വിദേശ മലയാളികളുടെ കൂട്ടായ്മയില്‍ 'എമര്‍ജിങ്ങ് കേരളയില്‍' കാര്‍ഷിക മൃഗസംരക്ഷണ ഫിഷറീസ് മേഖലകളില്‍ 1473 കോടി രൂപ മുതല്‍ മുടക്കി വിവിധപദ്ധതികള്‍ വരാന്‍ പോകുന്നു.
കേരളത്തിന്റെ ഭാവിവികസനം ലക്ഷ്യമിട്ടുള്ള സ്വപ്‌നപദ്ധതികള്‍ രൂപപ്പെടുന്ന എമര്‍ജിംഗ് കേരളയെ അനാവശ്യ വിവാദങ്ങളിലകപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അറിയണം കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്കും മൃഗസംരക്ഷണമേഖലയ്ക്കുമൊക്കെ കുതിപ്പു പകരുന്ന പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നതെന്ന്. കുരുടന്‍ ആനയെ കണ്ട പോലെ എമര്‍ജിംഗ് കേരളയെ കുറിച്ച് ഇല്ലാക്കഥകളും അനാവശ്യവിവാദങ്ങളും സൃഷ്ടിക്കുകയാണ് വി എസ് അച്യുതാനന്ദനെ പോലുള്ള വികസനവിരുദ്ധര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി എമര്‍ജിംഗ് കേരളയെ കുറിച്ച് നടത്തുന്ന വാസ്തവവിരുദ്ധമായ പ്രചാരണങ്ങള്‍ സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമി പോലും ഉപയോഗിക്കാതെ കേരളത്തിന്റെ സമഗ്രവികസനത്തിന് മുതല്‍ക്കൂട്ടാവുന്ന പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുള്ള സംരംഭകരെ അമ്പരപ്പിക്കുകയാണ്.
വിദേശ മലയാളികളുടെ കൂട്ടായ്മയില്‍ 'എമര്‍ജിങ്ങ് കേരളയില്‍' കാര്‍ഷിക മൃഗസംരക്ഷണ ഫിഷറീസ് മേഖലകളില്‍ 1473 കോടി രൂപ മുതല്‍ മുടക്കി വിവിധ പദ്ധതികള്‍ വരാന്‍ പോകുന്നു.
3.18 കോടി ജനങ്ങളുള്ള കേരളത്തില്‍ 27.4 ലക്ഷം വിദേശ മലയാളികളാണ്. വിദേശ മലയാളികള്‍ പ്രതിവര്‍ഷം കേരളത്തില്‍ കൊണ്ടുവരുന്നത് 24525 കോടി രൂപയാണ്. എന്നാല്‍ ഈ പണം ഉല്പാദന മേഖലയിലല്ല ചെലവഴിക്കപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം തുടങ്ങിയ കാലം തൊട്ട് ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാന്‍ വേണ്ടിയാണ് വിദേശ മലയാളികളുടെ കൂട്ടായ്മയില്‍ സംസ്ഥാന തലത്തില്‍ ഒരു പബ്ലിക്ക് ലിമിറ്റഡ് കമ്പനിയും അഗ്രോണമി എന്‍.—ആര്‍.ഐ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും രൂപീകരിച്ചിട്ടുള്ളത്. അഗ്രോണമി ഫാംസ് ഇന്ത്യ പബ്ലിക് ലിമിറ്റഡ് എന്ന കമ്പനി കണ്ണൂര്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രമുഖ പ്രവാസി വ്യവസായി പി കെ ലുത്ത്ഫുദ്ദീനാണ് കമ്പനിയുടെ ചെയര്‍മാന്‍.

പ്രാദേശിക തലത്തില്‍ കര്‍ഷകരുടെയും അയല്‍ക്കൂട്ടങ്ങളുടെയും പങ്കാളിത്തം ഉപയോഗപ്പെടുത്തി ഉല്പാദനത്തിനാവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കുകയും ഉല്പാദിപ്പിച്ച ഉല്പന്നങ്ങള്‍ കമ്പനി വാങ്ങി നേരിട്ട് വിപണനം നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാവായ ഡോ പി വി മോഹനന്‍ പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌കരണം, ഫിഷറീസ് എന്നീ മേഖലകളിലാണ് കമ്പനി മുതല്‍മുടക്കാനുദ്ദേശിക്കുന്നത്.
പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഇവയാണ്.
1. ബ്രോയിലര്‍ കോഴി ഉല്പാദനം-9 ജില്ലകളിലായി തല്‍പരരായ കര്‍ഷകരുടെ പങ്കാളിത്തത്തോടെ പ്രതിദിനം 275000 എണ്ണവും 5 ജില്ലകളിലെ അഗ്രോണമി ഫാമില്‍ 125000 എണ്ണവും പ്രതിദിനം ഉല്പാദിപ്പിക്കും. ഇതിനാവശ്യമായ ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന ഹൈടെക് ഫാമും, ഹാച്ചറിയും ആരംഭിക്കും. ഇതിനായി 792 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
2. കോഴിയിറച്ചി സംസ്‌കരണ പ്ലാന്റ്-4 ജില്ലകളിലായി പ്രതിദിനം 4 ലക്ഷം കോഴികളെ സംസ്‌കരിക്കുന്നതിനാവശ്യമായ ഹൈടെക് സംസ്‌കരണ പ്ലാന്റ് ആകെ 47.16 കോടി രൂപ മുടക്കി സ്ഥാപിക്കും.
3. കാട, കോഴി, താറാവ് മുട്ട ഉല്പാദനം- അഗ്രോണമി ഫാമില്‍ 180 ദശലക്ഷം മുട്ടയും തല്പരരായ കര്‍ഷകര്‍ വഴി 210 ദശലക്ഷം മുട്ടയും പ്രതിവര്‍ഷം ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. 2353 ദശലക്ഷം കാടമുട്ട കര്‍ഷകര്‍ മുഖാന്തിരം ഉല്പാദിപ്പിക്കും.— ഇതിനാവശ്യമായ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന പേരന്റ് സ്റ്റോക്ക് ഫാമും അഗ്രോണമി സ്ഥാപിക്കുന്നതാണ്. ഈ പദ്ധതിക്ക് 116 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ എമുവളര്‍ത്തല്‍, അലങ്കാര പക്ഷി വളര്‍ത്തല്‍ എന്നീ പദ്ധതികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
4. പശുവളര്‍ത്തല്‍-കണ്ണൂരിലെ ആറളത്ത് 1000 പശുക്കളെ വളര്‍ത്തുന്നതിന് അഗ്രോണമി ഒരു ഹൈ-ടെക് ഫാമും, 500 പശുക്കളെ വളര്‍ത്താന്‍ ഉതകുന്നതിനാവശ്യമായ സാറ്റലൈറ്റ് ഫാമുകള്‍ മറ്റു സംരംഭകര്‍ വഴിയും തുടങ്ങും. പ്രതിദിനം 50000 ലിറ്റര്‍ പാല്‍ സംസ്‌കരിക്കുന്നതിനാവശ്യമായ പാല്‍ സംസ്‌കരണ പ്ലാന്റും സ്ഥാപിക്കുന്നതാണ്. ഇതിനായി 62.28 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
5. കാലിത്തീറ്റ, കോഴിത്തീറ്റ ഫാക്ടറി - പ്രതിദിനം 1000 മെട്രിക് ടണ്‍ ഉല്പാദിപ്പിക്കാന്‍ കഴിവുള്ള ഒരു തീറ്റ ഫാക്ടറി 100 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കും.
6. മാംസ സംസ്‌കരണ പ്ലാന്റ് - കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നീ ജില്ലകളില്‍ ശാസ്ത്രീയ അറവുശാല ഉള്‍പ്പെടെ ഹൈടെക് മാംസസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 108 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കാളിയാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലേക്കാവശ്യമായ ആട്, മുയല്‍, പോത്ത് തുടങ്ങിയവയെ വളര്‍ത്തുന്നതിന് കുടുംബശ്രീ, ജനശ്രീ, ഗൃഹശ്രീ തുടങ്ങിയ സ്വാശ്രയ സംഘങ്ങളേയും സംരംഭകരെയും അയല്‍കൂട്ടങ്ങളെയും പങ്കെടുപ്പിച്ച് പദ്ധതി ആവിഷ്‌കരിച്ചുവരുന്നു.
7. കൃഷി മേഖല-തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുടെ സഹകരണത്തോടെ അതതു മേഖലകളില്‍ ശാസ്ത്രീയ, സാങ്കേതിക, അവബോധം നല്‍കി പഴം, പച്ചക്കറി, നെല്ല്, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുക, ആയതിനാവശ്യമായ വിത്ത്, തൈകള്‍ ലഭ്യമാക്കാനുള്ള നഴ്‌സറികള്‍ സ്ഥാപിക്കുക, ജില്ലതോറും ശീതീകരിച്ച സ്റ്റോര്‍ മുറികള്‍ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് 43.25 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
8. മത്സ്യമേഖല-ശുദ്ധജല മത്സ്യങ്ങള്‍, അലങ്കാര മത്സ്യങ്ങള്‍, ചെമ്മീന്‍, കല്ലുമ്മക്കായ മുതലായവ ഉല്പാദിപ്പിക്കുന്നതിന് 150 കോടി രൂപ മുതല്‍മുടക്കും. 25 കോടി രൂപ മുതല്‍ മുടക്കി മത്സ്യ സംസ്‌കരണ പ്ലാന്റും ശീതീകരിച്ച സ്റ്റോര്‍മുറികളും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു.
9. തേനീച്ച വളര്‍ത്തല്‍, തേന്‍ സംസ്‌കരണം - പ്രതിവര്‍ഷം 10 ലക്ഷം കിലോ തേനുല്പാദിപ്പിക്കുന്നതിനാവശ്യമായ ഒരുലക്ഷം തേനീച്ച കോളനികള്‍ പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിക്കും. ഇന്ത്യയില്‍ ആദ്യത്തെ തേനീച്ച മ്യൂസിയവും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ആകെ 21.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
10. ജൈവവൈവിധ്യപാര്‍ക്ക് - 15 ഇനം പശുക്കള്‍, 6 ഇനം എരുമകള്‍, 12 ഇനം ആടുകള്‍, 10 ഇനം കോഴികള്‍, 2 ഇനം കുതിരകള്‍, 2 ഇനം ഒട്ടകങ്ങള്‍ എന്നിവ കണ്ണൂരില്‍ സംരക്ഷിച്ച് ലൈവ് സ്റ്റോക്ക് ജൈവവൈവിധ്യപാര്‍ക്ക് സ്ഥാപിക്കുന്നതിനായി 4.3 കോടി രൂപ ചെലവിടും.
മേല്‍പദ്ധതികളെല്ലാം നടപ്പിലാക്കാന്‍ ആവശ്യമായ പരിശീലനം, സാങ്കേതിക സഹായം, തീറ്റ, കുഞ്ഞുങ്ങള്‍, വെറ്ററിനറി സഹായം, മാര്‍ക്കറ്റിങ്ങ് സൗകര്യങ്ങള്‍ മുതലായവ ലഭ്യമാക്കുക എന്ന ഉദ്ദേശ്യവും ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് ഡോ പി വി മോഹനന്‍ പറഞ്ഞു.
വിപണനത്തിനാവശ്യമായ മാംസം, മുട്ട ഉല്പന്നങ്ങള്‍ക്ക് 'ലിസാന്‍' എന്ന ബ്രാന്റും പച്ചക്കറി, പാല്‍ എന്നിവക്ക് 'ഹരോള്‍' എന്ന ബ്രാന്റും അഗ്രോണമി റെജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ഈ പദ്ധതിയില്‍ നോര്‍ക്ക റൂട്ട്‌സ്, എസ്.ബി.ടി. എന്നിവരുടെ സാമ്പത്തിക ഇടപെടല്‍ ഉണ്ടായിരിക്കുന്നതാണ്. പദ്ധതിയില്‍ കൂടി 61675 പേര്‍ക്കു നേരിട്ടും 60815 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് സംരംഭകര്‍ പറയുന്നത്.എമര്‍ജിംഗ് കേരള റിയല്‍ എസ്റ്റേറ്റ് മാഫിയക്കു വേണ്ടിയാണെന്നും പരിസ്ഥിതിയേയും കേരളത്തിന്റെ പ്രകൃതിസമ്പത്തിനേയും ചൂഷണം ചെയ്യാനുദ്ദേശിച്ചിട്ടുള്ളതാണെന്നും പ്രചാരണമഴിച്ചു വിടുന്നവര്‍ അണിയറയിലൊരുങ്ങിയിട്ടുള്ള ഇത്തരം പദ്ധതികളെ കാണാനോ അറിയാനോ മുതിരുന്നില്ലെന്നതാണ് സത്യം. എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട കേരളത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുന്നതും കാര്‍ഷികകേരളത്തിന് പുതിയ മുഖം സൃഷ്ടിക്കുന്നതുമായ ഇത്തരം പദ്ധതികളുമായാണ് പദ്ധതിയിലേക്ക് സംരംഭകരെത്തുന്നത്.
മാസങ്ങള്‍ക്കുമുമ്പ് ദുബായിയില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിലാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. പരിപാടിയില്‍ സംബന്ധിച്ച കേന്ദ്രമന്ത്രി പ്രൊഫ കെ വി തോമസ്, സംസ്ഥാന മന്ത്രിമാരായ കെ സി ജോസഫ്, കെ പി മോഹനന്‍ എന്നിവരൊക്കെ ഈ പദ്ധതിക്ക് വേണ്ട പിന്തുണ വാഗ്ദാനം ചെയ്യുകയുണ്ടായി. എമര്‍ജിംഗ് കേരളയില്‍ ഈ പദ്ധതി അവതരിപ്പിക്കാന്‍ പ്രവാസികൂട്ടായ്മയ്ക്ക് പ്രചോദനമായതും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള അനുഭാവ സമീപനം തന്നെ. ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ കേരളത്തിന്റെ സമഗ്രവികസനമെന്ന ലക്ഷ്യത്തിന്റെ അതിവേഗ സാക്ഷാത്കാരത്തിനായി ഒരുങ്ങിയ ഘട്ടത്തിലാണ് നല്ല വശങ്ങളത്രയും തമസ്‌കരിച്ച് എമര്‍ജിംഗ് കേരളയുടെ നിറം കെടുത്താനുള്ള കുത്സിതശ്രമം പ്രതിപക്ഷം നടത്തുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ