പുതിയ തലമുറയ്ക്ക് ചരിക്കാന്‍ നീല ലോഹിതദാസന്‍ നാടാര്‍ വരച്ചുകാട്ടുന്ന ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നിന്നുകൊണ്ട് രസകരമായ ഒരു തിരിഞ്ഞുനോട്ടം.
ജനതാദള്‍ നേതാവ് ഡോ.എ.നീലലോഹിതദാസിന്റെ ഒരു പ്രസ്താവനയെ മുന്‍നിര്‍ത്തി ഈ കുറിപ്പ് തുടങ്ങുന്നു. പ്രസ്താവന ഡിസംബര്‍ 29 ന് ഇറങ്ങിയ ഒരു പത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ 13-ാം പുറത്താണ് അച്ചടിച്ചു വന്നത്. പ്രസ്താവന ഇങ്ങനെ: ''പുതിയ തലമുറകളെ ജാതിക്കും മതത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായി ഗാന്ധിയന്‍ മൂല്യങ്ങളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ ഏകീകരിക്കാനുള്ള ശ്രമം ആവശ്യമാണ്.'' അദ്ദേഹം ഈ പ്രസ്താവന നടത്തിയത് തിരുവനന്തപുരത്ത് ഗാന്ധിയന്‍ ബാലകേന്ദ്രങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ്. ഗാന്ധിയന്‍ ബാലകേന്ദ്രങ്ങള്‍ എന്ന കുട്ടികളുടെ സംഘടനയെക്കുറിച്ച് ഈ ലേഖകന് അറിവൊന്നുമില്ല. സംഘടനയുടെ രക്ഷാധികാരി ഡോ.നീലലോഹിതദാസാണ്. ഞാന്‍ ഊഹിക്കുന്നത് അദ്ദേഹം ചെന്നു ചേക്കേറിയ പുതിയ പാര്‍ട്ടി അതിന്റെ തണലില്‍ ജന്മം നല്‍കിയ ഒരു ബാലസംഘടനയായിരിക്കും ഇതെന്നാണ്.
നീലലോഹിതദാസിന്റെ ഈ പ്രസ്താവനയില്‍ ഏതെങ്കിലും തരത്തിലുള്ള ആത്മാര്‍ത്ഥത കാണാന്‍ കഴിയുന്നുണ്ടോ എന്നാണ് നീലലോഹിതദാസിനോടും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതചരിത്രം അറിയുന്നവരോടും എനിക്കും മറ്റനേകങ്ങള്‍ക്കും ചോദിക്കാനുള്ളത്. ഈ ചോദ്യം നീലലോഹിതദാസിനോടു മാത്രമല്ല, ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ നേതാക്കളോടുമാണ്. ജാതിക്കും മതത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായി വളരാന്‍ നമ്മുടെ നാട്ടിലെ കുട്ടികളെ നമ്മുടെ നേതാക്കള്‍ അനുവദിക്കുമോ? ഞാന്‍ ഈ ചോദ്യം നന്നായങ്ങ് നീട്ടുകയാണ്.ഇന്ത്യയിലെ കുട്ടികള്‍ ജാതിയും മതവും രാഷ്ട്രീയവുമുപേക്ഷിച്ച് ഗാന്ധിയന്‍ ആശയങ്ങളുടെയും മൂല്യങ്ങളുടെയും പിറകില്‍ അണിനിരന്നാല്‍ നേതാക്കളുടെ ഗതിയെന്താവും? ജാതിക്കും മതത്തിനും രാഷ്ട്രീയ കക്ഷികള്‍ക്കും അതീതമായി വളരാന്‍ ഇന്ത്യയിലെ കുട്ടികള്‍ തീരുമാനിച്ചാല്‍ ഇന്ത്യയിലങ്ങോളമിങ്ങോളം ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന കൂട്ടക്കൊലകളായിരിക്കും നടക്കുക. അങ്ങനെയാവുമ്പോള്‍ ഭാവി പൗരന്മാരായി വളര്‍ന്നുവരാന്‍ ഇവിടെ കുട്ടികളുണ്ടാവില്ല.
ജാതിയും മതവും പരിത്യജിച്ച് ഗാന്ധിയന്‍ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും പിന്നില്‍ അണിനിരക്കുന്ന കുട്ടികളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ കൊലചെയ്യുമെന്നാണ് എന്റെ ചരിത്രജ്ഞാനത്തില്‍ നിന്നുള്ള ഒരു 'അറിവ്.' ഒന്നാം ലോകമഹായുദ്ധത്തിനു ശേഷവും രണ്ടാം ലോകമഹായുദ്ധത്തിനുശേഷവും യൂറോപ്പിലെ പല മനുഷ്യ പ്രസ്ഥാനങ്ങളും കുട്ടികളെ തെരുവിലിറക്കി തങ്ങള്‍ക്ക് യുദ്ധം വേണ്ട എന്ന് പറയിപ്പിക്കുകയും പാടിപ്പിക്കുകയും ചെയ്തിരുന്നു. ആ കുട്ടികളില്‍ നല്ലൊരു ശതമാനം കൊല്ലപ്പെടുകയാണുണ്ടായത്. രണ്ടാം ലോകമഹായുദ്ധം അതിന്റെ ചരിത്രത്തില്‍ കൊണ്ടുനടക്കുന്ന ഈ ചരിത്രം മൂടിവയ്ക്കപ്പെടുകയാണുണ്ടായത്. മൂടിവയ്ക്കപ്പെട്ട ഈ ചരിത്രത്തില്‍ നിന്നാണ് ടിയാനന്‍മെന്‍ സ്‌ക്വയറില്‍ കുട്ടികള്‍ പൊട്ടിത്തെറിച്ചത്. ഇതൊക്കെ ടോയിന്‍ബിയും വില്‍ഡുറാന്റും ബര്‍ട്രാന്‍ഡ് റസ്സലുമൊക്കെ കൈകാര്യം ചെയ്യേണ്ടുന്ന കാര്യങ്ങള്‍. ഡോ.നീലലോഹിതദാസ് ഇപ്പോള്‍ ഉന്നയിച്ച ആവശ്യങ്ങളുടെ പിറകില്‍ ഇന്ത്യയിലെ കുട്ടികള്‍ അണിനിരന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളുടെ ഏറ്റവും വലിയ ശത്രു ഗാന്ധിജിയായി മാറും.
ബഹുമാനപ്പെട്ട ഡോ.നീലലോഹിതദാസ്,
കുട്ടികളോട് ഗാന്ധിജിയിലേക്ക് വരാന്‍ ആഹ്വാനം ചെയ്യുന്ന ഡോ.നീലലോഹിതദാസ് സാക്ഷാല്‍ മഹാത്മാവിന്റെ ഇന്ത്യന്‍ ദുഃഖം എന്തൊക്കെയാണെന്നറിയുന്നുണ്ടോ? ഗാന്ധിജിയെ എങ്ങനെയൊക്കെയാണ് താന്‍ നിഷേധിച്ചതെന്ന് ഡോ.നീലലോഹിതദാസ് അറിയുന്നുണ്ടോ? ഇല്ല എന്ന് ദൈവത്തിനുപോലുമറിയാം.എന്റെ അറിവില്‍പ്പെട്ട ഡോ.നീലലോഹിതദാസിനെ കേരളത്തിലെ കുട്ടികള്‍ക്ക് ബഹുമാനപുരസ്സരം ഒന്നു പരിചയപ്പെടുത്തണമെന്നുണ്ട്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കില്‍ നിന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഒരു കൊച്ചുകുട്ടിയായിരുന്ന കാലത്തേ കടന്നുവന്ന ആളാണ് നീലലോഹിതദാസ്. ആ ചെറുപ്പക്കാരന്‍ തന്റെ കോളേജ് ജീവിതകാലത്ത് തലസ്ഥാന നഗരത്തില്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഒരു ഹീറോ ആയിരുന്നു. സത്യം പറഞ്ഞാല്‍ തിരുവനന്തപുരം ജില്ലയിലെ അധഃസ്ഥിത വിഭാഗങ്ങള്‍ അദ്ദേഹത്തെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. ഈ ജനവിഭാഗം ഇന്നത്തെ ഡോ.എ.നീലലോഹിതദാസിനെ അന്ന് ബഹുമാനപുരസ്സരം വിളിച്ചത് നീലന്‍ എന്നാണ്. അതിന്റെ അര്‍ത്ഥം ഡോ.നീലലോഹിതദാസിനു മനസ്സിലാവില്ല. കൃഷ്ണാ നീ ഞങ്ങളുടെ കുരുക്ഷേത്രയുദ്ധം നയിക്കുക എന്നിപ്പോള്‍ നമ്മള്‍ പറഞ്ഞാലും നീലലോഹിതദാസിന് മനസ്സിലാവില്ല. ഈ നേതാവിന്റെ ഒരുപാട് ദൂരങ്ങളിലേക്കു ഞാന്‍ പോകുന്നില്ല. എന്നാലും എനിക്ക് നീലലോഹിതദാസിന്റെ ആഹ്വാനപ്രകാരം വളര്‍ന്നുവരുന്ന ഗാന്ധിയന്‍ കുട്ടികളോട് ചിലതൊക്കെ പറയാനുണ്ട്.

പ്രിയപ്പെട്ട കുട്ടികളേ, നീലലോഹിതദാസ് ജാതിക്കും മതത്തിനും അതീതനായിരുന്നില്ല. അദ്ദേഹം താന്‍ പിറന്നുവീണ ജാതിയെ തന്റെ രാഷ്ട്രീയ ശക്തിയാക്കി മാറ്റിയ ഒരാളാണ്. കോണ്‍ഗ്രസ് അദ്ദേഹത്തെ മുന്‍നിറുത്തിയപ്പോള്‍ രാഷ്ട്രീയ അപഭ്രംശം കൊണ്ട് വഴിതെറ്റിപ്പോയ ഒരാളാണ്. എം.എന്‍.ഗോവിന്ദന്‍നായരെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ തോല്‍പ്പിച്ച അന്നത്തെ യുവാവായ നേതാവ് സാക്ഷാല്‍ കാമരാജിനു പോലും ലോക്‌സഭയില്‍ നേടാനാവാത്ത സ്ഥാനം നേടേണ്ട ഒരാളായിരുന്നു. പക്ഷേ, അദ്ദേഹത്തിന് താന്‍ ആരാണെന്നും തന്നെ ജനങ്ങള്‍ ആരായിട്ടാണ് കരുതിയതെന്നും മനസ്സിലായില്ല.ഡോ.നീലലോഹിതദാസ് നെയ്യാറ്റിന്‍കര താലൂക്കിന്റെ മേല്‍വിലാസത്തില്‍ എം.എല്‍.എയും എം.പിയും മന്ത്രിയും ഒക്കെയായി. എന്താണ് ഇത്രയും വലിയ നേതാവ് നെയ്യാറ്റിന്‍കര താലൂക്കിനും തിരുവനന്തപുരത്തിനും ചെയ്തത്! ഒരു വലിയ മേല്‍വിലാസം കോണ്‍ഗ്രസ്സിന്റെ പേരില്‍ തിരുവനന്തപുരത്തിന് ഉണ്ടാക്കേണ്ട ഒരാളായിരുന്നു നീലലോഹിതദാസ്.
അദ്ദേഹത്തിന് തിരുവനന്തപുരത്തിന്റെ കാമരാജാകാമായിരുന്നു. പക്ഷേ, അദ്ദേഹം ഉണ്ടാക്കിയത് കാമരാജ് ഫൗണ്ടേഷനാണ്. എന്നോ ഒരിക്കല്‍ ഞാനോര്‍ക്കുന്നു ഒരു തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി നീലലോഹിതദാസ് എന്ന പേരിന്റെ കൂടെ 'നാടാര്‍' എന്നു ചേര്‍ത്തത്. അങ്ങനെ അദ്ദേഹം എ.നീലലോഹിതദാസന്‍ നാടാര്‍ ആയതും ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്തു.
കോണ്‍ഗ്രസിലൂടെ വന്ന് പല സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കും പോയി പാര്‍ട്ടികള്‍ മാറിമാറി രാഷ്ട്രീയമായ നിലനില്‍പ്പിനുവേണ്ടി ഒരുപാട് പണിപ്പെടുകയും വേവലാതിപ്പെടുകയും ചെയ്ത ഒരു നേതാവാണ് നീലലോഹിതദാസ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ അദ്ദേഹത്തിന് താന്‍ എവിടെ നില്‍ക്കണം, തെക്കന്‍ തിരുവിതാംകൂറിലെ ഏതു മാനവികതയുടെ കൂടെ നില്‍ക്കണം, ഈ മാനവികതയുടെ രാഷ്ട്രീയമെന്തായിരിക്കണം എന്ന ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒരു ജനതയാണ് ഡോ.നീലലോഹിതദാസിനോട് ചോദിക്കുന്നത്, താങ്കള്‍ ഞങ്ങളുടെ ആരായിരുന്നുവെന്ന്. ആ ജനത വീണ്ടും ചോദിക്കുന്നു, തങ്ങളുടെ ജാതി താങ്കള്‍ക്ക് ഒരു ശക്തി ആയിരുന്നില്ലേ എന്ന്? എന്തിനാണ് ഡോ.നീലലോഹിതദാസന്‍ നാടാര്‍ താന്‍ വളര്‍ന്നുവന്ന ചരിത്രത്തെ മറന്നത്? എന്തിനാണ് പുതിയ ഗാന്ധിയന്‍ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്? പ്രിയപ്പെട്ട ഡോ.നീലലോഹിതദാസന്‍ നാടാര്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പറയുന്നതിനെക്കാള്‍ നല്ലത് അങ്ങ് ഓര്‍ക്കുന്നതാണ്. ഒരാള്‍ പറയുന്ന കാര്യം ചെയ്തുകാണിക്കുകയാണ് വേണ്ടത്. പറഞ്ഞു പറഞ്ഞ് മറയാതെ ഡോക്ടര്‍!

ഗാന്ധിയുടെ ഹോള്‍സെയില്‍ & റീട്ടെയില്‍ വാഹകരായ നിങ്ങള്‍ കോണ്‍ഗ്രസ്സില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളോട് നീതി പുലര്‍ത്തുന്ന എത്രപേര്‍ കാണുമെന്നു ഒന്നു എണ്ണി നോക്ക് മാഷെ.
മറുപടിഇല്ലാതാക്കൂവായിച്ചു വായിച്ചു വായിച്ചു!
മറുപടിഇല്ലാതാക്കൂഫിയോനിക്സ് പറഞ്ഞതും വായിച്ചു.
ഹഹഹാ...
Nervazhiyilude jayikan pattathavere konnu jayikuka, athum kotetion koduthe, ithanu nammude yathartha *****le communist prasthanam,
മറുപടിഇല്ലാതാക്കൂ