സിപിഎമ്മിനെ രാജ്യത്ത് മൊത്തം നിയന്ത്രിക്കുന്ന നേതാക്കന്മാരുള്ളത് കണ്ണൂരിലാണ്. സി പി എമ്മിലെ ഔദ്യോഗികപക്ഷം എന്ന് വിളിക്കുന്ന കരുത്തുള്ള പക്ഷത്തിന്റെ ആസ്ഥാനപദവി അങ്ങനെ കണ്ണൂരിന് കൈവന്നു.
ഔദ്യോഗികപക്ഷം ഒന്ന് തീരുമാനിച്ചാല്‍ അതു നടപ്പിലായിരിക്കും. തിരുവായ്ക്ക് (പിണറായിക്ക്) എതിര്‍വായില്ലെന്ന് ചുരുക്കം. പക്ഷേ കാലം മാറുകയാണ്. ഔദ്യോഗിക പക്ഷത്ത് എതിര്‍വാക്കു പറയാന്‍ പ്രബലരായി ചിലരെങ്കിലും രംഗത്ത് വന്നിരിക്കുന്നു. 'ശശിവക്കീല്‍' പ്രശ്‌നത്തില്‍ ഇപ്പോള്‍ സംഭവിച്ചതും അതുതന്നെ.പി ശശിക്കെതിരെ നടപടി ഉറപ്പെന്ന് പറയാന്‍ സി പി എം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ധൈര്യം കാണിച്ചിരിക്കുന്നു. ഇത് ശ്രീമതിയുടെ മാത്രം ധൈര്യമല്ല എന്ന് പലര്‍ക്കുമറിയാം. മറ്റു ചില കേന്ദ്രകമ്മിറ്റിക്കാരുടെ ധൈര്യത്തില്‍ ശ്രീമതി ധൈര്യം കാണിച്ചുവെന്ന് പറയുന്നതാകും ശരി. അല്ലെങ്കില്‍ ഈ ധൈര്യം ഇത്ര വൈകിയാണോ ശ്രീമതി ടീച്ചര്‍ പുറത്തെടുക്കേണ്ടത് ?ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സദാചാരവിരുദ്ധമായി കൈകാര്യം ചെയ്തത് ഇപ്പോഴൊന്നുമല്ലല്ലോ. സംഭവം നടക്കുമ്പോള്‍ ശ്രീമതി മന്ത്രിയായിരുന്നു. സ്റ്റേറ്റ് കാറും പത്രാസുമൊക്കെയായി തിരക്കുള്ളപ്പോള്‍ പാര്‍ട്ടിയിലെ വനിതാ സഖാവിന്റെ കാര്യമന്വേഷിക്കാന്‍ എവിടെയാ നേരം.
രണ്ടും മൂന്നും തവണ എംഎല്‍എ ആയവര്‍ക്കൊക്കെ പാര്‍ട്ടി മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയപ്പോള്‍ ടിക്കറ്റില്ലാതെ മൂലയിലായ ശ്രീമതിക്ക് സങ്കടമുണ്ടാകും. പാര്‍ട്ടി നേതൃത്വത്തിനെതിരേ അതൃപ്തി കൂടി. ഔദ്യോഗികപക്ഷത്തെ പ്രമുഖര്‍ തന്നെ പരിഗണിക്കാതിരുന്നതിലെ അമര്‍ഷം നുരഞ്ഞു പൊന്തി. മന്ത്രിയാകുമ്പോഴില്ലാതിരുന്ന 'ജനാധിപത്യ മഹിളാ ബോധം' അങ്ങനെ ഉണര്‍ന്നു. എംഎല്‍എ പോലുമല്ലാത്ത ഇപ്പോഴത്തെ അവസ്ഥയില്‍ 'ജനാധിപത്യ മഹിളാ ബോധ'ത്തില്‍ പിടിച്ചുനിന്നാലേ രക്ഷയുള്ളുവെന്ന് ശ്രീമതിക്കറിയാം. മഹിളകളെ ഉണര്‍ത്തി ശശിവക്കീലിനെ തന്നെ ലക്ഷ്യം വെച്ച് നിറയൊഴിച്ചു ശ്രീമതിയും സഹമഹിളകളും. പിണറായി വിജയന്റെ കഷ്ടകാലം കാത്തിരിക്കുന്ന ഔദ്യോഗികപക്ഷത്തെ കുറുമുന്നണിയില്‍ അങ്ങനെ ശ്രീമതിയും മെമ്പര്‍ഷിപ്പ് നേടിയെന്ന് ചുരുക്കം.

പാവം ശശിവക്കീലിന്റെ കാര്യം ഇതോടെ കഷ്ടത്തിലായെന്ന് പറയാതെ വയ്യ. പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകേണ്ട അവസ്ഥ വന്നു പെട്ടിരിക്കുന്നു ശശി സഖാവിന്. ഔദ്യോഗികനേതൃത്വം എങ്ങനെയൊക്കെ രക്ഷിക്കാന്‍ നോക്കിയതാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയില്‍ പോയപ്പോള്‍ ആക്ടിംഗ് സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത് 'ഞരമ്പുരോഗം' ചികില്‍സിക്കാന്‍ അവധിയെടുത്തെന്നാണ്. വളരെക്കാലമായി 'അസുഖങ്ങള്‍' ശശിയെ അലട്ടുകയാണെന്നും ജയരാജന്‍ പറഞ്ഞു. 'ഞരമ്പു രോഗ'ത്തിന് ചികില്‍സക്ക് പോയയാള്‍ക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെച്ചപ്പോള്‍ സഖാക്കളെല്ലാം ചോദ്യം ചോദിച്ചുതുടങ്ങി. അസുഖം ബാധിച്ചാലും പാര്‍ട്ടി അന്വേഷണമോ എന്ന് ചോദിച്ചപ്പോള്‍ എന്തായിരുന്നു അസുഖമെന്ന് വിശദീകരിക്കാന്‍ നേതൃത്വം തയ്യാറായി. എന്നാലും ശശിയെ കൈവിടാന്‍ നേതൃത്വം തയ്യാറായില്ല. ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുക മാത്രമാണ് ചെയ്തത്. ഇതൊട്ടുസമ്മതിക്കാന്‍ നേതൃത്വം തയ്യാറായതുമില്ല. ശശിയെ തരംതാഴ്ത്തിയിട്ടില്ലെന്നാണ് പിന്നീടും പി ജയരാജന്‍ പറഞ്ഞത്. തരം താഴ്ത്തുക മാത്രമല്ല പാര്‍ട്ടിയില്‍ നിന്നേ പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം അച്യുതാനന്ദന്‍ സഖാവ് പറഞ്ഞത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തന്നെയെന്ന് വ്യക്തം. അച്യുതാനന്ദനറിയാം ഇപ്പോള്‍ ചവിട്ടിത്തേച്ചില്ലെങ്കില്‍ ശശിവക്കീല്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോഴേക്കും തലപൊക്കുമെന്ന്. ചികില്‍സ കഴിഞ്ഞ് കോടതിയില്‍ പ്രാക്ടീസാരംഭിച്ചത് രണ്ടാംവരവിനാണെന്ന് മനസിലാക്കാന്‍ അധികം വിദ്യാഭ്യാസം വേണ്ടല്ലോ. സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്ത് ഒരു പിളര്‍പ്പ് കണ്ടാല്‍ അതിനെ വലുതാക്കിചീന്തിയെടുക്കാന്‍ വിഎസിന് ഇതിലും നല്ല അവസരം കിട്ടാനില്ല. അത് വിഎസ് എടുത്തങ്ങ് പ്രയോഗിച്ചു. ഔദ്യോഗികപക്ഷത്തെ അതൃപ്തര്‍ അതങ്ങട്ട് ഏറ്റെടുക്കുകയും ചെയ്തു. പി.ശശിയുടെ സദാചാരവിരുദ്ധപ്രവര്‍ത്തനം സംബന്ധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ശ്രീമതിടീച്ചറും ശൈലജടീച്ചറുമൊക്കെ പറഞ്ഞത്. ഇവര്‍ക്ക് പരാതി കൊടുത്തിട്ട് കാര്യമില്ലെന്ന് വനിതാ സഖാവ് മനസിലാക്കിയിരിക്കണം. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനിയുടെ ചൂട് അറിയൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ