ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരളം കുടിച്ചു ചാവുന്നു

                       കേരളത്തിന്റെ 'കുടിക്കണക്ക്' കേട്ട് ലോകം ഞെട്ടുകയാണ്. ഒരു ദിവസം ബീവറേജസ് ഷോപ്പുകളില്‍ 80,000പേര്‍ വരെ സന്ദര്‍ശിക്കുന്ന തായിട്ടാണ് കണക്ക്. ബീവറേജസിന്റെ 337 ഷോപ്പുകളിലൂടെ പ്രതിമാസം ശരാശരി 500 കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത്

ഓണക്കാല മദ്യവില്‍പ്പനയില്‍ സംസ്ഥാനം വീണ്ടും റെക്കോര്‍ഡ് തിരുത്തി. ഓണക്കാലത്ത് കേരളത്തില്‍ പത്ത്ദിവസം കൊണ്ട് കുടിച്ചുതീര്‍ത്തത് 288.63 കോടി രൂപയുടെ മദ്യം. മുന്‍വര്‍ഷത്തേക്കാള്‍ 23.78 ശതമാനം വര്‍ദ്ധന. കഴിഞ്ഞ ഒണക്കാലത്ത് 231.56 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞിരുന്നത്. ഒറ്റവര്‍ഷംകൊണ്ട് 57 കോടി വര്‍ദ്ധിച്ചു. ഏറ്റവും കൂടുതല്‍ മദ്യം ഇത്തവണ വിറ്റത് ഉത്രാട ദിവസമാണ്. അന്നുമാത്രം 37.51 കോടിയുടെ മദ്യമാണ് മലയാളി വാങ്ങിയത്. ബീവറേജസിന്റെ ഷോപ്പുകളിലൂടെയുള്ള വിറ്റ്‌വരവ് മാത്രമാണിത്. ഇവകൂടാതെ 653 ബാറുകളും 383 ഔട്ട്‌ലറ്റുകളും 5029 കള്ളുഷാപ്പുകളും കേരളത്തിലുണ്ട്. ആര്‍മി ക്വോട്ടാ, വിദേശത്തുനിന്നും കൊണ്ടുവരുന്നത്, വ്യാജസ്പിരിറ്റ്, വ്യാജവാറ്റ് തുടങ്ങിവ കൂടി ചേര്‍ത്താല്‍ ഏകദേശം 500 കോടിയിലേറേ രൂപയുടെ മദ്യം ഓണക്കാലത്ത് മലയാളി കുടിച്ചുതീര്‍ത്തിട്ടുണ്ടാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് ഗ്രാഫ് ഓരോ ദിവസവും കുതിച്ചുയരുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,540 കോടി രൂപയുടെ മദ്യമാണ് ബീവറേജ് കോര്‍പ്പറേഷന്റെ വില്പന ശാലകളിലൂടെ മാത്രം വിറ്റഴിച്ചത്. ഇത് സര്‍വ്വകാല റിക്കാര്‍ഡാണ്. മദ്യക്കച്ചവടത്തിലൂടെ ഖജനാവിലേക്ക് പണം കുമിഞ്ഞു കൂടുന്നതിന്റെ ത്രില്ലിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് കേരളത്തിലെ നിരവധി കുടുംബങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന്റെ വിലയാണെന്ന് കൂടി ഭരണാധികാരികള്‍ ഓര്‍ക്കണം.        
 
കേരളത്തിന്റെ 'കുടിക്കണക്ക്' കേട്ട് ലോകം ഞെട്ടുകയാണ്. ഒരുദിവസം ബീവറേജസ് ഷോപ്പുകളില്‍ 80,000പേര്‍വരെ സന്ദര്‍ശിക്കുന്നതായിട്ടാണ് കണക്ക്. ബീവറേജസിന്റെ 337 ഷോപ്പുകളിലൂടെ പ്രതിമാസം ശരാശരി 500 കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത്. കേരളത്തില്‍ മദ്യപാനത്തിന്റെ  ഗ്രാഫ് ഉയരുന്നതിന്റെ സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തിക- ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരും ജനങ്ങളും വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മദ്യമെന്ന മരണസംസ്‌കാരം കേരളത്തെ പിടിമുറുക്കുന്നതിന്റെ സാഹചര്യം പഠനവിധേയമാക്കണം. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക-മത-കുടുംബ മേഖലകളുടെയെല്ലാം നന്മകളെ അപ്പാടെ നശിപ്പിക്കുന്ന മദ്യമെന്ന വലിയ വിപത്തിനെ നേരിടാന്‍ അതിശക്തമായ പോരാട്ടങ്ങള്‍ക്ക് ഇനിയെങ്കിലും തുടക്കം കുറിക്കണം. അനുദിനം തള്ളിവിടുന്ന സാമൂഹ്യ തിന്മയാണ് മദ്യമെന്ന് സര്‍ക്കാരുകള്‍ തിരിച്ചറിയണം. ജീവിത സങ്കല്പങ്ങളുടെയെല്ലാം തകിടംമറിച്ചിലുകള്‍ മദ്യത്തോട് ചേര്‍ന്ന് നമുക്ക് കണാനാകും. മദ്യക്കുപ്പികളില്‍ കേരളീയന്റെ ഹൃദയവും കരളും ഉരുകി മരിക്കുകയാണ്. നന്മയുടെ വേരുകളിവിടെ ദ്രവിക്കുന്നു. സത്യവും ധര്‍മ്മവും സനാതന മൂല്യങ്ങളും മരണപ്പെടുന്നു. ഇവിടെ കൊലയും കൊള്ളിവയ്പും, പീഡനങ്ങളും അഴിമതിയും ധൂര്‍ത്തും മദ്യലഹരിയിലാണ് അരങ്ങേറുന്നത്. പകയും കലഹവും രോഗവും അധര്‍മവും അരാജകത്വവും മദ്യത്തിന്റെ ഭവിഷ്യത്തുകളാണ്. ഇവിടെ മദ്യപരായ പൊതുപ്രവര്‍ത്തകരും ഗുരുക്കന്മാരും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളുന്ന സുബോധവും സമനിലയും നഷ്ടപ്പെട്ട ഒരു കാലഘട്ടമാണ് വരാന്‍ പോകുന്നത്. അകമേ അധര്‍മം വസിക്കുന്ന ഒരു സംവിധാനത്തിന് സ്ഥായീഭാവമുള്ള ഒരു നന്മയും പുറപ്പെടുവിക്കുവാന്‍ കഴിയില്ല.
 
കേരളത്തിലെ കുടുംബങ്ങള്‍ ശൈഥില്യത്തിന്റെ വക്കിലാണ്. പുതിയ തലമുറ മനോരോഗികളുടേതായി മാറുകയാണ്. നൂറില്‍ ഏഴ് ഭവനങ്ങളില്‍ എങ്കിലും മനോവൈകല്യമുള്ളവര്‍ ജനിക്കുന്നു.  മദ്യപര്‍ക്ക് ജനിക്കുന്ന മക്കള്‍ ശാരീരിക-മാനസിക-വൈകാരിക പ്രശ്‌നമുള്ളവരാണ്. വിഷാദരോഗികളും, ചുഴലി ബാധിച്ചവരും, പഠനശേഷികുറഞ്ഞവരും, സിരാരോഗികളും മദ്യപര്‍ക്ക് ജനിക്കുന്നു. കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മരുന്നിന്റെ 27 ശതമാനവും മനോരോഗങ്ങള്‍ക്കുള്ളതാണ്. 2009-10ല്‍ നടന്ന 4000 വാഹനാപകടങ്ങള്‍ മദ്യപാനം മൂലമുണ്ടായതാണെന്നും കേരളത്തില്‍ വിവാഹമോചനം വന്‍തോതില്‍ വര്‍ദ്ധിച്ചതായും അതില്‍ 90 ശതമാനവും മദ്യപാനം മൂലമാണെന്നും ബിബിസി ചാനല്‍ വെളിപ്പെടുത്തുകയുണ്ടായി. ദിവസം ശരാശരി 37 വിവാഹമോചനക്കേസുകള്‍ ഫയല്‍ ചെയ്യുന്ന നാടാണ് കേരളം. ജോലി നഷ്ടപ്പെടുന്നവരില്‍ 40 ശതമാനവും മദ്യപാനം മൂലമാണെന്നാണ് റിപ്പോര്‍ട്ട്. മദ്യപാനം സൃഷ്ടിക്കുന്ന ഗാര്‍ഹിക കലഹങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കയ്യും കണക്കുമില്ല. കുറ്റകൃത്യങ്ങളുടെ ഇന്ത്യന്‍ ശരാശരി 105.6 ആണെങ്കില്‍ കേരളത്തിലേത് 306.5 ആയി. ഇന്ത്യയില്‍ ഏറ്റവുമധികം മനോരോഗികള്‍ ഉള്ള സംസ്ഥാനം കേരളമാണ്. 100 മദ്യപരില്‍ 18 പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മനോരോഗം ബാധിക്കുകയാണ്. ബലാല്‍സംഗവും ലൈംഗികാതിക്രമങ്ങളുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ മിക്കവയും മദ്യലഹരിയിലാണ് സംഭവിക്കുന്നത്. ആത്മഹത്യ പെരുകുവാന്‍ കാരണവും മദ്യമാണ്.
 
ഭാര്യമാരെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ 85 ശതമാനവും മദ്യപരാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ 29,000 സ്ത്രീപീഡനങ്ങള്‍ നടന്നതായി നിയമസഭയില്‍ അഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. അതിലേറെയും മദ്യപാനം മൂലമുണ്ടാകുന്നതാണ്. മഹിളാപ്രസ്ഥാനങ്ങള്‍ സജീവമായ കേരളത്തിലെ സ്ഥിതിയാണിത്. ക്രിമനല്‍ കുറ്റകൃത്യങ്ങളില്‍ 87 ശതമാനത്തിനുപിന്നില്‍ മദ്യവും മയക്കുമരുന്നുകളുമാണെന്ന് ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. വാഹന അപകടങ്ങളില്‍ 85 ശതമാനവും മദ്യപിച്ച് വണ്ടി ഓടിക്കുന്നതുമൂലമുണ്ടാകുന്നതാണ്. കേരളത്തില്‍മാത്രം 17 ലക്ഷംപേര്‍ മദ്യാസക്തരാണ്. 47 ലക്ഷംപേര്‍ മദ്യം ഉപയോഗിക്കുന്നവരാണ്. 60 ശതമാനം യുവാക്കളും മദ്യം ഉപയോഗിച്ചിട്ടുള്ളവരാണ്. മദ്യോപയോഗത്തിന്റെ ആളോഹരി വിഹിതം ദേശീയ തലത്തില്‍ 4.5 ലിറ്ററാണെങ്കില്‍ കേരളത്തില്‍ അത് 8.3 ലിറ്ററാണ്. ഒരുകൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26.56 കോടി ലിറ്ററാണ്.  മദ്യപാനം മൂലം കരള്‍രോഗം ബാധിച്ചവരുടെ എണ്ണം കേരളത്തില്‍ എട്ട് ലക്ഷം കവിഞ്ഞു. ഹൃദ്രോഗികളുടെ എണ്ണം 2015 ആകുന്നതോടെ 50 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പറയപ്പെടുന്നു. തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ വരുന്നവരില്‍ 37 ശതമാനം മദ്യപരാണ്. മദ്യാസക്തി മരണഹേതുവാണ്. കേരളം പതുക്കെ ഒരു മരണസംസ്‌ക്കാരത്തിലേക്ക് നീങ്ങുകയാണ്. അവധിയും ആഘോഷങ്ങളും എന്തിന്, ഹര്‍ത്താലും പണിമുടക്ക് പോലും മദ്യത്തില്‍ കുളിക്കുകയാണ്. നിശബ്ദമായ ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
 
ലഹരി വിരുദ്ധ ബോധവത്കരണം പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ ആരംഭിക്കണം. പാഠപുസ്തകങ്ങളില്‍ ലഹരി വിരുദ്ധ പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ബോധവത്കരണവും ക്ലബ്ബുകളും ആരംഭിക്കണം. ദൂരപരിധി നിയം ലംഘിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ഷാപ്പുകളും അടച്ചുപൂട്ടണം. ഓരോ പ്രദേശത്തും മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്തീ രാജ്-നഗരപാലികാ ബില്ലിലെ 232, 474 വകുപ്പുകള്‍ പുന:സ്ഥാപിക്കണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ