ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒരു ബാലികയുടെ നൊമ്പരം

''ബഹുമാനപ്പെട്ട കേരള പ്രതിപക്ഷ നേതാവിന്, അങ്ങ് എന്നെ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, അച്ഛന്‍ ആരെന്നറിയാത്ത, പീഡനത്തിനിരയാകുകയും വൈദ്യസഹായത്താല്‍ ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്ത കിളിരൂരിലെ ശാരി എസ്. നായരുടെ മകള്‍ സ്‌നേഹയാണ് ഞാന്‍. എനിക്കിപ്പോള്‍ ആറുവയസാണ്. ഒന്നാംക്ലാസില്‍ പഠിക്കുന്നു. ഞാന്‍ ഇപ്പോള്‍ എന്റെ അമ്മയുടെ അച്ഛന്‍ സുരേന്ദ്രകുമാറിന്റെയും അമ്മ ശ്രീദേവിയുടെയും കൂടെയാണ് താമസം. കുടുംബം പുലര്‍ത്താന്‍ അപ്പൂപ്പന്‍ വളരെ അധികം കഷ്ടപ്പെടുകയാണ്. കേരള ലോട്ടറി വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് എന്നെ പഠിപ്പിക്കുന്നതും കുടുംബത്തിന്റെ നിത്യവൃത്തി നടത്തുന്നതും. എന്നാല്‍ പ്രായാധിക്യംമൂലം അപ്പൂപ്പന്റെ ആരോഗ്യസ്ഥിതി വളരെ മോശമായ അവസ്ഥയിലാണ്. ആയതിനാല്‍ അങ്ങ് ഇടപെട്ട് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മേല്‍നോട്ടത്തില്‍ എന്റെ വിദ്യാഭ്യാസമടക്കമുള്ള സംരക്ഷണച്ചുമതല സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.                                                                                                            എന്ന് ശാരിയുടെ മകള്‍,                               ...

വാക്കുകളെ വാള്‍മുനയാക്കിയും പ്രയോഗങ്ങളെ ചുരിക തലപ്പുകളാക്കിയും

നാടും നഗരവുമിളക്കി മുന്നേറുന്ന കേരള വിമോചനയാത്രയില്‍ വാക്കുകള്‍ വാള്‍മുനകളാക്കിയുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് ഏറെ പ്രിയം. ഉമ്മന്‍ചാണ്ടിക്കൊപ്പം ഉപ്പളയില്‍നിന്നും ഒരു യജ്ഞം കണക്കെ അണിചേര്‍ന്ന നേതാക്കളുടെ വാഗ്‌ധോരണി ചുരികമുനകളായി പതിക്കുമ്പോള്‍ ഇടത് ഭരണത്തിന്റെ ഭീകരമുഖമാണത് അനാവരണം ചെയ്യുന്നത്. കൊടുങ്കാറ്റായി ചീറിയടിക്കുന്നവര്‍, ഇടിവെട്ടായി പ്രകമ്പനം കൊള്ളിക്കുന്നവര്‍, പരിഹാസ ശരങ്ങള്‍ തൊടുത്തുവിടുന്നവര്‍, സൗമ്യതയോടെ മര്‍മ്മത്തില്‍ വിരലൂന്നുന്നവര്‍... ഇങ്ങനെ ബഹുമുഖശൈലികള്‍ ഏവര്‍ക്കും പ്രിയങ്കരം. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വരച്ചു കാണിക്കുന്നത് കേരള മാര്‍ച്ചിന്റെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളുമാണ്. തകര്‍ന്ന കേരള ചിത്രത്തിന്റെ വാഗ്മയ രൂപമാണത്. കണ്‍വീനറുടെ വാക്കുകള്‍ സൗമ്യവും ശാന്തവുമാണെങ്കിലും കെടാത്ത തീക്കൊള്ളിയായി അത് ഇടത് ഭരണത്തെ പൊള്ളലേല്‍പ്പിക്കുന്നവയായിരുന്നു.                     വരാനിരിക്കുന്ന യു ഡി എഫിന്റെ അധികാരലബ്ധിയുടെ നാളില്‍ അതിന്റെ അമരക്കാരനായിരിക്കാനുള്ള നിയോഗവും സൗഭാഗ്യവും സിദ്ധിച്ച യു ഡി എഫ് കണ്‍വീനറുടെ വാക്കുകളില്‍ പ്രത്യാശയുടെ കിരണങ്ങള്‍ തെളിയിക്കുകയായിരുന്നു.ര...

ജയരാജന്‍ വന്നാലും പരിയാരം ഗോവിന്ദ !

പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണം സിപിഎം നിലനിര്‍ത്തിയെന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയല്ല. ടികെ ഗോവിന്ദന്‍ മാസ്റ്ററെന്ന സിപിഎം നേതാവിനെ കാലാവധിക്കു മുമ്പേ ഇറക്കി പകരം എം വി ജയരാജനെ പ്രതിഷ്ഠിച്ചു, അത്രമാത്രം. സി പി എം പരിയാരം മെഡിക്കല്‍ കോളേജിനെ കൈവശപ്പെടുത്തിയതിന്റെ കഥയൊക്കെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എക്കാലത്തും കറുത്ത ഏടായി പതിഞ്ഞു കിടപ്പുണ്ട്. കൃത്രിമ ഭൂരിപക്ഷം സൃഷ്ടിച്ച് പരിയാരത്തിന്റെ ഭരണം പിടിച്ചെടുത്തതിന്റെ കഥയൊന്നും ആരും മറന്നിട്ടില്ല. ഇത്തവണയും നടന്നത് അതിന്റെ ആവര്‍ത്തനം തന്നെ. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു പോലും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിച്ചില്ല. നൂറു കണക്കിന് സി പി എമ്മുകാര്‍ അതിരാവിലെ തന്നെ സംഘടിച്ച് എത്തി ക്യൂവില്‍ നില്‍ക്കാന്‍ ചെന്ന യഥാര്‍ത്ഥ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പ്രാദേശികമായി വിവിധ സ്ഥലങ്ങളില്‍  തങ്ങള്‍ക്ക് ഉറപ്പില്ലാത്ത വോട്ടര്‍മാരെ തടഞ്ഞ് കൃത്യമായി അജണ്ട നടപ്പിലാക്കി. ഉദ്യോഗസ്ഥന്മാരും പൊലീസുമെല്ലാം ഈ അട്ടിമറിക്ക് കൂട്ടുനിന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ എം നാരായണന്‍കുട്ടി, സി എ അജീര്‍, കെ സി കടമ്പൂരാന്‍, സുമാ...

ഇനി ഇടിവെട്ട് പൊലീസ് ?

പൊലീസ് കൊള്ളില്ലെന്ന് തോന്നിയിട്ടാണോ എന്തോ പുതിയൊരു പൊലീസ് ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ വേണ്ടി മാത്രം ചേര്‍ന്ന നിയമസഭയില്‍ പല ഓര്‍ഡിനന്‍സുകളും പാസായില്ലെങ്കിലും പൊലീസ് ബില്‍ പാസാക്കിയെടുക്കാന്‍ ഭരണകക്ഷിയംഗങ്ങള്‍ കാട്ടിയ ശുഷ്‌കാന്തി കണ്ടപ്പോള്‍ ഈ സംശയം ബലപ്പെടുകയും ചെയ്തു.  1960-ലെ പൊലീസ് നിയമമാണ്. അഞ്ചു പതിറ്റാണ്ടായി കേരളത്തില്‍ നിലവിലുള്ളത്. അതാകട്ടെ, 1861-ലെ ബ്രിട്ടിഷ് ആക്ടിനെ മാതൃകയാക്കിയതും. കൊള്ളരുതാത്ത സേനയെ കൊള്ളാവുന്നതാക്കാന്‍ ഇത്രകാലം ശ്രമമുണ്ടായില്ലെന്ന തിരിച്ചറിവാണ് ഇടതുസര്‍ക്കാരിനെ ഈ മഹാദൗത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പുറത്തു പറയുന്നത്. മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ ഇല്ലയോ എന്നുകണ്ടറിയണം. നിയമം പൊളിച്ചെഴുതുമ്പോള്‍ ചില വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ചിലരെങ്കിലും നെറ്റിചുളിക്കുന്നുണ്ട്. പൊലീസിനാണ് അധികാരം മുഴുവന്‍. പൊതുജനങ്ങള്‍ വെറും 'ഡൂക്കിലികള്‍' എന്നതാണ് വ്യവസ്ഥകള്‍ മുഴുവന്‍ വായിക്കുമ്പോള്‍ മനസിലാകുന്നത്. ജനങ്ങള്‍ക്ക് ഇത് വഴിയെ മനസ്സിലാകും.      മെട്രോ പൊളീറ്റന്‍ നഗരങ്ങളില്‍ കമ്മിഷണര്‍മാര്‍ക്കു ജില്ലാ മജി...

ഗ്രാമപഞ്ചായത്തിലൂടെ നഗരം വളയുന്ന സി. പി. എം

കണ്ണൂരില്‍ സി പി എമ്മിന്റെ വിലാസം തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സി പി എമ്മിന്റെ കോട്ടയാണെന്നൊക്കെ കണ്ണൂരിനു പുറത്തു പോയി നേതാക്കള്‍ പ്രസംഗിക്കാറുണ്ടെങ്കിലും കണ്ണൂര്‍ നഗരത്തില്‍ സി പി എമ്മിന് എടുത്തുകാട്ടാന്‍ ഒന്നുമില്ല. കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ ഭരണം എക്കാലത്തുമുള്ള മോഹമാണ്, ഒരു കാലത്തും അത് സാധിക്കാറുമില്ല. മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ കണ്ണൂരിലെത്തിയാല്‍ സി പി എമ്മിന്റെ വല്ല ചിഹ്നമോ പ്രതീകമോ കാണണമെങ്കില്‍ ഒന്നുകില്‍ പാര്‍ട്ടി ഓഫീസ് അന്വേഷിച്ച് നടക്കണം, അല്ലെങ്കില്‍ പയ്യാമ്പലം ശ്മശാനത്തില്‍ പോകണം. ആദ്യകാല സി പി എം നേതാക്കളുടെ സ്മാരകകുടീരങ്ങളില്‍ പാറിക്കളിക്കുന്നുണ്ടാകും ചെങ്കൊടിയും പിന്നെ പാര്‍ട്ടി ചിഹ്നവുമൊക്കെ. കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്ത ജില്ലയുടെ ആസ്ഥാനനഗരിയിലെത്തുമ്പോള്‍ പാര്‍ട്ടി വല്ലാതെ തളര്‍ന്നുപോയെന്ന് ആര്‍ക്കും തോന്നരുതല്ലോ. അതുകൊണ്ട് കണ്ണൂരിലെ സഖാക്കളൊരു കാര്യം ചെയ്തു.                                          നഗരമധ്യത്തില്‍ കാല്‍ടെക്‌സ് ജംഗ്ഷന് എകെ ജിയുടെ പേരിടുക. പണ്ടേ ഗാന്ധി സര്‍ക്കിളായി അറിയപ്പെടുന്ന ഇവിടം പെട്ടന്ന് എ കെ ജി സര്‍ക്കിള...

കോണ്‍ഗ്രസ് 125 പിന്നിടുമ്പോള്‍ ...

കോണ്‍ഗ്രസ് പിറവിയെടുത്തിട്ട് ഇന്ന് 125 വര്‍ഷം പിന്നിടുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മഹത്തായ പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയതെങ്ങനെയെന്ന്      പരിശോധിക്കുന്നു.                യേശുക്രിസ്തു എങ്ങനെയെല്ലാം ക്രിസ്തുമതവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരിക്കുന്നു ഗാന്ധിജി. യേശുക്രിസ്തുവിന് 1870 വര്‍ഷങ്ങള്‍ക്കുശേഷം ജനിച്ച യേശുക്രിസ്തു തന്നെയാണ് ഗാന്ധിജി. സ്‌നേഹത്തോടുകൂടി ദൈവപുത്രനായി കരുതി യേശുക്രിസ്തു ആരാധിക്കപ്പെടുന്നുണ്ടെങ്കിലും ഇരുവരും മനുഷ്യപുത്രന്മാര്‍ തന്നെയാണ്. മനുഷ്യന്റെ ജീവിതം തന്നെയാണ് യേശുക്രിസ്തുവും ഗാന്ധിജിയും ജീവിച്ചത്. മനുഷ്യന്റെ അന്ത്യം തന്നെയാണ് ഇവര്‍ ഇരുവരും കുരിശില്‍ കിടന്നും വെടിയുണ്ട ഏറ്റുവാങ്ങിയും അനുഭവിച്ചത്. ഈ മനുഷ്യപുത്രന്മാര്‍ മാനവരാശിക്ക് ദൈവപുത്രന്മാരേക്കാള്‍ വലുത്.                                              ഗാന്ധിജിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' ബൈബിളിനോടു ചേര്‍ത്തുവെക്കേണ്ട സത്യത്തിന്റെ ഒരു വേദപുസ്തകം തന്നെയാണ്. ഗാന്ധിജി സഹനം ശീലിച്ചെടുത്തത് ബൈബിളില്‍ നിന്നാണ്...

കേരളം കണ്ട ഒരേയൊരു ലീഡര്‍; ധീരോദാത്തനായ ചരിത്രപുരുഷന്‍

നമ്മുടെ നാട്ടില്‍ സഖാക്കള്‍ ഒരുപാടുണ്ട്. എന്നാല്‍ 'സഖാവ്' എന്ന പേരുകൊണ്ട് അറിയപ്പെടുന്നത് ഒരാള്‍ മാത്രം- പി. കൃഷ്ണപിള്ള. അതുപോലെ പത്രാധിപന്മാര്‍ കേരളത്തില്‍ ഒരുപാടുണ്ട്. എന്നാല്‍ 'പത്രാധിപര്‍' എന്ന് പറഞ്ഞാല്‍ അത് കെ. സുകുമാരന്‍ മാത്രം. നേതാക്കന്മാര്‍ക്കിടയിലെ നേതാവായി ഒരാള്‍ മാത്രമേയുള്ളൂ. അതായത് 'ലീഡര്‍' എന്നു പറഞ്ഞാല്‍ കരുണാകരന്‍ എന്നാണര്‍ത്ഥം. കേരളം ഏതാനും നാളുകളായി കെ. കരുണാകരന്റെ ജീവനെക്കുറിച്ച് ഉത്ക്കണ്ഠയോടെ അന്വേഷിച്ചുകൊണ്ടിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിഞ്ഞ കരുണാകരന്‍ 93 വയസ് പിന്നിട്ടു. എങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും പ്രവര്‍ത്തനശൈലിയും നേതൃത്വവും സജീവമായി നിലനില്ക്കുന്നത് കാണാന്‍ കേരളം ആഗ്രഹിക്കുന്നു.                                                              ഈ കുറിപ്പ് എഴുതുമ്പോള്‍ കരുണാകരന്റെ രോഗത്തിന് അല്പം ശമനുമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സ്‌നേഹിതരും സഹപ്രവര്‍ത്തകരും ഒന്നൊന്നായി ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കരുണാകരന്റെ ...