ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം സമരകേന്ദ്രമായ കടമക്കുടിയില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനെ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രക്‌തഹാരം അണിയിക്കുന്നതിന്റേതാണ്. പത്രത്തിന്റെ അഞ്ചാം പേജില്‍ ഈ കേന്ദ്രത്തില്‍ അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അത് ഇങ്ങനെയായിരുന്നു: ഭൂസമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെറ്റായ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഒരടിക്കു രണ്ടടി തിരിച്ചു നല്‍കും. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ അടിയന്തരനടപടി ഉണ്ടായില്ലെങ്കില്‍ ചൂണ്ടിക്കാട്ടിയ ഭൂമികളില്‍ കൊടി നാട്ടും. അച്യുതാനന്ദന്‍ പ്രസംഗത്തില്‍ ഇങ്ങനെ തുടര്‍ന്നു: സമരം സംസ്‌ഥാനത്താകെ കത്തിപ്പടരാന്‍ പോകുകയാണ്. ചരിയംതുരുത്തില്‍ വന്‍തോതില്‍ കൃഷിഭൂമി വാങ്ങിക്കൂട്ടിയ കപില്‍ദേവ് അദ്ദേഹത്തിന്റെ കമ്പനി പൊളിച്ചടുക്കി മറ്റവിടേക്കെങ്കിലും കൊണ്ടുപോകുന്നതാണ് നല്ലത്. നൂറുകണക്കിനേക്കര്‍ കൃഷി ഭൂമിനികത്തി ഇവിടെ മെഡിസിറ്റി നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട. എറണാകുളം ജില്ലയിലെ കടമക്കുടി ചരിയംതുരുത്തില്‍ മുന്‍ക്രിക്കറ്റ് താരം കപില്‍ദേവ് ഡയറക്‌ടറായ കമ്പനി വാങ്ങിക്കൂട്ടിയ സ്‌ഥലത്ത് സി.പി.എം നടത്തിയ സമരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടാണ് അച്യുതാനന്ദന്‍ മേല്‍പ്പറഞ്ഞ വാചകങ്ങള്‍ പറഞ്ഞത്.
ദേശാഭിമാനിയും സി.പി.എമ്മും വന്‍തോതില്‍ കൊണ്ടാടിയ ഈ ഭൂസംരക്ഷണ സമരത്തിന്റെ മുദ്രാവാക്യങ്ങള്‍ ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുക, ഭൂപരിഷ്‌കരണ നിയമം സംരക്ഷിക്കുക എന്നിവയായിരുന്നു. ദേശാഭിമാനിയുടെ ഭാഷയില്‍ മണ്ണിനു വേണ്ടിയുളള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ രചിച്ച്, പുതുവര്‍ഷപ്പുലരിയെ പ്രകമ്പനം കൊളളിച്ച്, ഐതിഹാസികമായ ഭൂസമരം കേരളത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ സി.പി.എം ആരംഭിച്ചിട്ട് ഇന്ന് പതിനഞ്ചാം ദിവസമാണ്. ഈ സമരം സംസ്‌ഥാനത്താകെ കത്തിപ്പടരാന്‍ പോവുകയാണ് എന്നാണ് അച്യുതാനന്ദന്‍ സമരം ആരംഭിച്ച് ജനുവരി ഒന്നിന് പ്രഖ്യാപിച്ചത്. സംസ്‌ഥാനത്തെ 14 ജില്ലകളിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജനുവരി ഒന്നിന് ആരംഭിച്ച സമരം പതിനൊന്നുമുതല്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി തുടരുകയാണ് എന്നാണ് സി.പി.എം പറയുന്നത്.
സി.പി.എം ഇത്രയേറെ കൊട്ടിഘോഷിച്ച ഭൂസംരക്ഷണ സമരത്തിന്റെ ഇന്നത്തെ അവസ്‌ഥയെന്താണ്? എന്തെങ്കിലും ചലനം സൃഷ്‌ടിക്കാന്‍ ഈ സമരത്തിന് കഴിഞ്ഞോ? ഏതെങ്കിലും ജില്ലയില്‍ ഈ സമരം ജനശ്രദ്ധയാകര്‍ഷിച്ചോ? പോട്ടെ, ഏതെങ്കിലും ഒരു സമരകേന്ദ്രത്തിലെങ്കിലും ഈ സമരം ശ്രദ്ധിക്കപ്പെട്ടോ? ഏതെങ്കിലും അച്ചടി-ദൃശ്യ മാധ്യമം ഈ സമരത്തിന് എന്തെങ്കിലും പ്രാധാന്യം നല്‍കിയോ? എല്‍.ഡി.എഫിന്റെ പൂര്‍ണപിന്തുണ നേടാനെങ്കിലും ഈ സമരത്തിന് കഴിഞ്ഞോ? അവസാനമായി, സി.പി.എം അണികളുടെയും സഹയാത്രികരുടെയും അഭ്യൂദയകാംഷികളുടെയും പിന്തുണയെങ്കിലും നേടാന്‍ ഈ സമരത്തിന് കഴിഞ്ഞോ? ഇല്ല എന്ന വസ്‌തുത ഇന്ന് പരിപൂര്‍ണമായി തെളിഞ്ഞിരിക്കുകയല്ലേ? പണ്ടൊക്കെ യു.ഡി.എഫ് ഭരണകാലത്ത് സി.പി.എം നടത്തുന്ന സമരങ്ങള്‍ വലിയ ചലനം സമൂഹത്തില്‍ സൃഷ്‌ടിക്കുക പതിവായിരുന്നു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍െകെയെടുക്കേണ്ട സാഹചര്യം ഇത്തരം സമരങ്ങള്‍ക്ക് ലഭിക്കുന്ന വന്‍പിന്തുണയും സമരങ്ങളിലെ വന്‍ജനപങ്കാളിത്തവും സൃഷ്‌ടിക്കുമായിരുന്നു. ഇന്നത്തെ അവസ്‌ഥയെന്താണ്? സമരം തുടങ്ങി രണ്ടാഴ്‌ച കഴിഞ്ഞിട്ടും സമരംഅവസാനിപ്പിക്കുന്നതിനായി ഇടപെടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഒരു സംഭവവും ഇവിടെ ഉണ്ടായിട്ടില്ല. സര്‍ക്കാരിനുമേല്‍ യാതൊരു സമ്മര്‍ദവും ചെലുത്താന്‍ സമരത്തിലൂടെ കഴിഞ്ഞിട്ടില്ല. സമരം അച്യുതാനന്ദന്‍ പറഞ്ഞതുപോലെ കത്തിപ്പടരുന്നതല്ല, മറിച്ച് കത്തിതീരുന്നതാണ് ജനംകണ്ടത്.
എന്തുകൊണ്ടാണ് ഈ സമരത്തിന് ഇത്തരം ഒരു ദുര്യോഗം വന്നുപിണഞ്ഞത്? കേരളത്തിലെ ഭൂപ്രശ്‌നം പരിഹരിക്കുന്ന വിഷയത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കേരളം 2006 മുതല്‍ 2011 വരെ ഭരിച്ച അച്യുതാനന്ദന്‍ സര്‍ക്കാര്‍ തുടര്‍ന്ന കറകളഞ്ഞ ഇരട്ടത്താപ്പ് നിറഞ്ഞ സമീപനമാണ് ഇപ്പോഴത്തെ സമരം ഇങ്ങനെ എരിഞ്ഞടങ്ങാന്‍ കാരണം. ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കുന്നതാണ് എന്നും ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമിയോ പകരം കൃഷി യോഗ്യമായഭൂമിയോ ലഭ്യമാക്കും എന്നും എല്ലാ കോളനികളിലും അഞ്ചുവര്‍ഷംകൊണ്ട് കുടിവെള്ളവും സമ്പൂര്‍ണ െവെദ്യുതീകരണവും സമ്പൂര്‍ണ ശുചിത്വവും ഉറപ്പുവരുത്തും എന്നും ഭൂരഹിതരും ഭവനരഹിതരുമായി അവശേഷിക്കുന്ന മുഴുവന്‍പേര്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ സ്‌ഥലവും വീടും ലഭ്യമാക്കും എന്നും പ്രകടനപത്രികയിലൂടെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നൂറു സീറ്റ് നേടിഅധികാരത്തിലെത്തിയതും ഭൂസമരനായകന്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചതും. 50,000ലധികം ഏക്കര്‍ ഭൂമി അനധികൃതമായി െകെവശം വച്ചിരിക്കുന്ന കുത്തകക്കമ്പനിയായ ടാറ്റയില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് നിരന്തരം പ്രഖ്യാപിച്ചുപോന്ന അച്യുതാനന്ദന് കേരളത്തിലെ ഭൂരഹിതരും ആദിവാസികളും തെരഞ്ഞെടുപ്പില്‍ പരിപൂര്‍ണ പിന്തുണ നല്‍കിയത് സ്വാഭാവികംമാത്രം.
എന്നാല്‍ പിന്നീട് കണ്ടത് എന്താണ്? അച്യുതാനന്ദന്‍ ഭരണത്തിനു കീഴില്‍ എറണാകുളത്തെ മൂലമ്പള്ളിയില്‍ സാധാരണ ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. കോഴിക്കോട്ടെ കിനാലൂരില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചു. തലചായ്‌ക്കാന്‍ ഭൂമി ലഭിക്കുമെന്ന് കരുതി കാത്തിരുന്ന് സഹികെട്ട് ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങള്‍ ചെങ്ങറയില്‍ കുടില്‍കെട്ടി സമരം തുടര്‍ന്നപ്പോള്‍ അവരെ അവിടുന്ന് ആട്ടിപ്പുറത്താക്കാന്‍ സി.പി.എം എല്ലാ മാര്‍ഗങ്ങളും അവലംബിച്ചു. ഭൂമിക്കുവേണ്ടി സമരംചെയ്‌ത ആദിവാസികളെ റബര്‍ പാല്‍ മോഷ്‌ടിക്കുന്നവര്‍ എന്നും മറ്റും വിളിച്ച് അടച്ചാക്ഷേപിച്ചത് ടാറ്റയുടെ ഭൂമി പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണംചെയ്യും എന്ന് പറഞ്ഞ് അധികാരത്തിലേറിയ അച്യുതാനന്ദനായിരുന്നു. പിന്നീട് ഒരു അവസരത്തില്‍ ചെങ്ങറയില്‍ നിന്ന് ഒഴിഞ്ഞുപോകണം എന്ന സര്‍ക്കാര്‍ ആജ്‌ഞ ചെവിക്കൊള്ളാന്‍ തയാറാകാത്ത ആദിവാസികളോട് ഒഴിഞ്ഞുപോയില്ലെങ്കില്‍ ഞങ്ങളുടെ കൂടെ കൊമ്പും പല്ലും ഉള്ള പോലീസ് ഉണ്ട് എന്ന് പറഞ്ഞതും മറ്റാരുമല്ല, അച്യുതാനന്ദന്‍ തന്നെയായിരുന്നു. ടാറ്റയുടെ െകെവശമുള്ള 50,000 ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും എന്ന് പറഞ്ഞ് അധികാരത്തിലെത്തി അഞ്ചുവര്‍ഷവും മുഖ്യമന്ത്രിയായി തുടര്‍ന്ന്, ഒരിഞ്ചു ഭൂമി പോലും പിടിച്ചെടുത്ത് വിതരണം ചെയ്യാതെ അധികാരത്തില്‍നിന്ന് പുറത്തുപോയി പ്രതിപക്ഷ നേതാവായതിനുശേഷം ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാത്തതെന്തേ ഉമ്മന്‍ചാണ്ടി എന്ന അച്യുതാനന്ദന്റെ ചോദ്യം ഉളുപ്പില്ലായ്‌മയുടെ ഏറ്റവും വലിയ ഉദാഹരണമല്ലേ?
ആറന്മുളയില്‍ വിമാനത്താവളം പണിയുന്നതിനായി നൂറുകണക്കിനേക്കര്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്താന്‍ രേഖാമൂലം നിര്‍ദേശം നല്‍കിയവര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ അതേസ്‌ഥലത്ത് ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തുന്നു! എറണാകുളത്തെ കടമുക്കുടിയില്‍ കപില്‍ദേവിന്റെ ഉടമസ്‌ഥതയിലുള്ള കമ്പനിക്ക് 125 ഏക്കര്‍ ശുദ്ധമായ തണ്ണീര്‍ത്തടം അധികാരത്തിലിരിക്കുമ്പോള്‍ പോക്കുവരവ് നടത്തി െകെമാറി നല്‍കിയവര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ അതേഭൂമിയില്‍ സമരം നടത്തുന്നു. ഇത്തരം ഇരട്ടത്താപ്പ് കേരളീയര്‍ അനുവദിക്കില്ലെന്ന് ഇനിയെങ്കിലും പിണറായി വിജയനും അച്യുതാനന്ദനും ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. ഇത്തരക്കാരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ കേരളീയര്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ് കേരളമാകെ കത്തിപ്പടരും എന്ന് അച്യുതാനന്ദന്‍ പ്രവചിച്ച സമരം ജനംവെറും നനഞ്ഞ പടക്കമാക്കിമാറ്റിയത്.
Source : Madhyamam
Hi! Quick question that's entirely off topic. Do you know how to make your site mobile friendly? My site looks weird when viewing from my iphone4. I'm trying to find a template or plugin that might be able to
മറുപടിഇല്ലാതാക്കൂresolve this problem. If you have any suggestions, please share.
Many thanks!
Here is my web blog; Natural Anxiety Remedies Tips
Hi there would you mind letting me know which webhost you're working with? I've
മറുപടിഇല്ലാതാക്കൂloaded your blog in 3 completely different web browsers and I must say this
blog loads a lot quicker then most. Can you suggest a good web hosting provider at a reasonable price?
Thank you, I appreciate it!
my blog Fatcow evaluations
my web site > Bluehost Evaluations
I enjoy what you guys are usually up too. This kind of clever work and coverage!
മറുപടിഇല്ലാതാക്കൂKeep up the great works guys I've incorporated you guys to my blogroll.
Also visit my site host-Monster Ratings