ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മനുഷ്യത്വം മറന്ന പ്രസ്ഥാനം

ടി.പി. ചന്ദ്രശേഖരന്‍ വധം മാധ്യമങ്ങള്‍ ധൂര്‍ത്തടിച്ചുതീര്‍ത്തു. ബാക്കിയാകുന്നത് മാനവീയത നഷ്ടമായ സി.പി.എം നേതൃത്വമാണ്. ജനങ്ങളില്‍ നിന്ന് ആ പാര്‍ട്ടി അകന്നുപോകുന്നത് നേതാക്കള്‍ അറിയുന്നില്ല.

ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഉണ്ടായ ആര്‍.എം.പി എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാനമായും രണ്ട് ഗ്രാമപഞ്ചായത്തുകളിലും പരിസരഗ്രാമങ്ങളിലും ഒതുങ്ങിനില്‍ക്കുകയാണ്. എന്നാല്‍ സി.പി.എമ്മിന്റെ കേരളത്തിലെ അസ്തിത്വത്തെയും ചരിത്രത്തെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും അഗാധമായി അത് ചോദ്യം ചെയ്യുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ തലയില്‍ വീണ ഇടിത്തീകളിലൊന്നു തന്നെയാണിത്. സി.പി.എമ്മിന്റെ അടിത്തറയിളക്കാനും ഒഞ്ചിയത്തുണ്ടായ ഈ ചെറിയ പാര്‍ട്ടി കാരണമായിത്തീര്‍ന്നു.
 
ആര്‍.എം.പിയെ തുടക്കം മുതലേ സി.പി.എം നേരിട്ടത് തികഞ്ഞ വിവരക്കേടുകള്‍ കൊണ്ടാണ്. ഈ വിവരക്കേട് സി.പി.എമ്മിന്റെ അടിയുറച്ച അനുയായികളില്‍ നല്ലൊരു വിഭാഗത്തിന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ടി.പി.ചന്ദ്രശേഖരനെ എന്തിനാണ് കൊന്നത് എന്ന ചോദ്യം പ്രധാനമായും ഉയരുന്നത് ഒഞ്ചിയത്തെയും പരിസരഗ്രാമങ്ങളിലെയും സ്ത്രീകളുടെ മനസ്സില്‍ നിന്നാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന പഴയപറച്ചില്‍ പൊളിഞ്ഞുവീണ നിലയ്ക്ക് ഈ ചോദ്യത്തിന് ആഴം കൂടുകയാണ്.ഒഞ്ചിയത്തെ സ്ത്രീകളുടെ ഇപ്പോഴത്തെ ചോദ്യം പാര്‍ട്ടിയുടെ ഏതൊക്കെ നേതാക്കന്മാരാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കുവഹിച്ചതും ആസൂത്രണം ചെയ്തതും എന്നാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിറകില്‍ സി.പി.എം തന്നെയാണ് പ്രവര്‍ത്തിച്ചത് എന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. സംശയമില്ലാത്ത ഈ ജനങ്ങള്‍ തങ്ങള്‍ക്ക് എന്തിനാണ് ഇങ്ങനെയൊരു പാര്‍ട്ടി എന്നും ആലോചിച്ചു തുടങ്ങിയിരിക്കുന്നു.
 
ജനങ്ങളുടെ ആലോചനയ്ക്കു മുമ്പില്‍ മരവിച്ചു നില്‍ക്കുകയാണ് പിണറായി വിജയന്റെ നേതൃത്വമംഗീകരിക്കുന്ന ഒഞ്ചിയത്തെ സി.പി.എമ്മുകാര്‍. പാര്‍ട്ടിയോടു കൂറുപുലര്‍ത്തി അതിന്റെ ശക്തിയായി വര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ പാര്‍ട്ടിയോടുള്ള ബന്ധം ഒട്ടും വൈകാരികമല്ലാതായിത്തീര്‍ന്നിരിക്കുന്നു. വടകര, നാദാപുരം, പാനൂര്‍, കുറ്റിയാടി, കൂത്തുപറമ്പ്, തലശ്ശേരി, പേരാമ്പ്ര പ്രദേശങ്ങളിലെ സി.പി.എമ്മിന്റെ നേതാക്കന്മാര്‍ സി.പി.എം ജനങ്ങളില്‍ നിന്നൊറ്റപ്പെടുകയാണ്. സി.പി.എം നേതാക്കന്മാര്‍ അധികാരത്തിന്റെ ഏതോ ഒരു ഭാഷ രഹസ്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പാര്‍ട്ടിയിലെ ജനങ്ങള്‍ ആശിക്കുന്ന രാഷ്ട്രീയം സി.പി.എമ്മിന്റെ നേതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഏതൊക്കെയോ സാമ്പത്തിക ശക്തികളുടെ കടന്നാക്രമണത്തിന് നേതാക്കന്മാര്‍ കീഴ്‌പ്പെട്ടുകൊടുക്കുന്നതും പാര്‍ട്ടി നേതാക്കന്മാരുടെ  കൈകളില്‍ അമരുന്നതും കണ്ട് സഹികെട്ടാണ് ടി.പി.ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുവന്നത്.
 
ഈ നേതാക്കന്മാരുടെ ദുഷിച്ച മാതൃകയാണ് കണ്ണൂരിലെ ജയരാജന്മാര്‍. ആശയരാഹിത്യത്തിലധിഷ്ഠിതവും മാര്‍ക്‌സിസം മസില്‍ പവറാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന ഒരുകൂട്ടം നേതാക്കന്മാരും അവരുടെ പ്രവര്‍ത്തന വൈകൃതവും സി.പി.എമ്മില്‍ ഇന്ന് കേരളത്തിലാകെ ഉണ്ട്. മാര്‍ക്‌സിസത്തിന്റെ മാനവീയത സി.പി.എമ്മില്‍ നിന്നു മായ്ച്ചുകളയുകയെന്ന ജോലിയാണ് ഈ നേതാക്കന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ഈ ജോലിയുടെ ഫലമാണ്. മാര്‍ക്‌സിസത്തിന്റെ മാനവീയത രക്ഷിക്കാനുള്ള പ്രസ്ഥാനമായി ഒരു പാര്‍ട്ടിയെന്നനിലയില്‍ വികസിച്ചു വലുതാവാന്‍ ആര്‍.എം.പിക്ക് കഴിയില്ല. അങ്ങനെയൊരു ജനകീയ ശക്തിയായി മാറാനുള്ള മാര്‍ക്‌സിസ്റ്റാശയങ്ങളും വ്യക്തികളും ഈ ചെറിയ പാര്‍ട്ടിയുടെ പിറകിലില്ല.
 
ചന്ദ്രശേഖരന്റെ ജീവിതവും അദ്ദേഹത്തിന്റെ മരണവുമാണ് ആര്‍.എം.പിയുടെ ഏക മൂലധനം. ഈ മൂലധനത്തിന്റെ ആദര്‍ശവുമായി മാറിയ കാലത്തിന്റെ രാഷ്ട്രീയ മനസ്സിലേക്കു കടന്നു ചെന്ന് ഒരു വലിയ പ്രസ്ഥാനമുണ്ടാക്കാനാവില്ല. സംഘടിതവും സ്ഥാപനവല്‍കൃതവും വന്‍കിടവല്‍ക്കരിക്കപ്പെട്ടതുമായ ശക്തിപ്രകടനത്തിന് അടിമപ്പെട്ടിരിക്കുന്നു ഇന്നത്തെ രാഷ്ട്രീയമനസ്സ്.
ചന്ദ്രശേഖരന്റെ മരണത്തിന് കേരളരാഷ്ട്രീയത്തിലും സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വത്തിനുമുമ്പിലും ഇത്രയെങ്കിലും അര്‍ത്ഥമുണ്ടാക്കിയത് മാധ്യമങ്ങളാണ്. മാധ്യമ പ്രവര്‍ത്തനം ഇന്നത്തെ നിലയില്‍ പൊതുവേ ഒരു മുതലാളിത്ത പ്രക്രിയയാണ്. അധികാരത്തിന്റെ വലിയ അപ്പക്കഷ്ണങ്ങളാണ് മാധ്യമങ്ങളുടെ ലക്ഷ്യം. അങ്ങനെയുള്ള വലിയ അപ്പക്കഷ്ണങ്ങള്‍ സ്വന്തമായുള്ള ഒരു പാര്‍ട്ടിയാണ് കേരളത്തിലെ സി.പി.എം. ഈ അപ്പക്കഷ്ണങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സി.പി.എമ്മിനെതിരെ മൈക്ക് തൂക്കുമ്പോഴും നമ്മുടെ ചാനലുകളിലൂടെ ഇഴയുന്നുണ്ട്.
 
കേരളത്തിലെ ഗണ്യമായ ഒരുവിഭാഗം ജനങ്ങളുണ്ട് സി.പി.എമ്മിന്റെ കൂടെ എന്നതിന്റെ അടിസ്ഥാനത്തില്‍ മാധ്യമത്തിന്റെ ചുമലുകള്‍ കച്ചവട വിജയം ലക്ഷ്യമാക്കി മധുരത്തിന്റെയും കയ്പ്പിന്റെയും ഭാഷയില്‍ സി.പി.എമ്മിന്റെ കളരിയിലേക്കു ചായുന്നുണ്ട്. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനം ഒരു വലിയ വ്യവസായമാണ്. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന സങ്കല്‍പ്പത്തിന്റെ അര്‍ത്ഥം ഈ വ്യവസായത്തിനുള്‍ക്കൊള്ളാനാവില്ല. മലയാള മാധ്യമങ്ങള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് വലിയൊരു വ്യവസായത്തിന്റെ ഭാഗമായിട്ടാണ്. ചന്ദ്രശേഖരന്റെ മരണവും ഈ വ്യവസായത്തിന്റെ ഭാഗമായോ എന്നു സംശയിക്കേണ്ടതുണ്ട്. കേരളത്തിലെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് വളരെയൊന്നും വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല എന്ന ഒരു സത്യവുമുണ്ട്. രാഷ്ട്രീയത്തെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടുകളും പ്രസ്താവനകളും ചര്‍ച്ചകളുമൊക്കെ വലിയൊരു പരിധിയോളം മാധ്യമ സൃഷ്ടിയായി മാറുകയാണ് ചെയ്യുന്നത്. വിശ്വാസ്യത ഒരു മാധ്യമ ധര്‍മമായിത്തീരണമെന്നാണ് നമ്മുടെ കാലത്തിന്റെ എല്ലാ ജീവിതമണ്ഡലങ്ങളും മാധ്യമങ്ങളോട് ആവശ്യപ്പെടേണ്ടത്.
 
എന്തിനാണ് കേരളത്തിലെ മാധ്യമങ്ങള്‍ സി.പി.എം രാഷ്ട്രീയം ഇത്രയേറെ കൈകാര്യം ചെയ്യുന്നത്? ഒരു വ്യവസായത്തിന്റെ വിജയത്തിനുവേണ്ടി എന്നതാണ് ശരി. ഈ വ്യവസായവിജയത്തിന്റെ 'ഇര'യാക്കിയിട്ടുണ്ട് നല്ലവനായിരുന്ന ചന്ദ്രശേഖരന്റെ മരണം കേരളത്തിലെ മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ കൊണ്ടാടിയ ഉത്സവത്തിന് എത്രയോ അപ്പുറത്തുള്ള വലിയ മനുഷ്യസ്‌നേഹിയായിരുന്നു ടി.പി.ചന്ദ്രശേഖരന്‍. സി.പി.എമ്മും മലയാള മാധ്യമങ്ങളും ചന്ദ്രശേഖരനെ തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. ചന്ദ്രശേഖരന്‍ ജനിച്ചതും മരിച്ചതും ടെലിവിഷന്‍ ന്യൂസ് ചാനലിന് വേണ്ടിയല്ല എന്ന സത്യത്തിനു മുമ്പില്‍ ഞാന്‍ ഇവിടെ ഒപ്പ് വെക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം