ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അലന്‍ അലകള്‍

‍                 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി എ.ഒ. ഹ്യൂമിന്റെ വിയോഗത്തിന് ഇന്ന് നൂറുവര്‍ഷം തികയുന്നു
 
ഒരു മഹാസംസ്‌ക്കാരത്തെ നെഞ്ചേറ്റുകയും ഒരു മഹാപ്രസ്ഥാനത്തിന് ജന്മം നല്‍കുകയും ഒരു ജനതയുടെ സ്വാതന്ത്ര്യസ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിക്കുകയും ചെയ്ത ഹ്യൂമിന്റെ ധന്യമായ ജീവിതത്തിന് 1912 ജൂലൈ 31 ന് തിരശ്ശീല വീണു. വൈദേശികാധിപത്യത്തിലമര്‍ന്ന് കാര്യമായി പ്രതികരിക്കുവാനോ പ്രതിഷേധിക്കുവാനോ കരുത്തില്ലാതെ ചിന്നിച്ചിതറി ഏകോപിത നേതൃത്വമില്ലാതെ കഴിഞ്ഞിരുന്ന ഒരു മഹാരാജ്യത്തെ ഗതകാല പ്രൗഢിയിലേക്ക് നയിക്കുവാന്‍ മഹത്തായ ഒരു പ്രസ്ഥാനത്തിന് ജന്മം കൊടുത്തുവെന്ന ചരിത്രദൗത്യത്തിന് എ.ഒ. ഹ്യൂം എന്ന മനുഷ്യസ്‌നേഹികാട്ടിയ ധീരത എക്കാലവും ആദരിക്കപ്പെടും.
 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകനും പിതാവും എന്ന നിലയിലാണ് ഇന്ത്യാ ചരിത്രത്തില്‍  ഹ്യൂം സ്ഥാനം നേടിയത്. ബ്രിട്ടീഷാധിപത്യത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി പോരാടിയ ഈ ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഒരു ബ്രിട്ടീഷുകാരനായിരുന്നുവെന്നത് വിധിവൈപരീത്യമോ അതോ കാലപ്രവാഹത്തിന്റെ നിയോഗമോ ആവാം.1829 ജൂണ്‍ ആറിന് ലണ്ടന്‍ നഗരത്തിനു സമീപമുള്ള സെന്റ് മേരി കെന്റിലെ ഒരു സ്‌കോട്ടിഷ് കുടുംബത്തിലാണ് എ.ഒ.ഹ്യൂമിന്റെ ജനനം. പിതാവ് ജോസഫ് ഹ്യൂം പൊതുജന സേവന തല്‍പരനും റാഡിക്കല്‍ എം.പിയുമായിരുന്നു. അച്ഛന്റെ സേവന തല്‍പരതയും ആദര്‍ശശുദ്ധിയും കുട്ടിക്കാലം മുതല്‍ തന്നെ അലനില്‍ സ്വാധീനം ചെലുത്തിയിരുന്നു. ജോസഫ് ഹ്യൂം കുറെക്കാലം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ ബംഗാളില്‍ ജോലി നോക്കിയിരുന്നു. ബാലനായ അലന് ഇന്ത്യയെ കുറിച്ചുള്ള വിവരങ്ങള്‍ പിതാവില്‍ നിന്ന് ലഭിച്ചിരുന്നു.
 
19-ാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ ബ്രിട്ടനിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് ഇന്ത്യന്‍ സിവില്‍ സര്‍വീസ് വലിയൊരു ആകര്‍ഷണമായിരുന്നു. 1849 ല്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയിലാണ് അലന്‍ ഒക്‌ടോവിയന്‍ ഹ്യൂം ഇന്ത്യയില്‍ സേവനമാരംഭിച്ചത്.
വളരെ പ്രതീക്ഷയോടെയാണ് ഹ്യൂം കോണ്‍ഗ്രസിന്റെ രൂപീകരണ കാര്യങ്ങള്‍ ചെയ്തത്. സമ്മേളനം പൂനെയില്‍ നടത്താനാണ് തീര്‍ച്ചപ്പെടുത്തിയിരുന്നതെങ്കിലും അവിടെ 'കോളറ' പടര്‍ന്നുപിടിച്ചതിനാല്‍ സമ്മേളനം ബോംബെയിലേക്ക് മാറ്റി. അങ്ങനെയാണ് കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനം 1885 ഡിസംബര്‍ 28 ന് ബോംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളേജ് ഹാളില്‍ ചേര്‍ന്നത്. 72 പ്രതിനിധികള്‍ പങ്കെടുത്ത പ്രഥമ സമ്മേളനത്തില്‍ ആദ്യമായി സംസാരിച്ചത് സംഘാടകനും സ്ഥാപകനുമായ എ.ഒ. ഹ്യൂമായിരുന്നു. ഏവര്‍ക്കും ആദരണീയനായിരുന്ന ഡബ്ല്യൂ.സി ബാനര്‍ജിയെ കോണ്‍ഗ്രസ്സിന്റെ ഒന്നാമത്തെ അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നുള്ള പ്രമേയം അവതരിപ്പിച്ചതും ഹ്യൂമായിരുന്നു.
 
ഏകകണ്ഠമായി അധ്യക്ഷനെ തെരഞ്ഞെടുത്ത സമ്മേളനം, കോണ്‍ഗ്രസിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി എ.ഒ.ഹ്യൂമിനെയും ഒറ്റസ്വരത്തില്‍ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ ഉത്ഭവവും വളര്‍ച്ചയും പിന്നീടങ്ങോട്ടുള്ള ദിനങ്ങളില്‍ ഹ്യൂമിന്റെ പരിലാളനയിലായിരുന്നു.
കോണ്‍ഗ്രസിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം  കല്‍ക്കത്തയിലും മൂന്നാം സമ്മേളനം മദിരാശിയിലും നാലം സമ്മേളനം അലഹബാദിലും നടത്തി വിജയകരമായ വളര്‍ച്ച നേടുവാന്‍ സ്ഥാപകനായ ഹ്യൂം വിഹച്ച പങ്ക് നിസ്തുലമാണ്. രാജ്യത്തിന്റെ നാലു ഭാഗത്തും കോണ്‍ഗ്രസ് പതാക പാറിച്ചശേഷം അഞ്ചാം കോണ്‍ഗ്രസ് സമ്മേളനം ജന്മഗൃഹമായ ബോംബെയില്‍ വവച്ച് നടത്തിയപ്പോള്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഹ്യൂം അവതരിപ്പിച്ച റിപ്പോര്‍ട്ട് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേവലം അഞ്ചുവര്‍ഷം കൊണ്ട് കോണ്‍ഗ്രസ്സ് ഭാരതത്തിന്റെ പരിച്ഛേദമെന്ന നിലയില്‍ വളര്‍ന്നുവെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ആ റിപ്പോര്‍ട്ടും സമ്മേളനവും.
 
1894ല്‍ ഹ്യൂം അവസാനമായി ഇന്ത്യയോട് വിട പറഞ്ഞു. രാജ്യത്തിന്റെ പ്രധാന ഗരങ്ങളില്‍ വച്ച് അദ്ദേഹത്തിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കപ്പെട്ടു. ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയതിനു ശേഷം  ലണ്ടന് സമീപമുള്ള ചെറിയ വീട്ടിലെ താമസത്തിനിടയിലും അദ്ദേഹത്തിന്റെ അക്ഷീണയത്‌നം തുടര്‍ന്നുകൊണ്ടിരുന്നു. ബ്രിട്ടനിലെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിയന്ത്രണം പൂര്‍ണ്ണമായും ഹ്യൂം ഏറ്റെടുത്തു. ഇന്ത്യന്‍ കാര്യത്തെപ്പറ്റി പ്രതിപാദിക്കുവാന്‍ വേണ്ടി ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന  ഇന്ത്യാ എന്ന വാരികയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ഇന്ത്യയില്‍ നിന്ന് ശേഖരിച്ച പല കൗതുക വസ്തുക്കളും ഭംഗിയായി അലങ്കരിച്ചുവെച്ച ഒരു മ്യൂസിയം തന്റെ വീടിനോടു ചേര്‍ന്ന് പണിയുകവഴി, വാര്‍ദ്ധക്യകാലത്തും അദ്ദേഹം ഇന്ത്യയുടെ സജീവ സാന്നിധ്യം അനുഭവിച്ചുപോന്നു. അത്രമാത്രം ഭാരതീയമായി തീര്‍ന്നിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. പ്രകൃതിയേയും വിശിഷ്യ സസ്യശാസ്ത്രത്തേയും പക്ഷി നിരീക്ഷണത്തേയും അളവറ്റ് സ്‌നേഹിച്ച ഹ്യൂം ദക്ഷിണ ലണ്ടനില്‍ ഒരു സസ്യശാസ്ത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തു.
 
1912 ജൂലൈ 31 ന് 84-ാമത്തെ വയസ്സില്‍ ഹ്യൂം ഇഹലോകവാസം അവസാനിപ്പിച്ചു. ധന്യമായൊരു ജീവിതത്തിന് തിരശ്ശീല വീണപ്പോള്‍ ലോകത്തിന് നഷ്ടമായത് അസാധാരണക്കാരനായ ഒരു മനുഷ്യസ്‌നേഹിയെയാണ്. മഹാപ്രസ്ഥാനങ്ങളുടെയും മഹത്തായ കണ്ടുപിടുത്തങ്ങളുടെയും ഉത്ഭവം ഏതെങ്കിലും മഹാശയനായ ഒരു വ്യക്തിയുടെ മനസ്സില്‍ നിന്നായിരിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വേദികയായിരുന്ന ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഉത്ഭവവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ആ സേതു ഹിമാചലം വളര്‍ന്ന് ആബാലവൃദ്ധം ജനങ്ങളുടെയും കര്‍മവേദിയായി തീര്‍ന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ അടിയറവു പറയിച്ച് മാതൃഭൂമിയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ കരുത്തും ഊര്‍ജ്ജവും നേടി ഒരു മഹാവൃക്ഷമായി വളര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വിത്തുപാകിയത് അലന്‍ ഒക്‌ടോവിയന്‍ ഹ്യൂം എന്ന ബ്രിട്ടീഷുകാരനായിരുന്നുവെന്ന സത്യം പുതുതലമുറയ്ക്ക് ചരിത്രത്താളിലെ അത്ഭുതമായി തോന്നാം.
 
താന്‍ വിതച്ച വിത്ത് മുളച്ചു വളര്‍ന്ന് വടവൃക്ഷമായി ഭാരതഖണ്ഡം മുഴുവന്‍ നിഴല്‍വിരിച്ചു നിന്നപ്പോഴും താന്‍ അധികമൊന്നും ചെയ്തിട്ടില്ലെന്നുള്ള വിനീതഭാവത്തില്‍ അവകാശവാദങ്ങള്‍ക്കപ്പുറം പിതൃലാളനയോടെ നോക്കികാണുകയായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ പകരം വയ്ക്കാവുന്ന പേരാണ് എ.ഒ. ഹ്യൂമിന്റേത് എന്നാണിതര്‍ത്ഥമാക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിലും ചരിത്രത്തിലും അഭിമാനം കൊണ്ട; ഇന്ത്യയ്ക്ക് അനിവാര്യമായിരുന്ന സമയത്ത് സഹായഹസ്തം നീട്ടിയ മഹാനായ ആ മനുഷ്യസ്‌നേഹിയുടെ ചരമശതാബ്ദിവേളയില്‍ നന്ദിയുടെ കൂപ്പുകൈയര്‍പ്പിക്കുന്നു. വന്ദനം മഹാനുഭാവാ:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ