ചങ്ങമ്പുഴയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ' ജനസംസ്‌കൃതി ' ഒരുക്കിയ കളിത്തോഴി എന്ന നാടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച വേളയില്‍ , ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കമ്യുണിസ്റ്റ്കാരനാക്കികൊണ്ട് വി.എസ് അച്യുതാനന്ദന്‍ സംസാരിച്ചത് കേട്ടു. പക്ഷേ, രോഗം മനസ്സിലായില്ല !
' ജന്മിത്വത്തിനും ചൂഷണത്തിനുമെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. പവിത്രമായ സ്ത്രീ പുരുഷ പ്രണയത്തിനു വേണ്ടിയാണ് അദേഹം പാടിയത്. കമ്യുണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിനു മുമ്പ് കര്‍ഷക സംഘം പിറന്നു വീണതിന്റെ പശ്ചാത്തലം സൃഷ്ടിക്കുന്നപോലെയായിരുന്നു അദ്ധേഹത്തിന്റെ വാഴക്കുല എന്ന കവിത. എക്കാലത്തെയും മികച്ച കാവ്യമായ രമണന്‍ കാലഘട്ടത്തിന്റെ നൊമ്പരമായി. അക്കാലത്ത് നില നിന്നിരുന്ന യാഥാസ്ഥിതികതയെ പിച്ചിചീന്തുന്ന കവിതകളായിരുന്നു അദ്ദേഹത്തിന്റേത് 'ശാന്തം പാപം , ശാന്തം പാപം !
ചങ്ങമ്പുഴ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടായിരുന്നുവെങ്കില്‍ , കര്‍ഷക സംഘത്തിന്റെ പിറവിക്കുള്ള പശ്ചാത്തലം സൃഷ്ട്ടിക്കാനായിരുന്നു താന്‍ ' വാഴക്കുല ' എഴുതിയത് എന്ന വി.എസിന്റെ നിരീക്ഷണത്തിനെതിരെ കോടതിയെ സമീപിക്കുമായിരുന്നു. സ്വത്വ രഹിതമായ കവിതകളെഴുതുകയും ക്രമരഹിതമായ ജീവിതവും നയിക്കുകയും ചെയ്തിരുന്ന ചങ്ങമ്പുഴയ്ക്ക് കമ്യുണിസത്തിനോടെന്നല്ല തന്റെ കുടുംബത്തോടോ സ്വശരീരത്തോടുപോലുമോ പ്രത്യേകിച്ച് താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. തന്റെ സര്‍ഗ്ഗ വൈഭവത്തെയും വ്യക്തി വികാസത്തെയും പരമാവതി തകര്‍ക്കാന്‍ ശ്രമിച്ചിരുന്ന അന്നത്തെ കമ്യുണിസ്റ്റ്കാരെ ശത്രുക്കളായി തന്നെ കാണുകയും തങ്ങളാണ് പുരോഗമന വാദികളും യഥാര്‍ത്ഥ വിപ്ലവകാരികളുമെന്ന് മേനി നടിച്ചിരുന്നവരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു കവി.
അഴലുന്നതഖിലവും ഭീരുത്വമാണെങ്കില്‍
അലറുന്നതൊക്കെയും ദൈര്യമാണോ ,
ഒരുവര്‍ണ്ണമാകിലും കുയിലുമാക്കാക്കനു
മൊരുമിച്ച് ശബ്ദിച്ചാല്‍ ആര് നേടും
എന്നും
ചെളിയിലെക്കീടമേ ലജ്ജയില്ലേ
ചിത്രശലഭത്തെ നോക്കിപ്പഴിപറയാന്‍
എന്നതുമൊക്കെ കമ്യുണിസ്റ്റ്കാരായവര്‍ ഉള്‍പ്പെട്ട കവിക്കൂട്ടങ്ങളെ നേരിടാന്‍ ചങ്ങമ്പുഴ ഉപയോഗിച്ച ആയുധങ്ങളായിരുന്നു.
രമണന്‍ എന്ന കവിത വായിക്കല്‍! കമ്യുണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് വിലക്കപ്പെട്ട ഒരു കാലവും ഉണ്ടായിരുന്നു. രമണനിലെ പ്രണയമായിരുന്നു കാരണം. ഇപ്പോള്‍ , രമണനെ അംഗീകരിച്ചതിലൂടെ അക്കാലത്തെ യാഥാസ്ഥിതികര്‍ ആരായിരുന്നുവെന്ന് വി.എസ് സമ്മതിച്ചതില്‍ ചങ്ങമ്പുഴയുടെ ആരാധകര്‍ കൃതാര്‍ത്ഥരാവുക. ഇത് കമ്യുണിസ്റ്റുകാരുടെ പൊതുവിലുള്ള സവിശേഷതയാണ്. ഇന്നു കാണുന്ന കവിതയും ടെക്‌നോളജിയും വികസനവും , യാതാസ്ഥികവും അധോഗമനപരവും ആയിരിക്കും. പിന്നീട് , അല്ലെങ്കില്‍ ഭരണം കിട്ടിക്കഴിഞ്ഞാല്‍ പുരോഗമനപരവും ' പ്രാദേശിക'വും ഒക്കെയാകും. രമണന്‍ വായിക്കരുത് എന്ന് പറയുമ്പോള്‍ വായിക്കാതിരിക്കാനും സ്വാശ്രയ വുദ്യാഭ്യാസത്തിനെതിരെ സമരം ചെയ്ത് രക്തസാക്ഷികളാകാന്‍ പറഞ്ഞാല്‍ അതിനും (ഭരണം കിട്ടിയാല്‍ സ്വാശ്രയത്തിന്റെ നടുക്കഷ്ണം തിന്നും) കാമ്പസില്‍ പോയി അടിയുണ്ടാക്കി പൊതുമുതല്‍ നശിപ്പിച്ച് പഠിത്തം മുടക്കിവരാന്‍ പറഞ്ഞാല്‍ അതിനും തയ്യാറായി നില്‍ക്കുന്ന കൂലിത്തല്ലുകാരെ പോലുള്ള വിദ്യാര്‍ത്ഥികള്‍ !ഉള്ള കാലത്തോളം വലിയ മാറ്റത്തിന് സാധ്യതയുമില്ല . കാരണം , 'ഓരോ ജനതക്കും അവരര്‍ഹിക്കുന്ന നേതാവിനെയായിരിക്കും ലഭിക്കുക '
പവിത്രമായ സ്ത്രീ പുരുഷ പ്രണയത്തിന് വേണ്ടിയായിരുന്നു ചങ്ങമ്പുഴ പാടിയത് എന്ന വി.എസിന്റെ പരാമര്‍ശവും ശുദ്ധ അസംബന്ധവും മണ്ടത്തരവുമാണ്. പ്രണയത്തില്‍ യാതൊരു പരിശുദ്ധിയും പവിത്രതയും കല്‍പ്പിക്കാത്ത ആളായിരുന്നു ചങ്ങമ്പുഴ. ഒരേ സമയത്ത് ഒരുപാട് സ്ത്രീകളെ പ്രണയിക്കുകയും വിവാഹത്തിന് ശേഷവും അത് നിലനിര്‍ത്തുകയും തുടരുകയും ചെയ്തിരുന്നു. കവി മരിച്ച് അര നൂറ്റാണ്ടിനുശേഷം ശ്രീദേവി ചങ്ങമ്പുഴ തങ്ങളുടെ അസന്തുഷ്ട ദാമ്പത്യത്തെ കുറിച്ചും അതിന്‍ കാരണമായ പരസ്ത്രീ ബന്ധങ്ങളെ കുറിച്ചും പരിതപിച്ചിരുന്നു. അതുകൊണ്ടൊക്കെയായിരുന്നു , ഇറച്ചിപ്പാട്ടുകാരനെ നശിപ്പിക്കണമെന്ന് അക്കാലത്ത് സുകുമാര്‍ അഴീക്കോട് പറഞ്ഞിരുന്നതും. എന്നാല്‍ , പൂര്‍വ്വ പ്രണയത്തിന്റെ അനുരണനം ഇപ്പോള്‍ തന്റെ ഹൃദയത്തില്‍ ഉള്ളതുകൊണ്ടായിരിക്കാം , കഴിഞ്ഞവര്‍ഷം സമസ്ത കേരള സാഹിത്യ പരിഷത് സംഘടിപ്പിച്ച ചങ്ങമ്പുഴ ജന്മശദാബ്ദി സമ്മേളനം ചെയ്തുകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ പുനരവലോകനത്തിന് വിഷയമാക്കണം എന്ന് അഴീക്കോട് പറഞ്ഞിരുന്നത് : ' പല വിമര്‍ശകരും ചങ്ങമ്പുഴയുടെ കവിതകളെ വിമര്‍ശിച്ചിട്ടുണ്ട്. ഇതു ശരിയാണെന്ന വിചാരമാണ് പുതിയ തലമുറക്കുള്ളത്. എന്നാല്‍ , മുന്‍വിധി കൂടാതെ കവിതയെ സമീപിക്കുകയാണ് വേണ്ടത് ' മരിച്ച് 63 വര്‍ഷം കഴിഞ്ഞിട്ടും ചങ്ങമ്പുഴയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊരു കവിയും രമണന് പകരം വെക്കാന്‍ മറ്റൊരു പ്രണയ വിലാപ കാവ്യവും ഉണ്ടായിട്ടില്ല എന്ന തിരിച്ചറിവായിരിക്കാം ചങ്ങമ്പുഴ ആഘോഷിക്കപ്പെടുമ്പോള്‍ സംഘ നൃത്തം ചവിട്ടാന്‍ കമ്യുണിസ്റ്റുകാര്‍ കൂട്ടയോട്ടം നടത്തുന്നത്.
മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കൈക്കും പിന്നെ മധുരിക്കും എന്ന് പറയുന്നതുപോലെ , കമ്യുണിസ്റ്റ്കാരുടെ വാക്കുകളും പ്രവര്‍ത്തികളും ആദ്യം കൈപ്പേറിയതും മനുഷ്യ വിരുദ്ധവുമായിരിക്കുമെങ്കിലും അനുഭവങ്ങള്‍ കൂടുകയും പ്രായമേറുകയും ചെയ്യുന്നതോടെ വസ്തുതകള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുമെന്നതിനാല്‍ , അത് മനുഷ്യ നന്മയിലധിഷ്ടിതവും സംഹാരപരവുമാല്ലാത്ത മധുരതരമായ ഒരു ജീവിത രീതിയെ കുറിച്ച് ചിന്തിക്കാന്‍ പ്രേരകമായിട്ടുണ്ട് എന്നതിന് ജീവിച്ചിരിക്കുന്ന ധാരാളം തെളിവുകളുണ്ട് എന്നതിനാല്‍ , ഇനിയെങ്കിലും അങ്ങിനെയുള്ള ചിന്തകള്‍ക്ക് തുടക്കം കുറിക്കുന്ന വയോധികര്‍ വെട്ടി നിരത്തപ്പെടുകയും !നടപടികള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നതിനെതിരെ പ്രതികരിക്കാന്‍ ഏതെങ്കിലും ഒരു എസ്. എഫ്.ഐ.ക്കാരനോ ഡി.വൈ.എഫ്.ഐക്കാരാനോ പിറവികൊള്ളൂമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഒട്ടും അടിസ്ഥാനമില്ലാത്ത വിഷയമാണ് താങ്കള്‍ ഇവിടെ പറയുന്നത് ,,മാത്രമല്ല മൊത്തത്തില്‍ ഇതിലെ കുറിപ്പുകള്‍ വായിക്കുമ്പോള്‍ കടുത്ത അവസരവാദപരമായ ചിന്തകളും ....അസഹിഷ്ണുത നിറഞ്ഞ ഭാഷ .... അതായതു ഒരു തരം മൌലീക വാദപരം ഇത് തന്നെ ഹിന്ദു പുനരുദ്ധനവടികളും ചെയ്തു കൊണ്ടിരിക്കുന്നത് .... കെ എസ യു അല്ലെ കൊണ്ഗ്രെസ്സിന്റെ രീതിയിലെ തന്നെ യാത്ര ചെയ്യ് ... ഗ്ലോബ്ലൈസ്റേനെ കെട്ടിപിടിച്ചു അമേരിക്കന്‍ സ്വപനങ്ങളെ ആശ്ലേഷിക്കുന്ന മാന്‍ മോഹന്റെ ആളല്ലേ ... സോനിയഗന്ധിയുടെ കാല്‍ കീഴിലെ മണ്ണ് അല്ലെ ഇതില്‍ കൂടുതല്‍ താങ്കള്‍ പറയും ....... ...മൊത്തമായി ..പറഞ്ഞാല്‍ വെള്ള തേച്ച കുഴിമാടങ്ങളുടെ ബ്ലോഗ് എന്ന് പറയേണ്ടി വരും മതത്തെ ഒഴിച്ച് മാറ്റാ കലയാളം എന്ന് കണ്ടപോഴേ തോന്നി കളി അച്ഛന്‍ മാരോടൊപ്പം ആണ് എന്ന് .....
മറുപടിഇല്ലാതാക്കൂഞാന് ഒരു സി പി എം സി പി ഐ കാരന്‍ എന്ന് ധരിച്ചാല്‍ താങ്കള്‍ക്ക് തെറ്റി ..... ഞാന്‍ ഒരു തിരഞ്ഞെടുപ്പ് മുന്നുകണ്ട് ഒച്ചനിക്കുന രാഷ്ട്രീയകാരന്‍ അല്ല