ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

താരുണ്യം താലമേന്തിയ തട്ടകങ്ങള്‍

കെ എസ് യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അരിയിലെഴുത്തും മണലിലെഴുത്തും പഠിച്ചു പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആശാന്‍മാരായി തീര്‍ന്നവര്‍ കേന്ദ്ര ക്യാബിനറ്റ് മുതല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതികളില്‍വരെ അധികാരത്തിന്റെ താക്കോല്‍ക്കൂട്ടം കൈയില്‍ സൂക്ഷിക്കുന്നവരുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അമരവും അണിയവും കാക്കുന്നവര്‍ മാത്രമല്ല. സഹതുഴച്ചിലുകാരിലും 90 ശതമാനവും മുന്‍ കെ എസ് യു ക്കാര്‍ തന്നെ. ആ നിലയില്‍ ഒരു ഡസനിലേറെ കുഞ്ഞുവാവകളെയും കൊച്ചുണ്ടാപ്പികളെയും അണിനിരത്തി പോരാട്ടത്തിന് തരുണ സാന്നിധ്യം സൃഷ്ടിച്ചിരിക്കയാണ്. കോണ്‍ഗ്രസ് അടവെച്ചതെല്ലാം വിരിഞ്ഞു കുഞ്ഞുങ്ങളാവുകയാണെങ്കില്‍ നിയമസഭയില്‍ യുവജന ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാനാവും. എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റ് ഹൈബി ഈഡന്‍ അങ്കത്തിനിറങ്ങിയ എറണാകുളം, കെ എസ് യു പ്രസിഡന്റ് ഷാഫി പറമ്പില്‍ പടയോട്ടം നയിക്കുന്ന പാലക്കാട്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഒരു 'കൈ' നോക്കാനിറങ്ങിയ തലശേരി എന്നീ മണ്ഡലങ്ങളിലാണ് താരുണ്യം താലമേന്തിയ മത്സരങ്ങള്‍ നടക്കുന്നത്. 27ന്റെ തിളക്കംകൊണ്ട് ഈ തെരഞ്ഞെടുപ്പിലെ താരമായി തീര്‍ന്ന ഹൈബി ഈഡന് എറണാകുളം മണ്ഡലം ഒരു പിതൃഗൃഹമാണ്. ലോക്‌സഭയിലും നിയമസഭയിലും പിതാവ് ജോര്‍ജ്ജ് ഈഡന്‍ പ്രതിനിധാനം ചെയ്ത എറണാകുളം ഒരു ഓമനകുഞ്ഞിനെയെന്നവണ്ണം ഒക്കത്തെടുത്ത് ഹൈബിയെ താലോലിക്കുകയാണ്. ജനകീയതയിലൂടെയായിരുന്നു ജോര്‍ജ്ജ് ഈഡന്‍ എറണാകുളത്തിന്റെ ഹൃദയത്തില്‍ കുടിയേറിയതെങ്കില്‍ രാഷ്ട്രീയത്തിലെ അത്യന്താധുനികതയും ഇന്റര്‍നെറ്റിന്റെ വിപുലമായ മേച്ചില്‍പുറങ്ങളിലൂടെ സ്വായത്തമാക്കിയ വിപുലമായ സൗഹൃദവലയവുമായിരുന്നു ഹൈബിയുടെ വഴി. അപ്പോഴും അച്ഛനെ അനുഗ്രഹിച്ച സാധാരണക്കാരുടെ പരുക്കന്‍ കരങ്ങളുടെ ഗാഢസ്പര്‍ശവും ഹൈബി ആവോളം കരുതലായി സൂക്ഷിക്കുന്നു.
 
ഇടതുപക്ഷത്തിന്റെ വോട്ടുപിടുത്ത സ്ഥാനാര്‍ത്ഥി എന്ന സെബാസ്റ്റ്യന്‍ പോളിന്റെ 'നമ്പറുകള്‍' ഒന്നിലധികം തവണ കീറിയെറിഞ്ഞ ജോര്‍ജ്ജ് ഈഡന്റെ ഓര്‍മകള്‍ക്ക് മങ്ങലേല്‍ക്കാത്ത എറണാകുളത്ത് അച്ഛന്റെ മകന്‍ ചരിത്രമാവര്‍ത്തിക്കുമെന്നാണ് നഗരത്തിന്റെ മുക്കും മൂലയും സംസാരിക്കുന്നത്. ആധുനികതയുടെ നെറുകയിലേക്ക് ചിറകുവിരിച്ച് പറക്കുന്ന നഗരത്തിന്റെ ജനപ്രതിനിധിക്ക് ആധുനിക മനസ്സും വികസനത്തെ സംബന്ധിടച്ച ഹൈടെക് ദര്‍ശനവും വേണമെന്ന ആശയക്കാരാണ് വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷം ചെറുപ്പക്കാര്‍. രാഷ്ട്രീയാതീത കാര്യങ്ങള്‍ വിധി നിര്‍ണയിക്കുന്ന നഗരത്തിന്റെ വോട്ട് ചിന്തയില്‍ രാഹുല്‍ഗാന്ധിയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്ന ഈ ചെറുപ്പക്കാരന്‍ കുടിയേറിയിറ്റ് നാളുകളേറെയായി. ആ ആഗ്രഹം സഫലമാക്കുന്ന അഭ്യര്‍ത്ഥനയുമായി ഹൈബി നഗരത്തില്‍ രാപ്പകലില്ലാതെ സഞ്ചരിക്കുകയാണ്. അച്ഛന് നല്‍കിതീരാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വര്‍ണപൂക്കളും ആരതിയും കൊണ്ട് പ്രായവ്യത്യാസമില്ലാതെ വോട്ടര്‍മാര്‍ പ്രായംകുറഞ്ഞ ഈ സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിക്കുകയാണ്.പതിറ്റാണ്ടുകള്‍ക്കുശഷം കെ എസ് യുവിന്റെ റാലി നടത്തിയ ബാധ്യതകളും സമ്മേളന വിജയത്തിന്റെ ഹാംഗ് ഓവറും മാറുംമുമ്പാണ് ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഗോദയിലേക്ക് കണ്ണുമിഴിച്ചുണര്‍ന്നത്. കോഴിക്കോട് നടന്ന ഈ സമ്മേളന വിജയത്തില്‍ രാഹുല്‍ഗാന്ധി ഷാഫിയെ നേരില്‍വിളിച്ച് അഭിനന്ദിച്ചപ്പോള്‍ തന്നെ സുഹൃത്തുക്കള്‍ക്ക് ഉറപ്പായിരുന്നു ഈ ഇരുപത്തെട്ടുകാരനെ കോണ്‍ഗ്രസ് അങ്കത്തിനിറക്കുമെന്ന്. പക്ഷെ സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രഖ്യാപനം വരെ ഷാഫി കാത്തുനില്‍ക്കുകയായിരുന്നു. ചരിത്രത്തിലെ പടയോട്ടത്തിന്റെ ധ്വനിയും ധൂളിയും മുദ്രകളും നെഞ്ചേറ്റി നില്‍ക്കുന്ന പാലക്കാട്ട് പടനയിക്കാന്‍ പാര്‍ട്ടി നിയോഗം ഈ പട്ടാമ്പിക്കാരനെ തേടിയെത്തിയത് രാഹുല്‍ഗാന്ധി വഴിതന്നെ.
 
പാര്‍ട്ടി ക്യാംപസായ പട്ടാമ്പി കൊളജില്‍ ഏതാനും സഹപാഠികളുമൊത്ത് കെ എസ് യുവിന്റെ നീലക്കൊടി നാട്ടി യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഷാഫി പറമ്പില്‍ പിറ്റെവര്‍ഷം എസ് എഫ് ഐയില്‍നിന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം പിടിച്ചെടുത്തു. കെ എസ് യുവില്‍ നോമിനേഷന്‍ സമ്പ്രദായം തുടരുന്ന കാലത്ത് ഷാഫി പറമ്പില്‍ ജില്ലാ പ്രസിഡന്റായത് മത്സരത്തിലൂടെയായിരുന്നു. പിന്നീട് സംസ്ഥാന പ്രസിഡന്റായതും ഈ വഴിയിലൂടെതന്നെ. പ്രസംഗം ഒരു കലയാക്കി വിവിധ വിഷയങ്ങളുടെ അവതരണങ്ങളില്‍ നൈപുണ്യം നേടിയ ഷാഫി പറമ്പില്‍ നിയമസഭയിലെത്തിയാല്‍ മികച്ചൊരു സാമാജികനാവുമെന്ന് തീര്‍ച്ച. എം ബി എക്കുശേഷം കോഴിക്കോട് ഫാറൂഖ് കൊളജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഷാഫിയുടെ പ്രധാന പ്രതിയോഗികള്‍ തലനരച്ച രണ്ട് അങ്കിള്‍മാരാണ്. സിറ്റിംഗ് എം എല്‍ എ കെ കെ ദിവാകരനും ബി ജെ പിയിലെ ഉദയഭാസ്‌ക്കറും. തലനരച്ച അമ്മാവന്‍മാര്‍ വിശ്രമിക്കട്ടെ പയ്യന്‍ അസംബ്ലിയില്‍ പോകട്ടെ എന്നാണ് പാലക്കാട്ടെ ചെറുപ്പക്കാര്‍ മാത്രമല്ല; തലമൂത്തവരും പറയുന്നത്. വാക്കിലും നോക്കിലും പ്രായത്തില്‍ കവിഞ്ഞ പക്വതയും വിനയവും പുലര്‍ത്തുന്ന ഷാഫി പറമ്പില്‍ ഇതിനകം തന്നെ മണ്ഡലത്തിന്റെ നെഞ്ചകമേറി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒരാഴ്ചകൊണ്ട് മണ്ഡലത്തിന്റെ ഓമനയായ 'കൊച്ചുണ്ടാപ്പി'യായി മാറിക്കഴിഞ്ഞ ഷാഫി ജയമുറപ്പിച്ച പോരാട്ടത്തിലാണ്.
 
തലശേരിയെക്കുറിച്ച് പുറംലോകം അറിയുന്നത് അറുകൊല രാഷ്ട്രീയത്തിന്റെ നാടാണെന്നാണ്. കണ്ണൂര്‍ ജില്ലയിലെ അക്രമരാഷ്ട്രീയത്തിന്റെ തലസ്ഥാനമാക്കി തലശേരിയെ മാറ്റിയത് സി പി എമ്മും ആര്‍ എസ് എസുമാണ്. ചോരയും കബന്ധങ്ങളും തീവെപ്പും കൊള്ളയും നടുക്കിയ ദിനരാത്രങ്ങള്‍ നിറഞ്ഞതാണ് ഓരോ തലശേരിക്കാരന്റെയും ജീവിതം. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും മൂകമാക്കപ്പെട്ട തലശേരിയില്‍ ജനവിധി നിശ്ചയിക്കപ്പെടുന്നത് ജനാധിപത്യത്തിലൂടെയല്ല; സി പി എമ്മിന്റെ പേശിബല രാഷ്ട്രീയത്തിലൂടെയാണ്. എതിര്‍ പാര്‍ട്ടിയുടെ കൊടിനാട്ടാന്‍ പാടില്ലാത്ത, മറ്റുപാര്‍ട്ടിക്കാര്‍ക്ക് യോഗം ചേരാന്‍ അനുവാദമില്ലാത്ത അനേകം സി പി എം പാര്‍ട്ടി ഗ്രാമങ്ങളടങ്ങിയ നിയോജക മണ്ഡലമാണ് തലശേരി. അത്തരമൊരു പാര്‍ട്ടി ഗ്രാമത്തില്‍നിന്നും യു ഡി എഫ് പോരിനിറക്കിയ ഒരു കൊച്ചു ദാവീദാണ് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പ്രതിയോഗിയാവട്ടെ വേണ്ടിവന്നാല്‍ പൊലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച കേരളത്തിന്റെ ആഭ്യന്തരമന്ത്രി കോടിയേരി എന്ന ഗോലിയാത്ത്. അധികാരത്തിന്റെ ബന്ധുബലവും അക്രമികളുടെ പേശിബലവും ലവലേശം വകവെയ്ക്കാതെയാണ് റിജില്‍ കോടിയേരിക്കെതിരെ പോരിനിറങ്ങിയത്. പലവട്ടം സി പി എം അക്രമവും പൊലീസ് മര്‍ദ്ദനവും ഒരു ഡസനിലധികം കള്ളക്കേസുകളും നേരിട്ട ഈ 28കാരന്‍ ഈ പീഢാനുഭവങ്ങളുടെ ചെറുകല്ലുകളും കവണയും ആയുധമാക്കിയാണ് കോടിയേരിയെ നേരിടുന്നത്. റിജില്‍ മാക്കുറ്റിയാണ് യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയെന്ന് കേട്ടപ്പോള്‍ ആദ്യം ചിരിച്ച കോടിയേരി ഇപ്പോള്‍ തികഞ്ഞ ഗൗരവത്തിലും ജാഗ്രതയിലുമാണ്. കാരണം മറ്റൊന്നുമല്ല; പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തലശേരിയില്‍ കോടിയേരിയുടെ വിജയം അനായാസകരമല്ലെന്നാണ്. ഈ നില തുടര്‍ന്നാല്‍ ഗോലിയാത്തിനെ വീഴ്ത്തിയ കൊച്ചുദാവീദായി റിജില്‍ മാക്കുറ്റി നിയമസഭയിലെത്തും. ഹൈബിക്കു ഷാഫിക്കും ഒപ്പം സഭയിലെ എല്‍ കെ ജി ബഞ്ചില്‍ മാക്കുറ്റിയും ഉണ്ടാകും.

അഭിപ്രായങ്ങള്‍

  1. Kudumba VAzhcha ennu arokke parnajalum, rahulinolam disa bodham ulla nethavu vere arundu. pinne co-alition Government akumbol, chila party kal kai ittu varum , like pawar and Raja. athiu Rahul enthu pizhachu?????

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ