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം. ചുമതലകള്‍ നിര്‍വ്വിക്കുവാനാവശ്യമായ ഉദ്യോഗസ്ഥരെ പുനര്‍വിന്യാസത്തിലൂടെയും പുതിയ തസ്തികകള്‍ സൃഷ്ടിച്ചും ലഭ്യമാക്കണം.


*വ്യക്തവും ഉത്പാദനപരവുമായ പ്രോജക്ടുകള്‍ തയ്യാറാക്കി കേന്ദ്രസഹായം വാങ്ങുവാനുള്ള ഒരു പ്രത്യേക മെഷിനറി സൃഷ്ടിക്കണം.


*പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും പൊതുവിതരണ ഏജന്‍സികളെ ഏകോപിപ്പിക്കുകയും ചെയ്യും.


*റോഡ്, ജലം, റെയില്‍, വ്യോമയാനം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടു കേരളത്തിന് ഒരു സമഗ്ര ഗതാഗത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.


*പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും മുന്നോക്കക്കാരിലെ പാവപ്പെട്ടവരുടെയും തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുവാന്‍ വ്യക്തവും ദീര്‍ഘവീക്ഷണവുമുള്ള പ്രത്യേക പരിപാടി ആസൂത്രണം ചെയ്തു നടപ്പിലാക്കണം.


*മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ എല്ലാ വിവേചനാധികാരങ്ങളും കോട്ടാ സമ്പ്രദായവും നിറുത്തല്‍ ചെയ്യണം.


*ആരോഗ്യരംഗത്തെ ചികിത്സാചെലവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്തു എല്ലാ വിഭാഗം ജനങ്ങള്‍ക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണം.


*കൃഷി വാണിജ്യാടിസ്ഥാനത്തിലാക്കി ശാസ്ത്രീയമാക്കുകയും കൃഷി ജോലികളെല്ലാം യന്ത്രവല്‍ക്കരിക്കുകയും ചെയ്യുന്ന തരത്തില്‍ ഒരു കാര്‍ഷിക പാക്കേജ് തയ്യാറാക്കണം. വിളവെടുപ്പു ടെക്‌നോളജി വ്യാപിപ്പിക്കണം. മൂല്യവര്‍ദ്ധിത കാര്‍ഷികവിളകളും ജൈവകൃഷിയിലൂടെ വ്യാപിപ്പിക്കണം. ജൈവവളങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കുകയും രാസകീടനാശിനികളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തി ജൈവകീടനാശിനികള്‍ ഉപയോഗിക്കുവാന്‍ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുകയും ഇവയുടെ ലഭ്യത ഉറപ്പാക്കുകയും വേണം.


*സംസ്ഥാനത്ത് ശാസ്ത്രഗവേഷണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുമായി ഒരു സമിതി രൂപീകരിച്ച് വിദഗ്ധരായ ശാസ്ത്രജ്ഞരെ ആകര്‍ഷിക്കണം.


*കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് കേരളത്തിന് ഗുണകരമായ ഒരു സമഗ്രപദ്ധതി ശാസ്ത്രവിദഗ്ധരെ ഉള്‍പ്പെടുത്തി തയ്യാറാക്കണം.


*ദുരന്തനിവാരണ നിയമം രൂപീകരിച്ച് നയരൂപീകരണം നടത്തുകയും ചെയ്യണം.


*മണല്‍ക്ഷാമം പരിഹരിക്കുന്നതിനും നദികളുടെ സംരക്ഷണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ന്യായവിലകേന്ദ്രങ്ങള്‍ വഴി മണല്‍ ലഭ്യമാക്കണം.


*സംസ്ഥാനം പരിസ്ഥിതി ആഘാതപഠന കമ്മിറ്റി രൂപീകരിക്കണം


*നിലവിലുള്ള വനം സംരക്ഷിക്കുന്നതിനൊപ്പം കണ്ടല്‍ക്കാട് അടക്കമുള്ള വനത്തിനു പുറത്തുള്ള ജൈവവൈവിദ്ധ്യപ്രദേശങ്ങള്‍ സംരക്ഷിക്കണം.

*കേരളത്തിലേയ്ക്കു വരുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം അടുത്ത ദശകത്തില്‍ മൂന്നിരട്ടി ആക്കി വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് സമഗ്രമായൊരു വിനോദസഞ്ചാര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.


                                            *നദീസംരക്ഷണം ഉറപ്പാക്കുന്നതിന് ജനകീയസ്വഭാവത്തോടെ നദീതട അതോറിറ്റികള്‍ രൂപീകരിക്കണം. നശിച്ചുകൊണ്ടിരിക്കുന്ന ജലസേചനപദ്ധതികള്‍ സംരക്ഷിക്കുന്നതിനും ഉപയോഗപ്രദമാക്കുന്നതിനും കാര്‍ഷികപങ്കാളിത്തജലസേചനമാനേജ്‌മെന്റ് നടപ്പിലാക്കണം.*ദേശീയ പാതയുടെ വീതി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ 45 മീറ്റര്‍ ആക്കണം. കേരളത്തിലെ റോഡുകളുടെ നിര്‍മ്മാണം കേന്ദ്രഗവണ്മെന്റ് നിയമം അനുസരിച്ചുള്ള നിലവാരത്തില്‍ ആയിരിക്കണം.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം